Month: January 2021
-
Lead News
17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; 7 കൂട്ടുകാർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ
ലഹരി ഉപയോഗിച്ച വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമർദനം ഏറ്റത്. അടിച്ചും ഇടിച്ചും നൃത്തം ചെയ്യിച്ചും കളമശ്ശേരി ഗ്ലാസ് കോളനിയിൽ പെരിയാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലാണ് സമൂഹത്തെ ഞെട്ടിച്ച ക്രൂരമർദനം നടന്നത്. പ്ലസ് ടു വിദ്യാർഥിയെ മർദിക്കുന്ന വിഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏഴുപേർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിക്കുന്നതായ വിവരം വീട്ടുകാരെ അറിയിച്ചതായി പറഞ്ഞാണ് സുഹൃത്തുക്കൾ തന്നെ മർദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറയുന്നു. വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തടഞ്ഞുനിർത്തി കണ്ണട ഊരിയെടുക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. താൻ വീട്ടിൽ അമ്മൂമ്മക്ക് ഭക്ഷണം എടുത്തുകൊടുത്തിട്ട് വരാമെന്ന് പറഞ്ഞുപോയി. തിരിച്ച് വന്നപ്പോഴാണ് മർദിച്ചത്. സംഭവത്തിൽ ഗ്ലാസ് കോളനിയിൽ അഖിൽ വർഗീസിനെ (19) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മറ്റ് ആറുപേർ പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
Read More » -
Lead News
ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും
ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കോട്ടയത്തെ ദേവലോകം അരമനയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷണനും പങ്കെടുത്തിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയാണ് കൂടിക്കാഴ്ച നടത്തിയത്.
Read More » -
Lead News
അതിതീവ്ര കോവിഡ് വ്യാപനം; ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നീട്ടി
ലണ്ടന്‍: അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 17 വരെയാണ് നീട്ടിയത്. ഇതിനെ തുടര്‍ന്ന് പബ്ബുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവ അടയ്ക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധ കൂടുതലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ കുറഞ്ഞത് പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.
Read More » -
NEWS
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ വിവാഹിതനായി
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ബി.തുളസീധരകുറുപ്പിന്റെയും മകന്‍ സോഹന്‍ വിവാഹിതനായി. കുണ്ടറ പി.സുധാകരന്‍ പിള്ളയുടെയും ജി.ശ്രീദേവി അമ്മയുടെയും മകള്‍ കാര്‍ത്തികയാണ് വധു. കൊല്ലം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്.
Read More » -
Lead News
ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
സഞ്ചാരികള്‍ക്കായി ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജനുവരി 26ന് തുടക്കമിടാനൊരുങ്ങുന്ന പദ്ധതി പൂനെയിലെ യേര്‍വാഡ ജയിലിലാവും ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. വിദ്യാര്‍ഥികള്‍, സാധാരണക്കാരായ സ്ത്രീ പുരുഷന്മാര്‍ എന്നിവര്‍ക്ക് ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും അറിയാനുള്ള അവസരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ഒരുക്കുന്നത്. ഇതിനായി ജയിലിലെ ചില പ്രത്യേക കോംപ്ലക്‌സുകളും തെരഞ്ഞെടുത്തിട്ടുള്ളതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിശദമാക്കുന്നു. മഹാരാഷ്ട്രയുടേയും ഇന്ത്യയുടേയും ചരിത്രത്തില്‍ ഇടം നേടിയ ജയിലാണ് പൂനെയിലെ യേര്‍വാഡ ജയില്‍. മാത്രമല്ല സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് യേര്‍വാഡ ജയിലില്‍ കഴിഞ്ഞിട്ടുള്ളത്. 2019ല്‍ സമാനമായ പദ്ധതി ദില്ലിയിലെ തീഹാര്‍ ജയിലും ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് തീഹാര്‍ ജയില്‍.
Read More » -
Lead News
മദ്യ വിലവര്‍ധന; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
മദ്യത്തിന്‍റെ വിലവര്‍ധനവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്ത് നല്‍കി. മുഖ്യമന്ത്രിയെ കൂടാതെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബെവ്കോ എം.ഡി. എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. ഡിസ്റ്റിലറി ഉടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യവില കൂട്ടിയതെന്ന് ചെന്നിത്തല പറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധിച്ചെന്ന ന്യായീകരണം തെറ്റാണ്. മാനദണ്ഡങ്ങളുടെയോ പഠനത്തിന്‍റെയോ അടിസ്ഥാനത്തിലല്ല വില വര്‍ധിപ്പിച്ചത്. ഡിസ്റ്റിലറി ഉടമകളുടെ സഹായിക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Read More » -
Lead News
ഡൽഹിയിൽ പട്ടാപ്പകൽ വ്യാപാരിയെ വെടിവെച്ചുകൊന്നു; 19കാരൻ പിടിയില്‍
ഡൽഹിയിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ വ്യാപാരിയെ വെടിവെച്ചുകൊന്നു. ജാഫറാബാദ് ലെ വ്യാപാരിയായ റയീസ് അൻസാരി (45) നെയാണ് വെടിവെച്ചുകൊന്നത്. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഹത് ഉമർ എന്ന് 19കാരൻ പിടിയിലായി. ജനുവരി 13നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. വടക്കൻ ഡൽഹിയിലെ ജാഫറാബാദ് വൈകിട്ട് വീടിനുമുന്നിൽ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുന്ന റയീസ് അൻസാരിയുടെ സമീപത്തേയ്ക്ക് രണ്ട് യുവാക്കൾ നടന്നു വരികയും കേസുമായി സംസാരിച്ച ശേഷം യാതൊരു പ്രകോപനവും കൂടാതെ അയാൾ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ റയീസ് ശ്രമിച്ചെങ്കിലും ഇവർ പിന്തുടർന്ന് വെടിയുതിർത്തു കൊണ്ടിരുന്നു ആക്രമികൾ അൻസാരിക്ക് പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യക്തിവിരോധം ആണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2010ല്‍ ജാഫറാബാദില്‍ നടന്ന ഒരു കൊലപാതക കേസില്‍ റയീസ് അന്‍സാരിയെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നു തെളിവുകളുടെ അഭാവത്തില്‍ കോടതി അന്‍സാരിയെ കുറ്റവിമുക്തനാക്കി. കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് വലയത്തിലുള്ള മൊഹദ്…
Read More » -
Lead News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മംഗളൂരില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ. ഉള്ളാള്‍ സോണല്‍ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാണ്ഡേശ്വരം വനിതാ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാല്‍ കുടുംബത്തെ സഹായിക്കാനായി അടുപ്പം സ്ഥാപിച്ചെത്തിയ സിദ്ദിഖ് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പരാതി നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവിനെ എസ്ഡിപിഐയുടെ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍ എസ്.ഡി.പി.ഐ. നേതാക്കളായ നവാസ് ഉള്ളാള്‍, നിസാമുദ്ദീന്‍, ഇഫ്തിക്കര്‍, മുസ്തഫ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Read More » -
Lead News
ഫെബ്രുവരി മുതല്‍ പുതിയ മദ്യവില; ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധന
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ പുതിയ മദ്യവില നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഏഴു ശതമാനം വര്‍ധനയാണ് നിലവില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ് വില വര്‍ധിക്കുക. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ധിപ്പിക്കുന്നതെങ്കിലും ഇതിന്റെ കൂടുതല്‍ ഗുണം ലഭിക്കുക സര്‍ക്കാരിന് തന്നെയാകുമെന്നാണ് വിലയിരുത്തല്‍. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും 4 രൂപ മദ്യവിതരണ കമ്ബനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചതിനാല്‍ വില ആഗസ്റ്റോടെ കുറഞ്ഞേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വിദേശ മദ്യനിര്‍മാതാക്കളില്‍നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വില്‍പ്പന വില 1170 രൂപയാകും. ഇതില്‍ നൂറു രൂപ മദ്യനിര്‍മാതാക്കള്‍ക്കും 1049 രൂപ സര്‍ക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവര്‍ധന വരുമ്പോള്‍, ചില്ലറ വില്‍പ്പന വില 1252 രൂപയാകും ഫെബ്രുവരി മുതല്‍ മദ്യവില ഇങ്ങനെ ജവാന്‍…
Read More »