Lead NewsNEWS

പിസി ജോർജ് പാലയിൽ മത്സരിക്കുമോ? സൂചന മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ

വരുന്ന തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സൂചന നൽകി പിസി ജോർജ്. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ആണ് പിസി ജോർജ് സൂചന നൽകിയത്.

പാലയിൽ മത്സരിക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്ന് പിസി ജോർജ് പറഞ്ഞു. പാർട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാം. പാലായിലെ എന്ത് നടക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

ഈമാസം 8ന് തിരുവനന്തപുരത്ത് നേതൃ യോഗം ചേരുമെന്ന് പി സി ജോർജ് വ്യക്തമാക്കി. താൻ യുഡിഎഫ് അനുഭാവി ആണെന്നും പിസി ജോർജ് അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: