NEWS

ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസേപ്പേ കോൺന്തേ രാജിവച്ചു, ഇറ്റലിയിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥ

മുൻ പ്രധാനമന്ത്രി മത്തയോ റെൻസിയുടെ നേതൃത്വത്തിൽ ഉള്ള ഇറ്റാലിയ വിവ പാർട്ടി സർക്കാരിനുള്ള പിൻതുണ പിൻവലിച്ചതോടെയാണ് കോൺന്തേ സർക്കാരിൻ്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. സ്വതന്ത്ര സെനറ്റർമാരെ ഒപ്പം ചേർത്ത് ഭരണം നിലനിർത്താനുള്ള കോൺന്തേയുടെ നീക്കം ഫലം കണ്ടില്ല.

ഇറ്റാലിയൻ പ്രസിഡൻ്റ് സേർജോ മത്തരേല എന്ത് തീരുമാനം എടുക്കും എന്ന ആകാംഷയിലാണ് ഇറ്റലിയിലെ വിവിധ പാർട്ടികൾ. പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിന് വേണ്ടി മുറവിളികൂട്ടുമ്പോഴും രാജ്യം കടന്നു പോകുന്ന ഭയാനകമായ അവസ്ഥയിൽ ഒരു തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡൻ്റ് പച്ചകൊടി കാട്ടുമോ എന്നും ആശങ്കയുണ്ട്.

Back to top button
error: