NEWS
കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിന്മാറുന്നു

റിപ്പബ്ലിക് ദിനത്തിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് 2 കർഷക സംഘടനകൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുന്നു. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ(ഭാനു ) എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുന്നത്. ഇപ്പോൾ പ്രക്ഷോഭം പോകുന്ന രീതിയോട് യോജിപ്പില്ലെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി നേതാവ് വി എം സിംഗ് പറഞ്ഞു.
സംഘർഷത്തിൽ സംഘടനയ്ക്ക് പങ്കില്ലെന്ന് വി എം സിംഗ് വ്യക്തമാക്കി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കയത്തിനോടുള്ള അഭിപ്രായവ്യത്യാസവും വി എം സിംഗ് തുറന്നു പറഞ്ഞു.
ഭാരതീയ കിസാൻ യൂണിയൻ(ഭാനു ) നേതാവ് ഭാനു പ്രതാപ് സിംഗും പിൻമാറ്റം പ്രഖ്യാപിച്ചു. ” ഇന്നലെ ഡൽഹിയിൽ നടന്ന സംഭവങ്ങൾ എന്നെ വേദനിപ്പിക്കുന്നു. 58 ദിവസത്തെ ഈ പ്രക്ഷോഭം ഞങ്ങൾ അവസാനിപ്പിക്കുന്നു. “ഭാനു പ്രതാപ് സിംഗ് വ്യക്തമാക്കി.