Month: January 2021
-
NEWS
ശക്തികേന്ദ്രങ്ങളിൽ തോൽവി പരിശോധിക്കാൻ സിപിഎം
പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് സിപിഎം പരിശോധിക്കുന്നു. വർക്കല, ആറ്റിങ്ങൽ,പന്തളം എന്നിവിടങ്ങളിലെ ബിജെപി മുന്നേറ്റമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചത്. 98 നിയമസഭാ സീറ്റുകളിൽ മുൻതൂക്കം ലഭിച്ചെന്ന് സിപിഐഎം വിലയിരുത്തി. യുഡിഎഫിന് നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ 41 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാൻ ആയത്. ബിജെപി ഒന്ന് നിലനിർത്തി. ഇടതുമുന്നണിക്ക് 42 ശതമാനം വോട്ട് ലഭിച്ചു എന്നാണ് വിലയിരുത്തൽ. ബിജെപിക്ക് വോട്ട് വിഹിതത്തിൽ വർധനയില്ല എന്നാണ് സിപിഎം കണക്കുകൂട്ടൽ.നാളെ സംസ്ഥാന സമിതി യോഗത്തിൽ വിശദ പരിശോധന ഉണ്ടാകും
Read More » -
NEWS
ഫൈസര്‍ വാക്‌സീന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം
പുതുവത്സരത്തില്‍ ഫൈസര്‍ വാക്‌സീന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ഫൈസര്‍ കോവിഡ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിനാണ് ലോക ആരോഗ്യ സംഘടന അനുമതി നല്‍കിയത്. സംഘടന അംഗീകരിക്കുന്ന ആദ്യ കോവിഡ് വാക്‌സീനാണിത്. ഫൈസര്‍ വാക്‌സീന്‍ ഉപയോഗിക്കുന്നതിനു കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂണിയനും അനുമതി നല്‍കിയിരുന്നു. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, അതിന്റെ ജര്‍മനിയിലെ മെയിന്‍സ് ആസ്ഥാനമായ പാര്‍ട്ണര്‍ ബയോണ്‍ടെക് കമ്പനിയും സംയുക്തമായാണു കോവിഡ് വാക്‌സീന്‍ നിര്‍മിച്ചത്. ഫൈസര്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷമാണ് അമേരിക്ക ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. ബ്രിട്ടനു പുറമേ കാനഡ,ബഹ്‌റൈന്‍,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലും അടിയന്തര ഉപയോഗത്തിന് ഫൈസര്‍ വാക്‌സിന് അനുമതി തേടിയിരുന്നു.
Read More » -
LIFE
ജോണ്‍ പോള്‍ ജോര്‍ജ് ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്
ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. ആഷ്‌കി ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാംപാതിര, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയൊഴുക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ്. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കുരുതി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ ജോണ്‍ പോള്‍ ചിത്രം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
LIFE
” 16 ഫ്രെയിംസ് മോഷന്‍ പിക്ച്ചേഴ്സ് “
ലോകം പുതുവത്സര പിറവി ആഘോഷിക്കുന്ന ഈ മനോഹര വേളയിൽ ഞങ്ങളുടെ സ്വപ്ന സംരംഭം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. “16 ഫ്രെയിംസ് മോഷൻ പിക്ച്ചേഴ്സ് “ “16 ഫ്രെയിംസ്” ഒരു വെറും വാക്ക് അല്ല, ലോകസിനിമാ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് . 125 വർഷങ്ങൾക്കു ലൂമിയർ മുൻപ് ലുമിയർ സഹോദരങ്ങളുടെ മനസ്സിൽ പിറന്ന സിനിമ 16 ഫ്രെയിമിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ സിനിമ പിറന്നു! ഭാരതത്തിൻറെ ആത്മാവിനെ തൊട്ടറിയുന്ന അർത്ഥപൂർണവും സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ സൃഷ്ടികൾ, ഭാഷ-സംസ്കാരം എന്നീ അതിർവരമ്പുകളില്ലാതെ, സിനിമ എന്ന ക്യാൻവാസിൽ കൂടെ നിങ്ങളിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തോടെ ഒരുകൂട്ടം യുവാക്കൾ ഒന്നായി ചേർന്ന ഒരു മൂവി പ്രൊഡക്ഷൻ കമ്പനിയാണ് “16 ഫ്രെയിംസ് മോഷൻ പിക്ച്ചേഴ്സ് “ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ആയിരിക്കും ഞങ്ങളുടെ ആദ്യ ചലച്ചിത്ര ആവിഷ്കാരങ്ങൾ .
Read More » -
NEWS
സംസ്ഥാനത്ത് പാചക വാതക വില വർധിച്ചു
സംസ്ഥാനത്ത് പാചക വാതക വില വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 17 രൂപയാണ് വർധിച്ച വില. അതേസമയം, ഗാർഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ വർധനവ് അനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ ഡൽഹിയിലെ വില 1349 രൂപയാണ്. കഴിഞ്ഞ മാസം രണ്ട് തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 694 രൂപയാണ് ഡൽഹി, മുംബൈ നഗരങ്ങളിലെ വില.
Read More » -
NEWS
കാട്ടാന കിണറ്റില്‍ വീണു
തിരുവമ്പാടി: മുത്തപ്പന്‍പുഴയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. മൂന്നു ദിവസം ആയി ആന കിണറ്റില്‍ വീണിട്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. നാട്ടുകാരാണ് വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ആനക്കാംപൊയിലെ തൊണ്ണൂറ് എന്ന സ്ഥലത്താണ് സംഭവം. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ ഇവിടേക്ക് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയോ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ വാഹനങ്ങള്‍ എത്തിക്കാനാകില്ല. ഇതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നതിന് വൈകുമെന്നാണ് വിവരം.
Read More » -
NEWS
മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,രണ്ട് സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകാൻ യു പി പോലീസ് സിദീഖ് കാപ്പനെ നിർബന്ധിച്ചു,രാഹുൽ ഗാന്ധിക്കെതിരെയും തെളിവ് തേടി -വീഡിയോ
ഹത്രാസിലേയ്ക്ക് പോയ വഴിക്ക് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനോട് രണ്ട് സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ റെയ്ഹാന സിദ്ധിഖ്.യു പി പോലീസ് ചോദ്യം ചെയ്തപ്പോൾ ആണ് സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് എന്ന് റെയ്ഹാന NewsThen Media യയോട് പറഞ്ഞു.സിപിഐ എം എംപിമാർക്കെതിരെ മൊഴി നൽകിയാൽ സിദ്ധീഖ് കാപ്പനെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ധാനവും യു പി പോലീസ് മുന്നോട്ട് വച്ചെന്നു റെയ്ഹാന പറയുന്നു. സിപിഎം ആണോ സിദ്ധീഖിനെ ഹത്രാസിലേയ്ക്ക് അയച്ചതെന്നും യുപി പോലീസ് ചോദിച്ചു.രാഹുൽ ഗാന്ധിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും യുപി പോലീസ് ആവർത്തിച്ച് ചോദിച്ചുവെന്നും റെയ്ഹാന പറയുന്നു.സകീർ നായിക്കിനെ കണ്ടിട്ടുണ്ടോ എന്നും പോലീസ് ചോദിച്ചു.എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ വ്യക്തിയോ പറഞ്ഞല്ല താൻ ഹത്രാസിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോയതെന്നും വാർത്ത റിപ്പോർട്ട് ചെയ്യാൻ ആണ് പോയതെന്നുമാണ്…
Read More » -
NEWS
സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ നിരക്ക്…
Read More » -
NEWS
എരുമകള്‍ക്കായി ബ്യൂട്ടി പാര്‍ലര്‍; ഓയില്‍ മസാജ് നടത്തി എരുമകളെ കുളിപ്പിച്ച് ക്രീമുകള്‍ പുരട്ടി സുന്ദരികളാക്കും
മുംബൈ: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ബ്യൂട്ടി പാര്‍ലറുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എരുമകള്‍ക്കുവേണ്ടി ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നിരിക്കുന്നു. കോലാപ്പൂരിലെ ഒരു സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് പൂര്‍ണമായും എരുമകള്‍ക്ക് വേണ്ടി മാത്രം ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നിരിക്കുന്നത്. മംഗേഷ്‌കര്‍ നഗറില്‍ സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ വിജയ് സൂര്യവംശി എന്ന കൗണ്‍സിലറാണ്. ഓരോ ദിവസവും 50ലധികം എരുമകളെ ഓയില്‍ മസാജിന് വിധേയമാക്കുന്നു. പിന്നെ ഇളംചൂടുവെള്ളത്തില്‍ കുളിപ്പിക്കും. തുടര്‍ന്ന് എരുമകളെ പ്രത്യേക ക്രീമുകള്‍ പുരട്ടി സുന്ദരികളാക്കുന്നു. മൂന്നാഴ്ചയിലൊരിക്കല്‍ എരുമകളുടെ ശരീരത്തിലെ രോമങ്ങള്‍ നീക്കംചെയ്യുന്നു. സൗജന്യമായാണ് പാര്‍ലറില്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍. എരുമകളുടെ ചാണകവും ഇവയെ കുളിപ്പിക്കുമ്പോള്‍ഒഴുകുന്ന മലിനജലവും പാഴാക്കാറില്ല. ഈപദ്ധതി കാരണം സൂര്യവംശി പ്രതിനിധീകരിച്ച 44-ാം വാര്‍ഡിന് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനമികവിനുള്ള ഒന്നാംസ്ഥാനം നല്‍കി.
Read More »
