NEWS

ട്രാക്ടർ റാലിയിൽ സംഘർഷം ഉണ്ടാകാൻ കാരണം ദില്ലി പൊലീസെന്ന് കർഷക സംഘടനകൾ, സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ട റാലിയിൽ സംഘർഷം ഉണ്ടാകാൻ കാരണം ദില്ലി പോലീസ് ആണെന്ന ആരോപണവുമായി കർഷക സംഘടനകൾ. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്ന് സംഘടനകൾ പറഞ്ഞു. സംഘർഷത്തിൽ ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ട്രാക്ടർ റാലിയിൽ സംഘർഷം ഉണ്ടായതിനുപിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകൾ ആരോപിക്കുന്നത്. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന് സംഘടനകൾ യോഗം ചേരുന്നുണ്ട്. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്ന ആരോപണവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്. സമരം പൊളിക്കുന്നതിനു വേണ്ടി ബാഹ്യ ശക്തികളും,സാമൂഹ്യവിരുദ്ധരും ആണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സംയുക്ത മോർച്ച ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Signature-ad

കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സംഘടനകൾ ഒറ്റക്കെട്ടായി തുടരും. സമരത്തിനിടെ മരിച്ച കർഷകന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പോലീസ് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Back to top button
error: