Month: January 2021
-
Lead News
കോട്ടയത്ത് കഞ്ചാവുമായി പാലക്കാട് സ്വദേശികൾ അറസ്റ്റിൽ
എട്ടു കിലോ കഞ്ചാവുമായി 3 പാലക്കാട് സ്വദേശികൾ കോട്ടയത്ത് അറസ്റ്റിൽ. പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ ( 32 ) ഇടത്തനാട്ട് കര പാറെകരോട്ട് രാഹുൽ ( 22 ) പാറേ കരോട്ട് അനസ് ( 43 ) എന്നിവരാണ് അറസ്റ്റിലായത് . എം.സി.റോഡിൽ നാട്ടകം പോസ്റ്റോഫീസ് ജംഗ്ഷനിൽ വച്ചാണ് പ്രതികളെ ചിങ്ങവനം എസ് ഐ ബിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത് . ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
Read More » -
Lead News
കുറ്റപത്രം സമര്‍പ്പിച്ചില്ല; സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. അതേസമയം, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള്‍നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും. നവംബര്‍ 24-നാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ റബിന്‍സ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികളേയും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുള്ള മറുപടി ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂ.
Read More » -
NEWS
സി ബി ഐയെ ഭയമില്ല, ഉമ്മൻ ചാണ്ടിയുടെ പ്രതികരണം
സോളാർ കേസ് ഏത് ഏജൻസി അന്വേഷിച്ചാലും ഭയമില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വേങ്ങര തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് സോളാർ കമ്മീഷനിൽ നടപടി പ്രഖ്യാപിച്ചു. കമ്മീഷൻ റിപ്പോർട്ടിനെതിരായ വിധിയിൽ സർക്കാർ അപ്പീൽ പോയതുമില്ല. സർക്കാരിന്റെ നിഷ്ക്രിയത്വവും കഴിവില്ലായ്മയും ആണ് ഇതുവരെ നടപടി എടുക്കാതിരിക്കാൻ കാരണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ജാമ്യമില്ലാ വ്യവസ്ഥകൾ വച്ചു കേസെടുത്തിട്ടും തങ്ങൾ ആരും കോടതിയിൽ പോയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണത്തെ പ്രതിരോധിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത് ഇടതുസർക്കാറിന് തിരിച്ചടിയാകുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Read More » -
LIFE
നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ അന്തരിച്ചു
കൊട്ടാരക്കര: നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊട്ടാരക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ സായികുമാര്‍, നടി ശോഭ മോഹന്‍, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍, വൈഷ്ണവി എന്നിവര്‍ ചെറുമക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.
Read More » -
Lead News
ലഡാക്കിൽ വീണ്ടും ഇന്ത്യ – ചൈന ഏറ്റുമുട്ടൽ, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിച്ചു
കിഴക്കൻ ലഡാക്കിൽ വീണ്ടും ഇന്ത്യ -ചൈന ഏറ്റുമുട്ടൽ. നാകു ലാ സെക്റ്ററിൽ മൂന്നു ദിവസം മുമ്പാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തി ലംഘിച്ച് കടന്നു കയറാൻ ശ്രമിച്ച ചൈനീസ് സേനയിലെ അംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞു. ഇരുഭാഗത്തും ഏതാനും സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒമ്പതാം ചർച്ചയ്ക്ക് മുമ്പായിരുന്നു ഈ സംഭവം. ചർച്ചയുടെ വിശദാംശങ്ങൾ ഇരുസേനകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read More » -
Lead News
നവദമ്പതികള്‍ക്ക് നേരെ പെണ്‍വീട്ടുകാരുടെ മര്‍ദ്ദനശ്രമം
പ്രണയിച്ചു വിവാഹിതരായ നവദമ്പതികളെ പെണ്‍വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. പുന്നമ്മൂട് പോനകം കാവുള്ളതില്‍ തെക്കേതില്‍ സന്തോഷിനേയും പോനകം കൊട്ടയ്ക്കാത്തേത്ത് സ്‌നേഹയേയുമാണ് ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍നിന്നു കണ്ടെത്തി ഭര്‍ത്താവിനൊപ്പം അയച്ചു. പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം. സ്‌നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ 13നു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്‌നേഹയുടെ പിതാവ് ബാബുവും സഹോദരന്‍ ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞു. തന്നെ ബൈക്കില്‍നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്‌നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്‌നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള…
Read More » -
NEWS
മകൾ ജീവനൊടുക്കില്ല, ഫാത്തിമയുടേത് കൊലപാതകമെന്ന് മാതാപിതാക്കൾ
കോഴിക്കോട് 22കാരി ഫാത്തിമയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ. ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം. സിറ്റി പോലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കൾ പരാതി നൽകിയിരിക്കുകയാണ്. ഡിസംബർ 19നാണ് ഫാത്തിമ അനീഷയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ തൂങ്ങിമരിച്ചു എന്നാണ് ഭർത്താവ് മുഹമ്മദ് അനസ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. എന്നാൽ 9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകൾ ഇങ്ങനെ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു. തേഞ്ഞിപ്പലം പോലീസ് വിഷയം കൈകാര്യം ചെയ്തത് പക്ഷപാതപരമായെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഭർത്താവ് ഫാത്തിമയെ മർദ്ദിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണം കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Read More » -
LIFE
ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ; ടൈറ്റില്‍ പ്രഖ്യാപിച്ചു
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് “വാശി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എന്‍.എം,…
Read More »