Month: January 2021
-
Lead News
കോവിഡ് വ്യാപനം; യുഎസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡന്‍. നിയന്ത്രണങ്ങളുടെ ഭാഗമായി ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവര്‍ക്കും യാത്രാവിലക്ക് ബാധകമാണ്. മാസ്‌ക് ധരിക്കുന്നതു കര്‍ശനമായും പാലിക്കണമെന്ന് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നു. കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. യൂറോപ്പില്‍നിന്ന് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍ലിക്കുന്നതായി ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 26 മുതല്‍ യാത്രാവിലക്ക് വീണ്ടും പ്രാബല്യത്തിലാക്കിയാണ് ബൈഡന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, 1.9 ട്രില്യണ്‍ ഡോളറിന്റെ സമാശ്വാസ പാക്കേജിന് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാര്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടു. 100 ദിവത്തിനുള്ളില്‍ 10 കോടി പേര്‍ക്കെങ്കിലും വാക്സീന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന്…
Read More » -
LIFE
ജോജുവിന്റെ നായിക ഇനി സനൂപിന് സ്വന്തം
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായികയാണ് ആത്മീയ രാജൻ. പിന്നീട് ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളികൾക്ക് പ്രിയങ്കരിയായ താരം ഇന്ന് വിവാഹിതയാവുകയാണ്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് ആത്മിയയുടെ കഴുത്തിൽ താലി ചാർത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലാണ് വിവാഹ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ചൊവ്വാഴ്ച വിവാഹസൽക്കാരം നടത്തും. വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാൽ, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരവും ആദ്യ നേടിയിരുന്നു.
Read More » -
Lead News
മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ല; ബോംബെ ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്‌സോ ആക്‌ട് പ്രകാരം ‘ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവില്‍ വ്യക്തമാക്കി. ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തുവന്നത്. ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കില്‍ ലൈംഗിക ഉദ്ദേശത്തോടെ ചര്‍മവും ചര്‍മവും ചേര്‍ന്നുള്ള സ്പര്‍ശനം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്. 2016 ഡിസംബറില്‍ സതീഷ് എന്ന വ്യക്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.നാഗ്‌പുരിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പേരയ്ക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍വച്ച് പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം…
Read More » -
LIFE
കെ ജി എഫ് ഫെയിം സംഗീത സംവിധായകന്‍ രവി ഭാസുര്‍ മലയാളത്തില്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘പവര്‍സ്റ്റാറിലെ ഗാനങ്ങള്‍ക്ക്,പ്രശസ്ത കെ ജി എഫിലൂടെ ഹരമായി മാറിയ രവി ഭാസുര്‍ സംഗീതം പകരും. കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി നായകനാവുന്നു. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ്സ് ചിത്രമാണിത്. ബാബുരാജ്, റിയാസ് ഖാന്‍,അബു സലീം തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം,കന്നഡ യുവതാരം ശ്രേയസ് മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസ്റ്റിംങ്ങ് ഡയറക്ടര്‍- വെെശാഖ് പി വി. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ‘പവര്‍സ്റ്റാറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
Read More » -
LIFE
നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി
ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വര്‍ഷങ്ങളായി വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് പറഞ്ഞത്. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
Read More » -
Lead News
17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
കളമശേരിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ലഹരി ഉപയോഗിച്ച വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമർദനം ഏറ്റത്. അടിച്ചും ഇടിച്ചും നൃത്തം ചെയ്യിച്ചും കളമശ്ശേരി ഗ്ലാസ് കോളനിയിൽ പെരിയാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലാണ് സമൂഹത്തെ ഞെട്ടിച്ച ക്രൂരമർദനം നടന്നത്. പ്ലസ് ടു വിദ്യാർഥിയെ മർദിക്കുന്ന വിഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏഴുപേർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിക്കുന്നതായ വിവരം വീട്ടുകാരെ അറിയിച്ചതായി പറഞ്ഞാണ് സുഹൃത്തുക്കൾ തന്നെ മർദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറയുന്നു. വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തടഞ്ഞുനിർത്തി കണ്ണട ഊരിയെടുക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. താൻ വീട്ടിൽ അമ്മൂമ്മക്ക് ഭക്ഷണം…
Read More » -
Lead News
ഉമ്മൻചാണ്ടിയെ കുരുക്കുന്ന സോളാർ കേസ് പിണറായിയെ വേട്ടയാടിയ ലാവ്ലിൻ കേസിനെ ഓർമ്മിപ്പിക്കുമ്പോൾ
https://youtu.be/rR90UF7g8rI ജനുവരിയും മാർച്ചും തമ്മിൽ രണ്ടുമാസത്തെ ദൂരമേയുള്ളൂ. എന്നാൽ 2006ഉം 2021ഉം തമ്മിൽ ഒന്നര പതിറ്റാണ്ടിന്റെ കാലയളവുണ്ട്. 2006 മാർച്ചിലാണ് ഉമ്മൻചാണ്ടി സർക്കാർ ലാവ്‌ലിൻ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിക്കുന്നത്.ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനം. 2021 ജനുവരി 24നാണ് സോളാർ കേസ് സിബിഐക്ക് കൈമാറാൻ സർക്കാരിന്റെ ഉത്തരവുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സോളാർ കേസിലെ ഇര അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് വെച്ചാണ് ലാവലിൻ കേസ് സിബിഐക്ക് കൈമാറാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുന്നത്. മറ്റൊരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് നിൽക്കുമ്പോഴാണ് പിണറായി വിജയൻ സർക്കാർ ഉമ്മൻ ചാണ്ടി ഉൾപ്പെട്ട സോളാർ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത് എന്നത് യാദൃശ്ചികമാകാൻ തരമില്ല. ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടപ്പോൾ ഉമ്മൻചാണ്ടി ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല ഇങ്ങ് 15 വർഷത്തിനുശേഷം തനിക്കെതിരെയുള്ള ഒരു കേസ് സിബിഐ അന്വേഷിക്കാൻ ശുപാർശ ചെയ്യുമെന്ന്. യുഡിഎഫ്…
Read More » -
NEWS
ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം മാർച്ച് 15നകം കമീഷൻ ചെയ്യും
പാലക്കാട് കൂറ്റനാടുമുതൽ കോയമ്പത്തൂർ ഐഒസി സിറ്റി ഗേറ്റുവരെ നീളുന്ന പൈപ്പുലൈനിലാണ് (105 കിലോമീറ്റർ) ഗ്യാസ് നിറയ്‌ക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷനുവേണ്ടിയാണ് ആദ്യം ഇന്ധനം നൽകുക. വാളയാറിനും കോയമ്പത്തൂരിനും മധ്യേ ദേശീയപാതയിലുള്ള പിച്ചന്നൂർ ടെർമിനലിലേക്ക് ഗ്യാസ് എത്തിക്കുകയാണ് ഗെയിൽ ചെയ്യുക. ഇതോടെ തൃശൂർ, പാലക്കാട് ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതിക്ക് കൂടുതൽ വേഗം കൈവരും. പൈപ്പുലൈനിന്റെ സുരക്ഷാപരിശോധനയുടെ ഭാഗമായ ഹൈഡ്രോ ടെസ്‌റ്റിങ് തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ഗെയിൽ ഇന്ത്യ ജനറൽ മാനേജർ പറഞ്ഞു. ഗ്യാസ് നിറയ്‌ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദത്തിൽ വെള്ളം നിറച്ചാണ് പരിശോധന. പൈപ്പുലൈൻ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് ഹൈഡ്രോ ടെസ്‌റ്റ്. തുടർന്ന് പൈപ്പുലൈനിൽനിന്നുള്ള വെള്ളം നീക്കി ഈർപ്പം കളയും. പിന്നീട് കംപ്രസർ ഉപയോഗിച്ച് പൈപ്പുലൈൻ ഉണക്കും. പൊടിവിമുക്തമാക്കാൻ വാക്യും ഡ്രൈയിങ്ങും നടത്തും. ഇലക്‌ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച് കേടുപാട് പരിശോധിക്കും. ഇതിനുശേഷമാകും കമീഷനിങ്.
Read More » -
NEWS
തൃശ്ശൂരിൽ കണക്കിൽപ്പെടാത്ത ഒരു കോടി 28 ലക്ഷം രൂപയുടെ കറൻസികൾ പിടിച്ചെടുത്തു, പിടിച്ചെടുത്തതിൽ വിദേശ കറൻസികളും
കസ്റ്റംസ് ആൻഡ് സെൻട്രൽ വിഭാഗമാണ് ഒരു കോടി 28 ലക്ഷം രൂപയുടെ വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തത്. 44 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കണക്കിൽപ്പെടാത്ത പണം ആണത് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തുതു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു
Read More » -
NEWS
സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു, പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി
സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുതിച്ചുയർന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ടെസ്റ്റ് പോസിററ്റിവിറ്റി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു എന്നതാണ് കണക്ക്. ഒന്നര മാസത്തിനു ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി 12 നു മുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ച ശരാശരി ടിപി 10.5 ആയിരുന്നു ദേശീയ ശരാശരി രണ്ടിൽ താഴെ മാത്രമാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ പത്തിരട്ടിയാണ് കേരളത്തിലെ കോവിഡ് കണക്കുകൾ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും, ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്.
Read More »