Month: January 2021
-
Lead News
കർണാടക ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതാദ്യമായി മെച്ചപ്പെട്ട വിജയം നേടി സിപിഐഎം
കർണാടകയിൽ നടന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മത്സരിച്ച 231 സ്ഥാനാർത്ഥികൾക്ക് വിജയം. പാർട്ടിക്ക് വേരോട്ടം ഇല്ലാത്ത സംസ്ഥാനമാണ് കർണാടക. ഇതാദ്യമായാണ് സിപിഐഎം ഇത്തരം ഒരു സംസ്ഥാനത്ത് ഇത്ര മികച്ച വിജയം നേടുന്നത്. മൊത്തം 732 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സിപിഎമ്മിന്റെ ബാനറിൽ ഇറങ്ങിയത്. സംസ്ഥാനത്ത് പലയിടത്തും സാന്നിധ്യമറിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. പല സീറ്റുകളിലും നിസ്സാര വോട്ടിനാണ് സിപിഎം പിന്തുണച്ച സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ആകെ 30 ജില്ലകൾ ആണുള്ളത്. ഇതിൽ 20 എണ്ണത്തിലും സിപിഎം പിന്തുണയോടെ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. മത്സരിച്ച 20 ജില്ലകളിൽ 18 ജില്ലകളിലും പാർട്ടി സ്ഥാനാർഥികൾ വിജയം നേടി. ഭാഗെപ്പള്ളിയിൽ 3 പഞ്ചായത്തുകളാണ് സിപിഎം ഭരിക്കുക. രണ്ടു പഞ്ചായത്തുകളിൽ മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സിപിഎം ഭരിക്കും. നാല് ജില്ലകളിൽ ബിജെപിയും കോൺഗ്രസും മാറിമാറി നേടിയിരുന്ന സീറ്റുകളാണ് ഇത്തവണ സിപിഎം പിടിച്ചെടുത്തത്.
Read More » -
Lead News
ലക്ഷ്യം ക്രിസ്ത്യൻ- മുസ്ലിം വോട്ടുകൾ, ബിജെപി വെല്ലുവിളിയെ ചെറുതായി കാണില്ല, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച് സിപിഐ എം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം വിശദമായി പരിശോധിച്ച് സിപിഎം സംസ്ഥാന സമിതി. ഓരോ ജില്ലയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് റിപ്പോർട്ട് സമിതി വിശകലനം ചെയ്തു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ- മുസ്ലിം വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നിന്നു എന്ന വിലയിരുത്തലിലാണ് സിപിഐഎം. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ രാഷ്ട്രീയ മുഖം വെൽഫെയർ പാർട്ടിക്കുമെതിരെ സിപിഎം കൈക്കൊണ്ട നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയെ വർഗീയ പാർട്ടിയായി അടയാളപ്പെടുത്താൻ എൽഡിഎഫ് പ്രചാരണത്തിന് കഴിഞ്ഞു എന്നു സിപിഐഎം വിലയിരുത്തി. ഇത് യുഡിഎഫിന് വോട്ട് ചോർച്ച ഉണ്ടാക്കി. മാത്രമല്ല മുസ്ലിം വിഭാഗത്തിലെ മതേതര വാദികൾ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ലീഗിന്റെ നിലപാടിനെ സംശയത്തിൽ ആക്കി എന്നും സിപിഐഎം വിലയിരുത്തി. ഇത് ക്രിസ്ത്യൻ വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാക്കി. അതേസമയം ഹിന്ദു വോട്ടുകളിൽ ഉണ്ടാകുന്ന ചോർച്ച ഗൗരവമായി കാണണമെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സമിതി. ചില മേഖലകളിലെങ്കിലും ബിജെപി മുന്നേറിയത് നല്ല സൂചനയല്ല.…
Read More » -
Lead News
അനധികൃത അവധിയിൽ തുടരുന്ന ജീവനക്കാർക്ക് തിരിച്ചടി, പിരിച്ചുവിടും
അനധികൃത അവധിയെത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കിയിരുന്നു. 2020 നവംബർ 5 മുതൽ അവധി വീട്ടിച്ചുരുക്കലിന് പ്രാബല്യം വന്നു. ഇതിനു ശേഷം ഉള്ള ഒരു അപേക്ഷക്കും അഞ്ചു വർഷത്തിൽ കൂടുതൽ അവധി അനുവദിക്കില്ല. നിശ്ചിത സമയം കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്താത്തവരെ പിരിച്ചു വിടുകയും ചെയ്യും. ഒരു ഘട്ടത്തിൽ അഞ്ചുവർഷം എന്ന നിലയ്ക്ക് 20 വർഷം വരെയാണ് നിലവിൽ അവധി നൽകുക. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴിൽ ചെയ്യാനും പങ്കാളിക്കൊപ്പം താമസിക്കാനുമാണ് ശമ്പളമില്ലാത്ത അവധി നൽകിയിരുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും അവധി കിട്ടാൻ പുതിയ അപേക്ഷ നൽകണമായിരുന്നു. 2020 നവംബർ അഞ്ചിനു ശേഷം ലഭിക്കുന്ന ഇത്തരം അപേക്ഷകൾ നിരസിക്കാൻ തന്നെയാണ് തീരുമാനം. ഇവർ അവധി അവസാനിക്കുന്ന മുറയ്ക്ക് തിരിച്ചെത്തിയില്ലെങ്കിൽ പിരിച്ചുവിടും.
Read More » -
Lead News
ഇന്ത്യയ്ക്ക് കോവിഡ് വാക്സിൻ, പ്രഖ്യാപനം ഇന്ന്
ഇന്ത്യയിൽ രണ്ട് കോവിഡ് വാക്സിനുകൾ കുത്തിവെപ്പിന് ശക്തമായി. രണ്ടിനും ഡ്രഗ്സ് കൺട്രോളർ ജനരലിന്റെ അന്തിമാനുമതി ഇന്നുണ്ടായേക്കും. രാവിലെ 11 മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിന് അനുമതി നൽകാൻ വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗം ശുപാർശ ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവാക്സിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശുപാർശ ചെയ്തു. കോവിഷീൽഡിന് വ്യാപക ഉപയോഗത്തിലുള്ള അനുമതിയും കോവാക്സിന് നിയന്ത്രിത അനുമതിയുമാണ് നൽകുക എന്നാണ് വിവരം. കാഡില ഹെൽത് കെയറിന്റെ തദ്ദേശിയ വാക്സിൻ സൈക്കോവ് ഡിയുടെ മൂന്നാം ഘട്ട പരീക്ഷണത്തിനും വിദഗ്ധ സമിതി അനുമതി നൽകി.
Read More » -
Lead News
പിസി ജോർജ് പാലയിൽ മത്സരിക്കുമോ? സൂചന മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ
വരുന്ന തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സൂചന നൽകി പിസി ജോർജ്. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ആണ് പിസി ജോർജ് സൂചന നൽകിയത്. പാലയിൽ മത്സരിക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്ന് പിസി ജോർജ് പറഞ്ഞു. പാർട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാം. പാലായിലെ എന്ത് നടക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഈമാസം 8ന് തിരുവനന്തപുരത്ത് നേതൃ യോഗം ചേരുമെന്ന് പി സി ജോർജ് വ്യക്തമാക്കി. താൻ യുഡിഎഫ് അനുഭാവി ആണെന്നും പിസി ജോർജ് അവകാശപ്പെട്ടു
Read More » -
Lead News
ഭൂമി നൽകേണ്ടത് സർക്കാർ, ബോബി ചെമ്മണ്ണൂർ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കൾ
ബോബി ചെമ്മണ്ണൂർ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് പറഞ്ഞ് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെ മക്കൾ. വിൽക്കാൻ ആകാത്ത ഭൂമിയാണിത്. നിയമനടപടിയുമായി മുന്നോട്ടു പോകും. വസന്തയിൽനിന്ന് തർക്കഭൂമി പണം കൊടുത്തു വാങ്ങി രാജന്റെ മക്കൾക്ക് പുതിയ വീട് വെച്ചു കൊടുക്കാനായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പദ്ധതി. സർക്കാരാണ് ഭൂമി നൽകേണ്ടത്. വസന്തയുടെ കൈവശം യഥാർത്ഥ രേഖകളില്ല. ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസിന് നന്ദിയുണ്ടെന്നും രാജന്റെ മക്കൾ വ്യക്തമാക്കി. തർക്കഭൂമിയിൽ നിന്ന് രാജനെയും കുടുംബത്തെയും കുടിയൊഴുപ്പിക്കാൻ എത്തിയപ്പോഴാണ് രാജനും ഭാര്യയും തീകൊളുത്തിയത്.രാജന്റെ കുടുംബത്തിന് ഭൂമി നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തർക്ക സ്ഥലം കോടതി വ്യവഹാരത്തിൽ ആയതിനാൽ ഈ സ്ഥലം രാജന്റെ മക്കൾക്ക് നൽകുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.
Read More » -
NEWS
രാജീവ് രവി,നിവില്‍ പോളിയുടെ ‘തുറമുഖം’ ഈദ് റിലീസ്
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ” തുറമുഖം ” മെയ് 13-ന് പ്രദര്‍ശനത്തിനെത്തിക്കുന്നു. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയ കവിയായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ,മുഖ്യമന്ത്രിയുടെ അനുശോചനം
കവിതയിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയ കവിയായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാഭാരതം അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കവിത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം, മതനിരപേക്ഷത ഉയർത്തിപ്പിടിച്ച സാംസ്കാരിക സംഘാടകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Lead News
തദ്ദേശിയ വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ
ഇന്ത്യൻ നിർമിത വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ.നിയന്ത്രിത ഉപയോഗത്തിനാണ് അനുവാദം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് വിദഗ്ധ സമിതി ശുപാർശ നൽകിയത്.ഡി സി ജി ഐ അനുമതി ലഭിച്ചാൽ വിതരണം തുടങ്ങാൻ ആകും. ഐ സി എം ആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ആണ് കോവാക്സ്.
Read More » -
NEWS
“അവിയൽ “ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികൽ വീഡിയോ മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബൻ , വിനീത് ശ്രീനിവാസൻ, ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണനും തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. മലയാളത്തിന്റെ പ്രിയസംവിധായകൻ ജിസ് ജോയ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്..! സിറാജ്ജുദ്ധീൻ കേതിക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജോജു ജോർജ്, അനശ്വര രാജൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പിന്നണിയിൽ വലിയ നിര തന്നെ പ്രവർത്തിക്കുന്നതിനാൽ ചിത്രത്തിലുള്ള പ്രതീക്ഷയും വളരെ വലുതാണ്…! https://youtu.be/ODLr2wavs7Q
Read More »