Month: January 2021

  • LIFE

    വാക്സിൻ വന്നാൽ എല്ലാം തീർന്നുവെന്ന്‌ കരുതിക്കളയരുത്- ഡോ.സുൽഫി നൂഹു

    “ദേ വാക്സിൻ”❣ ……………… വാക്സിൻ വരാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് കേരളം, ഭാരതം. വാക്സിൻ വന്നാൽ എല്ലാം തീർന്നുവെന്നും കരുതിക്കളയരുത്. ഒരു കാര്യം ഉറപ്പ്. വാക്സിൻ, കോവിഡ്-19 ന്റെ അവസാനത്തിൻറെ തുടക്കമാകും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന കാരണങ്ങൾ എണ്ണിയെണ്ണി പറയാൻ കഴിയും 1.വാക്സിൻ രോഗം വരാതെ സംരക്ഷിക്കും. മരണനിരക്ക് കുറവാണെങ്കിലും ആർക്കാണ് മരണം സംഭവിക്കുകയെന്നുള്ളത് കൃത്യമായി പറയാൻ കഴിയില്ല 2. കുറഞ്ഞത് ആറുമാസം രോഗം വരില്ല. ചിലപ്പോൾ അതിലേറെയാകാൻ സാധ്യതയുണ്ട്. വൈറസിന്റെ പ്രായം ഒരു കൊല്ലം മാത്രം. അതുകൊണ്ടുതന്നെ രണ്ട് കൊല്ലം കഴിയുമ്പോൾ അല്ലെങ്കിൽ അഞ്ചു കൊല്ലം കഴിയുമ്പോൾ സംരക്ഷണം ലഭിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അതായത് കൂടുതൽ നാൾ സംരക്ഷണം കിട്ടിയാലും അത്ഭുതമില്ല. 3. രണ്ടാമത്തെ ഡോസും കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോൾ രോഗപ്രതിരോധശേഷി ലഭിക്കും. 4. വാക്സിൻ ദൂഷ്യവശങ്ങൾ വളരെ വളരെ കുറവാണ്. കുത്തിവെക്കുന്ന സ്ഥലത്തെ തടിപ്പും ചെറിയ ശരീരവേദനയുമൊക്കെ തന്നെ സ്വാഭാവികം. ചില വാക്സിനുകൾ അല്പം ശരീരതാപം കൂട്ടുകയും…

    Read More »
  • Lead News

    മാണി സി കാപ്പൻ യു ഡി എഫിലേയ്ക്കോ?അല്ലെന്നും ആണെന്നും റിപ്പോർട്ടുകൾ-വീഡിയോ

    എൻസിപിയെ യു ഡി എഫിലേക്കെത്തിക്കാൻ നീക്കമെന്ന്‌ സൂചന.മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം യു ഡി എഫിലേയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്.എന്നാൽ മാണി സി കാപ്പൻ ഈ അഭ്യൂഹം തള്ളി.എന്നാൽ പാലാ വിട്ടു കൊടുക്കില്ലെന്നു മാണി സി കാപ്പൻ ആവർത്തിച്ചു.അതേസമയം,ഒരു വിഭാഗം യു ഡി എഫിലേയ്ക്ക് നീങ്ങിയാലും എൽ ഡി എഫിനൊപ്പം ഉറച്ചു നിൽക്കാൻ ആണ് മന്ത്രി എ കെ ശശീന്ദ്രന്റെ തീരുമാനം.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

    Read More »
  • Lead News

    കായംകുളം താപനിലയത്തെ ചൊല്ലിയുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു

    കായംകുളം താപനിലയത്തെചൊല്ലി കെ എസ് ഇ ബിയും എൻ ടി പി സിയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കം രമ്യമായി പരിഹരിച്ചു. നിലയത്തിനായി എൻ ടി പി സിക്കു നൽകേണ്ട വാർഷിക ഫിക്സഡ് ചാർജ് 298കോടി രൂപയ്ക്കു പകരമായി 100കോടിയായി നിശ്ചയിച്ചു. പവർ പർച്ചേസ് കരാർ നിലവിലുള്ള 2019 മാർച്ച്‌ 1മുതൽ 2025 ഫെബ്രുവരി 28 വരെയാണ് കെ എസ് ഇ ബി എൻ ടി പി സിക്ക് ഫിക്സഡ്ചാർജ് നൽകേണ്ടത്. കായംകുളം നിലവിൽ സംഭരിച്ചിട്ടുള്ള നാഫ്ത തീരുന്നതുവരെ അല്ലയെങ്കിൽ മാർച്ച്‌ 2021 വരെ വൈദ്യുതി വാങ്ങാനും ധാരണയായി. ഇതിലുണ്ടാകുന്ന നഷ്ടം കെ എസ് ഇ ബിയും എൻ ടി പി സിയും സംയുക്തമായി വഹിക്കും. കായംകുളം നിലയത്തിൽനിന്ന് ഒരുമാസം വരെയുള്ള കാലയളവിൽ കെ എസ് ഇ ബിക്ക് പുറമെയുള്ള മറ്റേതെങ്കിലും ഏജൻസിക്ക് വൈദ്യുതി വിൽക്കുവാൻ എൻ ടി പി സിക്ക് സാധിക്കും. ഒരു മാസം കഴിഞ്ഞാൽ, ആ കാലയളവിൽ ഫിക്സഡ്…

    Read More »
  • Lead News

    ഡല്‍ഹിയില്‍ കോവിഡ് വാക്സിന്‍ സൗജന്യം: ആരോഗ്യമന്ത്രി

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ ധരിയാഗഞ്ചില്‍ വാക്‌സിന്‍ ഡ്രൈ റണ്‍ കേന്ദ്രത്തിലെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈ റണ്‍ വിജയകരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ആയിരം കേന്ദ്രങ്ങളാണ് വാക്‌സിന്‍ വിതരണത്തിനായി സജ്ജീകരിക്കുന്നത്. പ്രതിദിനം ഒരുലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണനാപട്ടികയിലുള്ള 51 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Lead News

    ഓണ്‍ലൈനില്‍ റമ്മി കളി, ഒടുവില്‍ കടബാധ്യത; യുവാവ് ജീവനൊടുക്കി

    ഓണ്‍ലൈനില്‍ റമ്മി ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് (28) ആണ് ഡിസംബര്‍ 31ന് വീടിന് സമീപത്ത് തൂങ്ങിമരിച്ചത്. അതേസമയം, മരണകാരണം റമ്മികളിയാണെന്ന വിവരം ഇപ്പോഴാണ് പുറത്ത് വന്നത്. ലോക്ക്ഡൗണ്‍ സമയത്താണ് വിനീത് റമ്മി കളി ആരംഭിച്ചത്. വലിയ തുകയ്ക്ക് റമ്മി കളിച്ച് 12 ലക്ഷത്തോളം കടബാധ്യതയായി വന്നു. എന്നാല്‍ ഈ പണം വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടച്ചെങ്കിലും വിനീത് വീണ്ടും റമ്മി കളികുകയായിരുന്നു. നിലവില്‍ 20 ലക്ഷത്തോളം രൂപ റമ്മി കളിച്ചതില്‍ വിനീതിന് കടബാധ്യതയുണ്ട്. സാമ്പത്തിക ബാധ്യത കൂടിയതോടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായി തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വിനീതിനെ പോലീസായിരുന്നു തിരിച്ചെത്തിച്ചത്.

    Read More »
  • Lead News

    സി കെ നാണുവിനെ മുൻനിർത്തിയുള്ള വിഭാഗീയത അടഞ്ഞ അദ്ധ്യായം, എൽജെഡി ജെഡിഎസിന്റെ ഭാഗമാകും

    എൽ ജെ ഡി ജെ ഡി എസിന്റെ ഭാഗമാകും. ഇരുപാർട്ടികളും തമ്മിലുള്ള ലയനം സംബന്ധിച്ച് തീരുമാനമായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. ലയനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മാത്യു ടി തോമസും ശ്രേയാംസ്കുമാറും തമ്മിൽ സംസാരിച്ചു തീരുമാനിക്കും. സി കെ നാണു യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാനുള്ള അസൗകര്യം സി കെ നാണു പാർട്ടിയെ അറിയിച്ചിരുന്നു. ഇതോടെ സികെ നാണുവിനെ മുൻനിർത്തിയുള്ള വിഭാഗീയതയ്ക്ക് അന്ത്യമായി.

    Read More »
  • Lead News

    ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ പ്രഖ്യാപിച്ചു; സുരാജ് മികച്ച നടൻ, പാർവതി നടി, മോഹൻലാൽ വെർസറ്റൈൽ ആക്ടർ

    ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിൽ നിന്ന് മോസ്റ്റ് വേർസറ്റൈൽ ആക്ടർ അവാർഡ് മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ സ്വന്തമാക്കി. ഏറ്റവും മികച്ച നടനുള്ള അവാർഡ് നേടിയത് സുരാജ് വെഞ്ഞാറമൂട് ആണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ഈ അവാർഡിന് അർഹനാക്കിയത്. ഉയരെ എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതി തിരുവോത് മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ ഉയരെ മികച്ച ചിത്രമായും കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി നാരായണൻ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ദീപക് ദേവ് ആണ് മികച്ച സംഗീത സംവിധായകൻ. തമിഴിൽ അസുരനിലൂടെ മികച്ച നടനുള്ള അവാർഡ് ധനുഷ് നേടിയപ്പോൾ മികച്ച ചിത്രമായി മാറിയത് ടു ലെറ്റ് ആണ്.     രാക്ഷസിയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ജ്യോതിക തിരഞ്ഞെടുക്കപെട്ടപ്പോൾ ഒത്ത സെറുപ്പു സൈസ് 7 എന്ന ചിത്രം ഒരുക്കിയ പാർത്ഥിപൻ മികച്ച സംവിധായകനുള്ള അവാർഡ് നേടി. അനിരുദ്ധ് രവിചന്ദർ…

    Read More »
  • Lead News

    നാവായിക്കുളത്ത് കണ്ടത് കൊടുംക്രൂരത, മക്കളെ അമ്മയുടെ അടുത്തുനിന്ന് അച്ഛൻ വിളിച്ചു കൊണ്ടുവന്നു

    തിരുവനന്തപുരം നാവായിക്കുളത്ത് കൊടുംക്രൂരത ചെയ്ത സഫീറിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്ന് സൂചന. സഫീർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. ആശുപത്രിയിലെ ചികിത്സക്കുശേഷം വീട്ടിൽ എത്തിയതിനു ശേഷവും ഇയാൾ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഭാര്യ മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സഫീർ രണ്ട് കുട്ടികളെയും തന്റെ ഒപ്പം വിടണമെന്ന് ഭാര്യവീട്ടിൽ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ വീട്ടിൽ നിന്ന് കുട്ടികളെ ശ്രീശങ്കരാ ക്ഷേത്രത്തിനു സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. അതിനുശേഷമായിരുന്നു കൊടും ക്രൂരത അരങ്ങേറിയത്. മൂത്തമകനെ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നു.അതിനുശേഷം സഫീർ ഇളയ കുട്ടിയെ കൊണ്ട് ക്ഷേത്രക്കുളത്തിൽ ചാടി എന്നാണ് പോലീസ് ഇപ്പോൾ വിലയിരുത്തുന്നത്. മൂത്തമകൻ അൽത്താഫിന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷേത്രക്കുളത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ക്ഷേത്രക്കുളത്തിലെ പരിശോധനക്കിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

    Read More »
  • Lead News

    റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ്; മുന്നറിയിപ്പുമായി കര്‍ഷകര്‍

    കേന്ദ്രസര്‍ക്കാരിനെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനനഗരിയില്‍ കര്‍ഷപ്രക്ഷോഭം കൊടുപിരികൊണ്ടിരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ ഇപ്പോഴിതാ പുതിയ മുന്നറിയിപ്പുമായി എത്തിയരിക്കുകയാണ് കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ ജനുവരി 26ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ് നടത്തുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പ്രക്ഷോഭം കടുപ്പിക്കുമെന്ന പുതിയ പ്രഖ്യാപനം. ജനുവരി നാലിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ജനുവരി അഞ്ചിന് സുപ്രീംകോടതിയുടെ വാദം കേള്‍ക്കും. സര്‍ക്കാരുമായുളള ചര്‍ച്ച പരാജയപ്പെട്ടാല്‍ സര്‍ക്കാരുമായുളള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഹരിയാണയിലെ കുണ്ഡ്ലി- മനേസര്‍- പല്‍വാല് എക്സ്പ്രസ് വേയില്‍ ജനുവരി ആറിന് ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.’ കര്‍ഷക നേതാക്കളിലൊരാളായ ഡോ.ദര്‍ശന്‍പാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകകളുമേന്തി വന്‍ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭം ശക്തമാക്കുന്നതിനെ കുറിച്ച് സംയുക്ത…

    Read More »
Back to top button
error: