NEWS

കർഷക സമരം അവസാനിപ്പിക്കാൻ നിയമം പിൻവലിക്കുക മാത്രമേ പോംവഴിയുള്ളൂ എന്ന് സീതാറാം യെച്ചൂരി

കർഷക സമരം അവസാനിപ്പിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നും, കാർഷിക നിയമങ്ങൾ പിൻവലിക്കുക മാത്രമേ പോംവഴി ഉള്ളൂവെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുകയാണ് വേണ്ടത്. 60 ദിവസമായി കൊടുംതണുപ്പിനെ അവഗണിച്ചുകൊണ്ട് കർഷകർ സമരത്തിലാണ്.

ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമങ്ങൾ അപലപനീയമാണ്. അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സമരംനടത്തുന്ന കർഷകർക്കെതിരെ മന്ത്രിമാർ വരെ ഹീനമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. കോടതിയിൽ ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുകയാണ് എന്ന് യെച്ചൂരി പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നേടാനുള്ള മാർഗ്ഗം അല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Back to top button
error: