Month: January 2021
-
LIFE
” കാക്കത്തുരുത്ത് “
ഷാജി പാണ്ടവത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ” കാക്കത്തുരുത്ത് “. ഫ്രെയിം ടു ഫ്രെയിം ബാനറിൽ മധുസൂദനന്‍ മാവേലിക്കര നിർമിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ വേണു ബി നായർ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ് . കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വള്ളക്കാരന്‍ വേലച്ചനായി പ്രശസ്ത സംവിധായകന്‍ വേണു ബി നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ദേവൂട്ടിയായി തുരുത്തുവാസിയായ ശ്രീജ എന്ന പെൺകുട്ടി അഭിനയിക്കുന്നു. അഡ്വക്കേറ്റ് ഗണേഷ് കുമാർ, രേഷ്മ, കൃഷ്ണൻ , കുഞ്ഞുമോൻ അങ്ങനെ ഇവിടെത്തെ നിരവധി തുരുത്തുവാസികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം- രാജേഷ് പീറ്റർ,സംഗീതം: അജി സരസ്,പ്രൊഡക്ഷന്‍ ഡിസെെന്‍-കഅജയന്‍ വി കാട്ടുങ്കല്‍,കല-ശ്രീകുമാർ പൂച്ചാക്കൽ, മേക്കപ്പ് -പട്ടണം ഷാ,വസ്ത്രാലങ്കാരം-ഇന്ദ്രന്‍ ജയന്‍,സ്റ്റില്‍സ്-കണ്ണന്‍ സൂരജ്, പരസ്യക്കല-അനില്‍ ജയന്‍,എഡിറ്റര്‍-മധു കെെനകരി,സൗണ്ട്-കൃഷ്ണകുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍-അനിൽ മേടയിൽ, ലോക്കേഷന്‍ മാനേജര്‍-കുഞ്ഞുമോന്‍ എരമല്ലൂര്‍,പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍-മധു ശാസ്തമംഗലം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…
Read More » -
LIFE
ഏഴ് മണിക്ക് ഷൂട്ടിനെത്തണമെന്ന് വി.കെ.പ്രകാശ്, പറ്റില്ലെന്ന് മെഗാസ്റ്റാര്‍
മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് വി.കെ.പ്രകാശ്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, നിര്‍ണായകം തുടങ്ങിയ സിനിമകളിലൂടെയാണ് ഇക്കാലഘട്ടത്തിലെ പ്രേക്ഷകര്‍ക്ക് വി.കെ.പ്രകാശെന്ന സംവിധായകനെ അറിയുക. ചലച്ചിത്രലോകത്ത് ഇന്ന് സംഭവിച്ചിരിക്കുന്ന പല നിര്‍ണായ മാറ്റങ്ങളുടെയും കാരണക്കാരന്‍ വി.കെ.പ്രകാശാണ്. മലയാള സിനിമ ഇന്ന് കാണുന്ന ഡിജിറ്റള്‍ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെട്ടതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റില്‍ പ്രൊഡക്ഷനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രൊജക്ഷനും നടത്തിയ സിനിമ വി.കെ.പ്രകാശം സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന ചിത്രമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ എന്ന ആശയവുമായി കടന്നു വന്നപ്പോള്‍ സിനിമ ആകാശത്ത് കൂടി പറന്നു വരുമോ എന്ന് കളിയാക്കി ചോദിച്ചവരുണ്ടെന്ന് വി.കെ.പി പറയുന്നു. ഇന്ന് ഡിജിറ്റലൈസേഷനെ പറ്റി ഒരുപാട് സംസാരിക്കുന്ന മലയാളികള്‍ പക്ഷേ ഈ വലിയ മാറ്റം സാധ്യമാക്കിയ വി.കെ.പ്രകാശെന്ന സംവിധായകനെപ്പറ്റി എവിടെയും കാര്യമായി പരാമര്‍ശിച്ച് കാണാറില്ല മലയാളം, ഹിന്ദി, മറാത്തി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലെല്ലാം സിനിമയും പരസ്യങ്ങളും വി.കെ.പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്. പല ഭാഷകളില്‍ നിന്നും മലയാളത്തിലെ ചലച്ചിത്ര നിര്‍മ്മാണത്തെ…
Read More » -
Lead News
മകരവിളക്ക് ദിനം 5000 പേർക്ക് മാത്രം ശബരിമലയിൽ ദർശനാനുമതി
ശബരിമലയിൽ,മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ അയ്യപ്പ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങുവാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡൻ്റ് അറിയിച്ചു.
Read More » -
Lead News
ശവസംസ്‌കാര ചടങ്ങിനിടെ കെട്ടിടം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു
ലക്‌നൗ: ശവസംസ്‌കാര ചടങ്ങിനിടെ കെട്ടിടം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 38 പേരെ രരക്ഷിച്ചു, 10 ഓളം പേര്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും അഗ്നിശമനസേനയുടേയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
Read More » -
Lead News
ഭൂമി തന്റേത് തന്നെ, ഉടമസ്ഥാവകാശം തെളിയിച്ച ശേഷം ചെമ്മണ്ണൂരിന് നല്‍കും: വസന്ത
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദമായ ഭൂമി തന്റേതു തന്നെയെന്ന് പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരം അടയ്ക്കുന്ന ഭൂമിയിലാണ് . കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ച ശേഷം വ്യവസായി ബോബി ചെമ്മണ്ണൂരിന് ഭൂമി നല്‍കുമെന്നും വസന്ത പറഞ്ഞു. അതേസമയം, വസന്തയുടെ കൈയ്യില്‍ നിന്ന് ഭൂമി പണം കൊടുത്ത് വാങ്ങിയ ബോബി ചെമ്മണ്ണൂരിനോട് സര്‍ക്കാര്‍ നല്‍കിയാലെ ഭൂമി വാങ്ങു എന്ന് മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വിവാദ ഭൂമി വാങ്ങി നല്‍കാനുളള ബോബിയുടെ നീക്കം പ്രതിസന്ധിയിലായത്. പട്ടയമില്ലാത്ത ഭൂമി നല്‍കി തന്നെ കബിളിപ്പിച്ചതാണെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് പിന്നീട് ബോബി വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെയാണ് വസന്തയുടെ പേരിലുള്ള 4 സെന്റ് സ്ഥലം ബോബി ചെമ്മണ്ണൂര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയത്. വൈകുന്നേരം സ്ഥലത്തിന്റെ രേഖ രാജന്റെ മക്കള്‍ക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം രേഖ കൈമാറാനെത്തിയ ബോബിയോട് തങ്ങളാണ് ഈ…
Read More » -
NEWS
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മുന്നണി വിടുന്നുവെന്ന വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ് എം എൽ എ
കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി യു.ഡി.എഫി-ലെ ഒരു കക്ഷി എന്ന നിലയിൽ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്ന് അനൂപ് ജേക്കബ്. മറിച്ച് വരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട. കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം ചിലർ ബോധപൂർവ്വം നടത്തുകയാണെന്നും അനൂപ് ജേക്കബ് എം എൽ എ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Read More » -
Lead News
സംവിധായകനും,തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു
കോട്ടയം: സംവിധായകനും,തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു.68 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് ഹൃദയശസ്ത്രക്രിയക്കുശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെതുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (കഥ), പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം (തിരക്കഥ) എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്’ എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുമ്പോഴാണ് ഷാജി വിടവാങ്ങുന്നത് .
Read More » -
LIFE
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്നു
കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രഞ്ജിത്ത് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തീര്‍പ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവും രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്നാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
Read More » -
Lead News
വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം, ആശങ്ക വേണ്ട: ഡിസിജിഐ
അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കില്‍ ഒരിക്കലും അനുമതി നല്‍കില്ല. വാക്സിനുകള്‍ 100 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലര്‍ജി എന്നിവ പോലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഏതു വാക്സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്സിനെടുക്കുന്നവര്‍ക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്.- സോമാനി പറഞ്ഞു. അതേസമയം, കോവിഡ് വാസ്കിന്‍ സ്വീകരിച്ചാല്‍ ഷണ്ഡത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അശുതോഷ് സിന്‍ഹ പറഞ്ഞിരുന്നു. താന്‍ വാക്സിന്‍ സ്വീകരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍…
Read More »