ലക്‌നൗ: ശവസംസ്‌കാര ചടങ്ങിനിടെ കെട്ടിടം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 38 പേരെ രരക്ഷിച്ചു, 10 ഓളം പേര്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും അഗ്നിശമനസേനയുടേയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.