NEWS

കല്ലാറിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കല്ലാറിൽ കാട്ടാന ചരിഞ്ഞു സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആയി. ആനയുടെ ജഡം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ രാജേഷ് ആണ് അറസ്റ്റിലായത്. റബ്ബർ ഷീറ്റ് ഉണ്ടാക്കുന്ന കമ്പിയിൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ചെരിയാൻ ഇടയാക്കിയതെന്നാണ് കണ്ടെത്തൽ.

ചെരിഞ്ഞ ആനയുടെ ജഡത്തിനു മുന്നിൽ മണിക്കൂറുകളോളം കറങ്ങി നടന്ന കുട്ടിയാന നൊമ്പര കാഴ്ചയായി മാറിയിരുന്നു. കുട്ടിയെ പിന്നീട് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

Signature-ad

സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ സ്ഥലത്തിന്റെ ഉടമ സ്ഥലത്തുനിന്നും മുങ്ങിയത് സംശയത്തിനു ഇടയാക്കി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ആന ഷോക്കേറ്റ് മരിച്ചു എന്ന നിഗമനത്തിലേക്കു എത്തിയത്.

Back to top button
error: