ഇന്ത്യയിൽ രണ്ട് കോവിഡ് വാക്സിനുകൾ കുത്തിവെപ്പിന് ശക്തമായി. രണ്ടിനും ഡ്രഗ്സ് കൺട്രോളർ ജനരലിന്റെ അന്തിമാനുമതി ഇന്നുണ്ടായേക്കും. രാവിലെ 11 മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിന് അനുമതി നൽകാൻ വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗം ശുപാർശ ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവാക്സിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശുപാർശ ചെയ്തു.
കോവിഷീൽഡിന് വ്യാപക ഉപയോഗത്തിലുള്ള അനുമതിയും കോവാക്സിന് നിയന്ത്രിത അനുമതിയുമാണ് നൽകുക എന്നാണ് വിവരം. കാഡില ഹെൽത് കെയറിന്റെ തദ്ദേശിയ വാക്സിൻ സൈക്കോവ് ഡിയുടെ മൂന്നാം ഘട്ട പരീക്ഷണത്തിനും വിദഗ്ധ സമിതി അനുമതി നൽകി.