Month: January 2021

  • NEWS

    കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും: മുഖ്യമന്ത്രി

    ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.  കലാകാരൻമാർക്ക് ഇപ്പോൾ ചില സഹായങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. കൂടുതൽ സഹായം നൽകാൻ മടിച്ചു നിൽക്കില്ല. അവശ കലാകാരൻമാർക്ക് പെൻഷൻ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. കേരളത്തിനൊരു സിനിമ നയം രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  കേരള കലാമണ്ഡലത്തിൽ പ്‌ളസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർ പഠനത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ വിവിധ അക്കാഡമികൾക്ക് ആവശ്യമുള്ള  ഫണ്ട് സർക്കാരിന്റെ പരിമിതിക്കുള്ളിൽ നിന്ന് നൽകുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പൈതൃക കേന്ദ്രങ്ങൾ നശിക്കാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. സാഹിത്യകാരൻമാർ സ്‌കൂളുകളിലെത്തി കുട്ടികളുമായി സംവദിക്കുന്ന പരിപാടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരൻമാർക്ക്…

    Read More »
  • NEWS

    കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്ഃ ഉമ്മന്‍ ചാണ്ടി

    കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. രണ്ടു മാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. ഇത് രാജ്യത്തോടു കാട്ടുന്ന വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേത്. കര്‍ഷകരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നു കരുതരുത്. കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിക്കും. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും ഇതു കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളെക്കാള്‍ ശ്രദ്ധേയമായത് കര്‍ഷകരുടെ ട്രാക്ടറാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Read More »
  • LIFE

    സംവിധായകൻ വിനയന്റെ “പത്തൊൻപതാം നൂറ്റാണ്ടിൽ” നായകൻ സിജു വിൽസൺ; ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

    ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. യുവതാരം സിജുവിൽസനാണ് സംവിധായകൻ സസ്പെൻസായി വച്ച നായക നടൻ. ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ… പല താരങ്ങളെയും നായക പദവിയിൽ എത്തിച്ചിട്ടുള്ള സംവിധായകൻ വിനയൻ പത്തൊൻപതാം നൂറ്റാണ്ടിലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും നായക വേഷം ചെയ്യുന്ന നടൻെറ പേര് സസ്പെൻസായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ…

    Read More »
  • LIFE

    സൂരറൈ പോട്ര് ഓസ്‌കാര്‍ വേദിയിലേക്ക്

    സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പോട്ര് ജനറല്‍ കാറ്റഗറിയിലൂടെ ഓസ്‌കാര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 12- നു ആമസോണ്‍ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിലൂടെയാണ് റിലീസ് ചെയ്ത ചിത്രം കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് അവലംബം. ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.

    Read More »
  • LIFE

    ടെന്റ് ടൂറിസത്തെ കൊല്ലരുത്:മുരളി തുമ്മാരുകുടി

    ടെന്റ് ടൂറിസത്തെ കൊല്ലരുത്… വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടണം. തിരുത്തപ്പെടുകയും വേണം. പക്ഷെ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ടെന്റ/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം ടൂറിസം രംഗത്തിന്റെ നടുവൊടിഞ്ഞിരിക്കുന്ന ഇക്കാലത്ത്. ക്യാംപിങ്ങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല. മസായ് മാരയിൽ വന്യമൃഗങ്ങളുടെ വിഹാരഭൂമിയുടെ നടുവിലും അജ്മാനിലെ മലയുടെ മുകളിലും സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമൂടിയ താഴ്‌വരകളിലും ഞാൻ ടെന്റിൽ കിടന്നുറങ്ങിയിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്, എല്ലാവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടപ്പെടില്ലെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ടൂറിസത്തെ അനുകൂലിച്ച് ഞാൻ പോസ്റ്റിടുന്നത്. ചെറിയ…

    Read More »
  • NEWS

    മുഖ്യമന്ത്രി പറഞ്ഞു, കളക്ടർ നടപ്പാക്കി: സുനീഷിന്റെ വീട്ടിലേക്ക് പുതിയ സൈക്കിൾ എത്തി

    ആശിച്ചു വാങ്ങിയ സൈക്കിൾ മോഷ്ടിക്കപ്പെട്ടതിന്റെ സങ്കടത്തിൽ ഇരിക്കുന്ന കണിച്ചേരി വീട്ടിലേക്ക് പുതിയ സൈക്കിൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന നേരിട്ടെത്തി സുനീഷിന്റെ മകന് സൈക്കിള്‍ നല്‍കിയത്. ഭിന്നശേഷിക്കാരനായ സുനീഷ് തന്റെ മകൻ ജസ്റ്റിന് വാങ്ങി നൽകിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കിൽ വിളിച്ച് അറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേർ പങ്കുവച്ചിരുന്നു. കൈകാലുകള്‍ക്ക് വൈകല്യമുള്ള സുനീഷ് ഒരു കൈകുത്തി കമിഴ്ന്നു നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനു മുന്നിൽ തളരാത്ത മനസ്സുമായി ഉരളിക്കുന്നത്തിനു സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി ഒരു സ്ഥാപനം നടത്തി വരികയായിരുന്ന സുനീഷ് തന്റെ സമ്പാദ്യത്തിൽ നിന്നും മിച്ചം വെച്ച് തുക കൊണ്ടാണ് മകന് സൈക്കിൾ വാങ്ങി നൽകിയത്. സുനിഷിന്റ വാര്‍ത്ത അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു.…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 93,49,619…

    Read More »
  • Lead News

    500 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക്, കൂട്ടത്തില്‍ നിങ്ങളുടേതുണ്ടോ?

    സോഷ്യല്‍ മീഡിയയിലെ സ്വകാര്യതയെപ്പറ്റിയുളള വാര്‍ത്തകള്‍ പ്രചരിക്കവെ ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത കൂടി ജനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. 500 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചുഎന്നതാണ് പുതിയ വാര്‍ത്ത. ടെലഗ്രാം ബോട്ടിലൂടെ ആറ് ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പറുകൾ വിൽക്കാൻ വെച്ചിരിക്കുന്നു വെന്നാണ് മദർബോര്‍ഡിന്റെ റിപ്പോർട്ട്‌. 2019 മുതൽ ഉള്ള ഡേറ്റ ആണ് ടെലിഗ്രാമിൽ വിൽക്കുന്നത്. സുരക്ഷിതമല്ലാത്ത 419 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ കണ്ടെത്തിയതായി 2019 റിപ്പോർട്ടുണ്ടായിരുന്നു. ഇത് കമ്പനി സമ്മതിക്കുകയും പിന്നീട് പരിഹരിക്കുകയും ചെയ്തു. ഭൂരിപക്ഷമാളുകളും ഓരോ വർഷവും ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ഈ വിവരങ്ങൾ കൃത്യമായിരിക്കും എന്നതാണ് വാസ്തവം. ഈ വിവരങ്ങളെ സംബന്ധിച്ച് സുരക്ഷാ ഗവേഷകൻ അലോൺ ഗാൽ ആണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ ഇപ്പോഴും ആർക്കും സ്വന്തമാക്കാൻ കഴിയുമെന്നാണ് ഗവേഷണത്തിൽ നിന്ന് മനസിലാകുന്നത്. ഫോൺ നമ്പർ ഉണ്ടെങ്കിൽ, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവർക്ക്…

    Read More »
  • Lead News

    ദേശവികാരം മാനിച്ച് കർഷകനിയമങ്ങൾ പിന്‍വലിക്കണം: രാഹുല്‍ ഗാന്ധി

    ഡല്‍ഹിയിലെ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദേശവികാരം മാനിച്ച് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും പരിക്കേറ്റ അതിനെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा। देशहित के लिए कृषि-विरोधी क़ानून वापस लो! — Rahul Gandhi (@RahulGandhi) January 26, 2021

    Read More »
  • LIFE

    കാവ്യ കല്പനകളിലാറാടി കൈതപ്രം: ജിതേഷ് മംഗലത്ത്

    എൺപതുകളിൽ മലയാളചലച്ചിത്രലോകത്തു വന്ന ഗാനരചയിതാക്കളിൽ ഹൃദയത്തിനോട് ഏറ്റവുമടുത്തു നിൽക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. പക്ഷേ അപ്പോഴും കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പാട്ടെഴുത്തുകാരനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകാൻ കഴിഞ്ഞിട്ടില്ല.ഓർത്തുനോക്കുമ്പോൾ എന്തെന്തു കൽപനകളായിരുന്നു ആ തൂലികത്തുമ്പിൽ നിന്നുമുതിർന്നു വീണത്…? എത്ര സുന്ദരമായ രീതിയിലാണ് ആ വരികളിൽ വാക്കുകൾ വിന്യസിക്കപ്പെട്ടുകൊണ്ടിരുന്നത്…! പൂവിതളിന്മേൽ ബ്രഹ്മം രചിക്കും നീഹാരബിന്ദുവാണദ്ദേഹത്തിന് നാദം. അനഘസങ്കൽപ്പഗായികയ്ക്കു ശേഷം അത്രത്തോളം മിസ്റ്റിസിസം പാട്ടിൽ അനുഭവിച്ചിട്ടുള്ളത് ദേവദുന്ദുഭീ സാന്ദ്രലയത്തിൽ മാത്രമാണ്. തൃക്കൈകുന്നത്ത് മേടം വരുന്നിടത്തും,പൂക്കൊളങ്ങര മേടം പോകുന്നിടത്തും അദ്ദേഹം നമ്മെ കൂട്ടികൊണ്ടുപോകുന്നുണ്ട്. കൈതപ്രം തേനിറ്റുന്ന രാഗങ്ങളാൽ പൊൻമുരളിയൂതിയപ്പോഴൊക്കെയും കാറ്റിൽ ഈണമലിഞ്ഞു. നന്മണിച്ചിപ്പിപോലെയുള്ള പാട്ടിനാലദ്ദേഹം മഴനീർത്തുള്ളിയെ മുത്തായ് മാറ്റി. സങ്കടപ്പെടുമ്പോഴൊക്കെയും മലയാളി ആരെയോ തേടിപ്പിടഞ്ഞലയുന്ന, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടുന്ന കാറ്റിനെകുറിച്ചോർത്തു. അദ്ദേഹത്തിന്റെ വരികളൊക്കെയും സ്വർഗ്ഗവാതിൽക്കിളി തേടുന്ന തീരാതേന്മൊഴികളായി കേൾക്കുന്ന മാത്രയിൽ മനമലിയുന്ന ഹൃദയമന്ത്രച്ചിമിഴായി. കൈതപ്രത്തിന്റെ നവരാഗഭാവനയിലായിരുന്നു മായാമയൂരം പീലി നീർത്തിയതും, ആശാമരാളം താളമേകിയതും… പുതുമഴയായ് അദ്ദേഹംപാടിയതൊക്കെയും ഉൾക്കുടന്നയിൽ ആത്മനൊമ്പരമേറ്റായിരുന്നു. ശ്രോതാവിന്റെ മോഹമായും,രാഗഭാവമായുമായാണ് ആയിരം വർണ്ണരാജികളിൽ ചന്തുവിന്റെ ആതിരരജനി…

    Read More »
Back to top button
error: