Month: January 2021
-
Lead News
ത്രികോണ പ്രണയം: ഒടുവില്‍ ബലി കൊടുക്കേണ്ടി വന്നത് കാമുകിയുടെ ജീവന്‍
പുതുവത്സരത്തില്‍ അന്ധേരിക്ക് സമീപം കെട്ടിടത്തില്‍ നിന്നും വീണു മരിച്ച പെണ്‍കുട്ടിയുടെ മരണത്തില്‍ പുതിയ ട്വിസ്റ്റ്. കെട്ടിടത്തില്‍ നിന്നും വീണ ജാന്‍വിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് മനപ്പൂര്‍വ്വം തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട്. മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിനിയാണ് ജാന്‍വി. ജാന്‍വിയുടെ കാമുകന്‍ ശ്രീജോഗ്ധന്‍കര്‍, കൂട്ടുകാരി ദിയ പഡന്‍കര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിനിടയില്‍ കെട്ടിടത്തില്‍ നിന്നും ജാന്‍വി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം വാര്‍ത്ത വന്നിരുന്നത്. പിന്നീട് സംഭവത്തിലെ ദുരൂഹത കണ്ടെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഒന്നാം പ്രതിയുടെ ത്രികോണ പ്രണയകഥ പുറത്തറിയുന്നത്. അച്ഛന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ജാന്‍വിയെ സുഹൃത്തുക്കള്‍ പുതുവത്സരം ആഘോഷിക്കാന്‍ അന്ധേരിയിലെ ഖാര്‍ വെസ്റ്റ് കെട്ടിടത്തിലേക്ക് വിളിക്കുകയായിരുന്നു. പിന്നീടാണ് കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. മുംബൈയിലെ പുതുവത്സരത്തിലെ ആദ്യത്തെ കൊലപാതകകേസാണ് ജാന്‍വിയുടേത്.
Read More » -
Lead News
അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകള്‍ ഇന്ത്യന്‍ നിര്‍മിതം; രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് അനുമതി നല്‍കിയ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നത് ഓരോ പൗരനും അഭിമാനകരമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ സംജാതമായിരിക്കുന്നത്. കൊവിഡ് രഹിതവും ആരോഗ്യകരവുമായ രാജ്യത്തിലേക്കുള്ള യാത്ര ത്വരിതഗതിയിലാക്കാന്‍ ഇത് സഹായിക്കും. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ അഭിനിവേശമാണ് വാക്‌സിന്‍ നിര്‍മാണം തെളിയിക്കുന്നത്. നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. ഏറെ പ്രതികൂലമായ സാഹചര്യത്തില്‍ വിശിഷ്ടസേവനം നിര്‍വഹിച്ച ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരോട് വീണ്ടും വീണ്ടും കൃതജ്ഞത പ്രകടിപ്പിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.
Read More » -
NEWS
24 മണിക്കൂറിനിടെ 18,177 കോവിഡ് കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,03,23,965 ആയി. 20,923 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേര്‍ മരിച്ചു. രോഗം ബാധിച്ച് 2,47,220 ചികിത്സയിലുണ്ട്. 99,27,310 പേര്‍ രോഗമുക്തരായി. ആകെ മരണം 1,49,435. ജനുവരി രണ്ട് വരെ 17,48,99,783 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി. ശനിയാഴ്ച മാത്രം 9,58,125 സാംപിളുകള്‍ ടെസ്റ്റ് ചെയ്തു.
Read More » -
Lead News
രാജ്യത്ത് കോവിഷീൽഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി
ന്യൂഡൽഹി∙ രാജ്യത്ത് കോവിഷീൽഡ് വാക്സിൻ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സീനായ കോവിഷീൽഡിനാണ് ഉപാധികളോടെ അനുമതി നൽകിയത്. കരുതൽ വേണമെന്ന മുന്നറിയിപ്പുണ്ട്. 70.42 ശതമാനം ആണ് കോവിഷീൽഡിന്റെ ഫലപ്രാപ്തി. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നൽകി. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. രാവിലെ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകിയതായി ഡിജിസിഐ അറിയിച്ചത്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിന് അനുമതി നൽകാൻ വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗം ശുപാർശ ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവാക്സിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശുപാർശ ചെയ്തു.…
Read More » -
Lead News
ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല: എ.കെ ബാലന്‍
കോവിഡ് പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇത്തവണ ഐഎഫ്എഫ്‌കെ സംഘടിപ്പിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാകും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് ഇത്തവണ നാലിടങ്ങളിലായി മേള സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മേള ഒരിക്കലും തിരുവനന്തപുരത്ത് നിന്ന് മാറ്റില്ലെന്നും മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 25ാമത് ചലച്ചിത്ര മേള നാല് സ്ഥലങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരേ ശശി തരൂര്‍ എംപി, കെഎസ് ശബരിനാഥന്‍ എംഎല്‍എ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലം ചര്‍ച്ച കൊഴുക്കുകയാണ്. 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പത്തിനാണ് നടക്കുക. കോവിഡ് പശ്ചാത്തലമായതിനാല്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു…
Read More » -
Lead News
ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
കോഴിക്കോട്: ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന് വനപാലകര്‍ അറിയിച്ചു കഴിഞ്ഞദിവസമാണ് കിണറില്‍ വീണ നിലയില്‍ കാട്ടാനയെ കണ്ടത്. തുടര്‍ന്ന് 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കരയ്ക്ക് എത്തിച്ചത്.വെറ്റിനിറി സര്‍ജ്ജന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും ചികില്‍സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
Read More » -
Lead News
സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി വസ്ത്രം വലിച്ചുകീറി; സ്ത്രീ അറസ്റ്റില്‍
തൃശൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് പൊന്നാടത്ത് കൊച്ചുത്രേസ്യ (സിപ്സി, 48) യാണ് അറസ്റ്റിലായത്. അങ്കമാലി ടിബി ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നില്‍ മറ്റൊരു സ്കൂട്ടറില്‍ പോയ പെണ്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. തനിക്കു കടന്നു പോകാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍പിടിച്ചു ശ്വാസംമുട്ടിക്കുകയും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് സിപ്സിയെ അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച സിപ്സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവച്ചു. പുരുഷ പോലീസുകാരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെയാണു സിപ്സി സ്വയം വിവസ്ത്രയായത്. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.
Read More » -
Lead News
മുന്നണി വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതം : എ. കെ ശശീന്ദ്രന്‍
തിരുവനന്തപുരം: താന്‍ എന്‍ സി പി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഇടതുമുന്നണി വിടുമെന്ന് മുന്നണിയിലെ ആരും പറഞ്ഞിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്നത് ചിലരുടെ ഭാവനാ സൃഷ്ടി മാത്രമാണ്. ഇടതുപക്ഷം വിടേണ്ട സാഹചര്യം എന്‍ സി പിക്ക് ഇപ്പോഴില്ല. എന്‍ സി പിയെ ചുറ്റിപ്പറ്റി ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍ സി പി തന്നെ മത്സരിക്കും. മാണി സി കാപ്പന്‍ അദ്ദേഹത്തിന്റെ ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചു എന്നുമാത്രം. ജോസ് കെ മാണിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുളളത് എന്‍ സി പിയുടെ തലവേദയാണോ? അത് ഇടതുമുന്നണിയിലെ എല്ലാവരും കൂട്ടായി ആലോചിക്കും’- മന്ത്രി പറഞ്ഞു. എന്‍ സി പി എല്‍ ഡി എഫ് വിടാന്‍ തീരുമാനിച്ചാലും എ കെ ശശീന്ദ്രന്‍ ഇടതുമുന്നണിയില്‍ത്തന്നെ തുടരും എന്നതരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. മുന്നണിയില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസിലേക്ക്…
Read More » -
Lead News
ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍
കോവിഡ് വൈറസിന് പ്രതിരോധമായ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടര്‍ ആശുപത്രിയില്‍. വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്നിയും ശ്വാസ തടസ്സവും ത്വക്കില്‍ തിണര്‍പ്പും ചെറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, തലച്ചേറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്കെന്ന് ആരോഗ്യമന്ത്രാലയ വ്യക്തമാക്കി. ഡോക്ടര്‍ക്ക് നേരത്തെ അലര്‍ജിയുളളതായും വാക്‌സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളില്ലെന്നും അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 24 മുതലാണ് മെക്‌സികോയില്‍ വാക്‌സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല.
Read More » -
Lead News
താല്‍ക്കാലിക യാത്രാവിലക്ക് പിന്‍വലിച്ച് സൗദി
ബ്രിട്ടനിലെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് പിന്‍വലിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംബര്‍ 20 മുതലാണ് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു. വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സൗദി സമയം പതിനൊന്നുമണിമുതലാണ് യാത്ര വിലക്ക് നീക്കുന്നത്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും ഇനിയും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകൂ.
Read More »