LIFETRENDING

രാഹുൽഗാന്ധിയെ ഞെട്ടിച്ച് ഫാത്തിമയുടെ തർജ്ജമ

വണ്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി ഗേൾസ് സ്കൂളിൽ പ്രസംഗം തർജ്ജമ ചെയ്ത ഫാത്തിമ എന്ന വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തോടെ ഫാത്തിമ തരംഗമായി.

ബുധനാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിന്റെ ആദ്യ പരിപാടിയായിരുന്നു വണ്ടൂരിലേത്. കൃത്യമായ പരിഭാഷ കണ്ട് അമ്പരന്ന രാഹുൽഗാന്ധി ഫാത്തിമയെ പരസ്യമായി അഭിനന്ദിക്കാൻ മടിച്ചില്ല.

പി സി വിഷ്ണുനാഥിന്റെ ഫേസ്ബുക്പോസ്റ്റ്-

“പൊതുപ്രവർത്തകർക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണ്. ഞാൻ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല; അവർ പുഞ്ചിരിക്കുന്നത് എനിക്കും…അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നൽകാൻ എനിക്കും സാധിക്കില്ല…ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ അമ്മയെ ഓർക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാൽ മാസ്ക് ധരിക്കണം. ”
വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി ഫാത്തിമയുടെ മികവാർന്ന തർജ്ജമ കൂടിയായപ്പോൾ രാഹുൽഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത ! #വയനാടിന്റെരാഹുൽ

https://m.facebook.com/story.php?story_fbid=2171477172983628&id=356894911108539

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker