NEWSTRENDING

സംവിധായകനും,തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു

കോട്ടയം: സംവിധായകനും,തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു.68 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്
മണിയോടെയായിരുന്നു അന്ത്യം.

ഒരു മാസം മുമ്പ് ഹൃദയശസ്ത്രക്രിയക്കുശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെതുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (കഥ), പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം (തിരക്കഥ) എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്’ എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുമ്പോഴാണ് ഷാജി വിടവാങ്ങുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button