NEWS

അമ്മയെ കാത്ത് മൂന്ന് കണ്മണികള്‍; ഷെഹനുല്‍ എവിടെ ?

കോഴിക്കോട്: കാണാതായ ഭാര്യയ്ക്ക് വേണ്ടിയുളള തിരച്ചില്‍ ഈ പുതുവത്സരദിനത്തിലും തുടരുന്നു. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുല്‍ ഉസ്‌നയെയാണ് രണ്ട് മാസം മുമ്പ് കാണാതായത്. ഈ അമ്മയ്ക്കായുളള കാത്തിരിപ്പിലാണ് മൂന്ന് മക്കള്‍. ഒരു വയസ്സുളള മകന്‍, മൂന്നും അഞ്ചു വയസ്സുളള രണ്ട് പെണ്‍കുട്ടികള്‍. ഈ കുഞ്ഞുമക്കളെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് സൗമേഷ് ഇപ്പോഴും തന്റെ ഭാര്യയ്ക്കായുളള തിരച്ചിലിലാണ്.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് കുഞ്ഞിനെ ഉറക്കികിടത്തി ഷെഹനുല്‍ മരുന്ന് വാങ്ങാനിറങ്ങിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയല്ല. ഷെഹനുല്‍ പോകാന്‍ സാധ്യതയുളള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയും എവിടെയെങ്കിലും തന്റെ ഭാര്യയുടെ മുഖം പരിചിതമായാല്‍ വിവരമറിയിക്കണമെന്ന് സൗമേഷ് അഭ്യര്‍ത്ഥിക്കുന്നു. ആറുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button