NEWS

“സംഘർഷത്തിന് കാരണം പൊലീസ്, പതാക ഉയർത്തിയവരുമായി ബന്ധമില്ല”

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിലെ സംഘർഷത്തിന് കാരണം പൊലീസ് എന്ന് കർഷകർ. ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ട്.പോലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ് കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത്. സംഘർഷത്തിൽ പങ്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്ന ആരോപണം ചില കർഷക നേതാക്കൾ ഉയർത്തുന്നുണ്ട്. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമങ്ങൾ അഴിച്ചുവിട്ടത്.

ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല. ഭാവിപരിപാടികൾ ആലോചിക്കാൻ കർഷകർ ഇന്ന് യോഗം ചേരും.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നത ഉണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കർഷക സംഘടനകൾ ഒറ്റക്കെട്ടായി തന്നെ തുടരും.

അതേസമയം റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പോലീസ് കേസെടുത്തു. അക്രമം നടത്തി,പോലീസ് വാഹനം തകർത്തു,സ്വകാര്യ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button