സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും. ഇത് പ്രതിപക്ഷവും ബിജെപിയും വലിയ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ നാല് വര്‍ഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്ന സോളാര്‍പീഡന കേസ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.