Lead NewsNEWS

അനധികൃത അവധിയിൽ തുടരുന്ന ജീവനക്കാർക്ക് തിരിച്ചടി, പിരിച്ചുവിടും

അനധികൃത അവധിയെത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കിയിരുന്നു.

2020 നവംബർ 5 മുതൽ അവധി വീട്ടിച്ചുരുക്കലിന് പ്രാബല്യം വന്നു. ഇതിനു ശേഷം ഉള്ള ഒരു അപേക്ഷക്കും അഞ്ചു വർഷത്തിൽ കൂടുതൽ അവധി അനുവദിക്കില്ല. നിശ്ചിത സമയം കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്താത്തവരെ പിരിച്ചു വിടുകയും ചെയ്യും.

Signature-ad

ഒരു ഘട്ടത്തിൽ അഞ്ചുവർഷം എന്ന നിലയ്ക്ക് 20 വർഷം വരെയാണ് നിലവിൽ അവധി നൽകുക. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴിൽ ചെയ്യാനും പങ്കാളിക്കൊപ്പം താമസിക്കാനുമാണ് ശമ്പളമില്ലാത്ത അവധി നൽകിയിരുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും അവധി കിട്ടാൻ പുതിയ അപേക്ഷ നൽകണമായിരുന്നു. 2020 നവംബർ അഞ്ചിനു ശേഷം ലഭിക്കുന്ന ഇത്തരം അപേക്ഷകൾ നിരസിക്കാൻ തന്നെയാണ് തീരുമാനം. ഇവർ അവധി അവസാനിക്കുന്ന മുറയ്ക്ക് തിരിച്ചെത്തിയില്ലെങ്കിൽ പിരിച്ചുവിടും.

Back to top button
error: