ബോബി ചെമ്മണ്ണൂർ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് പറഞ്ഞ് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെ മക്കൾ. വിൽക്കാൻ ആകാത്ത ഭൂമിയാണിത്. നിയമനടപടിയുമായി മുന്നോട്ടു പോകും. വസന്തയിൽനിന്ന് തർക്കഭൂമി പണം കൊടുത്തു വാങ്ങി രാജന്റെ മക്കൾക്ക് പുതിയ വീട് വെച്ചു കൊടുക്കാനായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പദ്ധതി.
സർക്കാരാണ് ഭൂമി നൽകേണ്ടത്. വസന്തയുടെ കൈവശം യഥാർത്ഥ രേഖകളില്ല. ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസിന് നന്ദിയുണ്ടെന്നും രാജന്റെ മക്കൾ വ്യക്തമാക്കി.
തർക്കഭൂമിയിൽ നിന്ന് രാജനെയും കുടുംബത്തെയും കുടിയൊഴുപ്പിക്കാൻ എത്തിയപ്പോഴാണ് രാജനും ഭാര്യയും തീകൊളുത്തിയത്.രാജന്റെ കുടുംബത്തിന് ഭൂമി നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തർക്ക സ്ഥലം കോടതി വ്യവഹാരത്തിൽ ആയതിനാൽ ഈ സ്ഥലം രാജന്റെ മക്കൾക്ക് നൽകുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.