Lead NewsNEWS

റഫീക്കിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കാസര്‍ഗോഡ്: യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്ന് നാല്‍പ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയ യുവതിയെ റഫീഖ് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. യുവതി ചോദ്യംചെയ്തതോടെ റഫീഖ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി. ബഹളംകേട്ടുവന്ന റോഡരികിലുണ്ടായിരുന്ന ആളുകളില്‍ ചിലര്‍ റഫീഖിനെ കയ്യേറ്റം ചെയ്തു. സിസി ടിവി ദൃശ്യങ്ങളില്‍ കഴുത്തില്‍ പിടിച്ചു തള്ളുന്നത് വ്യക്തമായി കാണാം. നുരയും പതയും വന്ന് തുടങ്ങിയ റഫീഖിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Back to top button
error: