Lead NewsNEWS

കാര്‍ഷിക നിയമത്തിനെതിരെ മും​ബൈ​യി​ലും ക​ര്‍​ഷ​ക​രു​ടെ ലോം​ഗ് മാ​ര്‍​ച്ച്‌

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്രഖ്യാപിച്ച കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും ക​ര്‍​ഷ​ക​രു​ടെ ലോം​ഗ് മാ​ര്‍​ച്ച്‌. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാ​സി​ക്കി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്കാ​ണ് മാ​ര്‍​ച്ച്‌ ന​ട​ത്തു​ന്ന​ത്.

ആ​യി​ര​ത്തി​ല​ധി​കം ക​ര്‍​ഷ​ക​രാ​ണ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടുത്ത് പിന്തുണ പ്രഖ്യാപിക്കുന്നത് . മും​ബൈ​യി​ലെ ആ​സാ​ദ് മൈ​ദാ​നി​ല്‍ മാ​ര്‍​ച്ച്‌ അ​വ​സാ​നി​ക്കും. മ​ഹാ​രാ​ഷ്ട്ര​യി​ലെ 21 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​ര്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Signature-ad

അ​തേ​സ​മ​യം, ജ​നു​വ​രി 26 റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന കി​സാ​ന്‍ പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ള്‍ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. ഡൽഹി അതിർത്തികളായ ഗാസിപൂർ, സിംകു, തിക്രി എന്നിവിടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക.

പരേഡിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്ന് മറ്റൊരു കർഷക നേതാവായ ഗുറണാം സിംഗ് ചടുനി അറിയിച്ചു. ഡൽഹി അതിർത്തി പ്രദേശങ്ങളിൽ വെച്ചിരിക്കുന്ന ബാരിക്കേഡുകൾ പോലീസ് ജനുവരി 26ന് നീക്കം ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി നിരവധി സംഘം കർഷകർ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭക്ഷണം,കിടക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമായാണ് ഇവർ വരുന്നതെന്നാണ് വിവരം.

Back to top button
error: