NEWS
പകൽ കൊള്ള തുടരുന്നു, ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസലിന് 86. 57 പൈസയും പെട്രോളിന് 86.77 പൈസയുമായി ഈ മാസം ഇത് ഏഴാം തവണയാണ് കേന്ദ്രം വില വർധിപ്പിക്കുന്നത്.
കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയാണ് വൻ വിലവർധനക്കു ഇടയാക്കുന്നതു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കണക്കനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 28രൂപ 13 പൈസയും,ഡീസലിന് 29 രൂപ 19 പൈസയുമാണ്.
ഒരു ലിറ്റർ പെട്രോളിന് 35 രൂപ 98 പൈസയും, ഡീസലിന് 31 രൂപ 83 പൈസയും എക്സൈസ് നികുതി ആണ്. നികുതി കൂടിചേർക്കുമ്പോൾ പെട്രോൾ വില 65 രൂപ 11 പൈസയും ഡീസൽ വില 65 രൂപ രണ്ടു പൈസയും ഉയരുന്നു.ഇതോടൊപ്പം ഡീലർമാർക്കു ള്ള കമ്മീഷൻ കൂടി ചേർക്കുമ്പോൾ ആണ് ജനം കൊള്ളയടിക്കപ്പെടുന്നത്