Lead NewsNEWS

നായികമാരെ വരുതിയിലാക്കാന്‍ ശ്രമിച്ച നിര്‍മ്മാതാവിന്‌ പീഡന കേസില്‍ 123 കോടി പിഴ ശിക്ഷ

ഹോളിവുഡ് നിര്‍മ്മാതാവും വിവാദനായകനുമായ ഹാര്‍വി വെയിന്‍സ്റ്റിനെ ആരും മറക്കാനിടയില്ല. മി ടൂ ആരോപണങ്ങളിലൂടെയാണ് ഹാര്‍വി വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്ന് ലൈംഗിക പീഡനക്കേസില്‍ അഴിക്കുള്ളിലുവുകയും ചെയ്തു. നീണ്ട 23 വര്‍ഷത്തെ ജയില്‍ ശിക്ഷ.. ഇപ്പോഴിതാ ഹാര്‍വി വെയിന്‍സ്റ്റീന് യുഎസ് കോടതി പിഴ വിധിച്ചിരിക്കുകയാണ്. 17 മില്യണ്‍ യുഎസ് ഡോളറാണ് പിഴ വിധിച്ചത്. അതായത് 123 കോടി രൂപ.

വെയിന്‍സ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്നത് കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിയിരുന്നു. പീഡനാരോപണവുമായി ഒട്ടനവധി സ്ത്രീകള്‍ രംഗത്ത് വന്നെങ്കിലും 37 പേരാണ് നിയമനടപടിയുമായി മുന്നോട്ടുവന്നത്. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും.

Signature-ad

ഒരു ഹോളിവുഡ് താരമാണ് ആദ്യമായി വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകള്‍ രംഗത്ത് വരികയായിരുന്നു. വെയിന്‍സ്റ്റീനെക്കുറിച്ച് പുറത്ത് വന്നതൊന്നും നല്ല കഥകളായിരുന്നില്ല. ഒരു പറ്റം സുന്ദരികളായ നടിമാരെ എപ്പോഴും തന്റെ അരികില്‍ നിര്‍ത്തിക്കൊണ്ട് മാത്രമേ വിന്‍സ്റ്റീനെ ലൊക്കേഷനുകളില്‍ കാണാന്‍ സാധിച്ചിരുന്നുള്ളൂ.

ഇതിന് പുറമെ പ്രീമിയറുകള്‍ക്കും അവാര്‍ഡ് പരിപാടികള്‍ക്കും അല്ലെങ്കില്‍ പാര്‍ട്ടിക്ക് പോകുമ്പോഴും സുന്ദരിമാരായ നടിമാരുടെ തോളില്‍ കൈയിട്ട് മാത്രമേ വിന്‍സ്റ്റീന്‍ പോയിരുന്നുള്ളൂ. തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പുറത്ത് പറയരുതെന്നും അങ്ങനെ സംഭവിച്ചാല്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ ഔട്ടാക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു വിന്‍സ്റ്റീന്‍ ഇവരെ തന്റെ ഇംഗിതങ്ങള്‍ വിധേയരാക്കിയിരുന്നത്.

മറ്റൊരു കഥ ബോളിവുഡ് നടി ഐശ്വര്യ റായ് ഹോളിവുഡ്‌ മോഹം ഉപേക്ഷിക്കാന്‍ തന്നെ കാരണം വെയിന്‍സ്റ്റീനാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിന്‍സ്റ്റീന്‍ ഐശ്വര്യയെ ഒറ്റയ്ക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി ഐശ്വര്യയുടെ മാനേജരായ സ്ത്രീ സൈമണ്‍ ഷെഫീല്‍ഡ് 2017ല്‍ ന്യൂയോര്‍ക്ക് ടൈസിനോട് വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ വിന്‍സ്റ്റീന്റെ ഓഫീസിലായിരുന്നപ്പോള്‍ അദ്ദേഹം തന്നെ ഒരു ഒഴിഞ്ഞ കോണിലേക്ക് വിളിച്ചായിരുന്നു ഐശ്വര്യയെ ഒറ്റയ്ക്ക് കാണണമെന്ന് വിന്‍സ്റ്റീന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഷെഫീല്‍ഡ് വെളിപ്പെടുത്തുന്നു. വിന്‍സ്റ്റീന്‍ തനിക്കെതിരെ കെണിയൊരുക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹോളിവുഡ് മോഹം തന്നെ ഉപേക്ഷിച്ച് ഐശ്വര്യ രക്ഷപ്പെടുകയായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നു.

മീടൂ വില്‍ നിന്ന് ജയിലിലായതോടെ ഹാര്‍വേ വെയിന്‍സ്റ്റീന്‍ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗിയെന്ന മുദ്രകുത്തപ്പെട്ടു. ജിവൈനെത്ത് പാല്‍ട്രോ, കേയ്റ്റ് വിന്‍സ്ലെറ്റ് എന്നിവരുമായുള്ള വിന്‍സ്റ്റീന്റെ ബന്ധം ഇതിനെ തുടര്‍ന്നായിരുന്നു താറുമാറായിരുന്നത്.കൂടാതെ നിരവധി ക്യൂന്‍ടിന്‍ ടാറന്റിനോ സിനിമകളില്‍ വിന്‍സ്റ്റീനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ നടിയായ ഉമ തേണ്‍മാനും താനും അദ്ദേഹത്തിന്റെ ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. വിന്‍സ്റ്റീനുമായുള്ള ദുരനുഭവങ്ങള്‍ പങ്ക് വച്ച് ജെസീക്ക് മാന്‍ എന്ന അഭിനേത്രി രംഗത്തെത്തിയിരുന്നു.

ന്യൂയോര്‍ക്കില്‍ നടന്ന വിചാരണക്കിടെ ആറ് സ്ത്രീകളാണ് വിന്‍സ്റ്റീനെതിരെ മൊഴി നല്‍കാനെത്തിയിരുന്നത്. ഇതില്‍ ജെസീക്ക മാനും മിമിയും ഉള്‍പ്പെടുന്നു. ഫസ്റ്റ് ഡിഗ്രിയും തേഡ് ഡിഗ്രിയുമായ അഞ്ച് ചാര്‍ജുകളാണ് വിന്‍സ്റ്റീന് മുകളില്‍ ചുമത്തിയിരിക്കുന്നത്. ജെസീക്കയെ ബലാത്സംഗം ചെയ്തുവെന്നും മിമിയെ സമ്മര്‍ദം ചെലുത്തി വദനസുരതത്തിന് ഇരയാക്കിയെന്നുമുള്ള ചാര്‍ജുകള്‍ ഇതില്‍ പെടുന്നു.പ്രിഡേറ്ററ്റി സെക്ഷ്വല്‍ അസാള്‍ട്ട് ചാര്‍ജുകള്‍ വിന്‍സ്റ്റീന് മേല്‍ ചുമത്തിയിരിക്കുന്നത് നടിയായ സോപ്രാനോസ് അനബെല്ല സ്‌കിയോറയുടെ ആരോപണങ്ങളെ തുടര്‍ന്നാണ്.

Back to top button
error: