Month: January 2021

  • Lead News

    വിവാഹ ബസ് അപകടം: മുഖ്യമന്ത്രി അനുശോചിച്ചു, അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം

    കാഞ്ഞങ്ങാട്​: വിവാഹ ബസ് വീടിനുമുകളില്‍ മറിഞ്ഞ്​ കര്‍ണാടക സ്വദേശികളായ ഏഴുപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചു. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്​. പാണത്തൂര്‍ പരിയാരത്ത്​ ഞായറാഴ്ച ഉച്ച പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കര്‍ണ്ണാടക ഈശ്വരമംഗലത്തു നിന്ന്​ വന്ന ബസ്​ നിയന്ത്രണം വിട്ട്​ വീടിന്​ മുകളിലേക്ക്​ മറിയുകയായിരുന്നു. അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ്​ പുറത്തെടുത്തത്​. ബസ്സില്‍ 50ലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

    Read More »
  • Lead News

    സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു

    കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ പഠനം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ഇ.ഐ.ഡി. സെല്‍ നോഡല്‍ ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തില്‍ ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതാത് പഠനമേഖലയില്‍ നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പിലെ ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ്…

    Read More »
  • Lead News

    പാലാ എന്റെ ചങ്ക്,നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് താൻ മത്സരിക്കുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ -അഭിമുഖം

    നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് താൻ മത്സരിക്കുമെന്ന് പാലാ എംഎൽഎയും എൻസിപി നേതാവുമായ  മാണി സി കാപ്പൻ .NewsThen Media -ക്ക് നൽകിയ അഭിമുഖത്തിലാണ് മാണി സി കാപ്പൻ ഇക്കാര്യം വ്യക്തമാക്കിയത് .പാലാ തൻ്റെ ചങ്കാണ് .തോറ്റ സീറ്റിൽ ജോസ് കെ മാണിയ്ക്ക് എന്ത് വികാരം ?കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോട് ചർച്ച ചെയ്യും .താൻ യു ഡി എഫിലേക്ക് മാറുകയാണെന്ന വാർത്തകൾ മാണി സി കാപ്പൻ തള്ളി .ജോസ് കെ മാണി എൽ ഡി എഫിലേയ്ക്ക് വന്നതിന്റെ ഗുണം പാലായിൽ കിട്ടിയില്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി .പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിധിയെഴുത്തെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.NewsThen Media മാനേജിങ് എഡിറ്റർ എം രാജീവിന് നൽകിയ അഭിമുഖത്തിലേക്ക് .

    Read More »
  • Lead News

    വാര്‍ത്തകളിലെ താരം ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ ഭൂമി വാങ്ങിയോ, സത്യമെന്ത്.?

    ഒരു നിമിഷം കൊണ്ടാണ് ട്രോളന്മാരുടെ പ്രീയപ്പെട്ട ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍ വാര്‍ത്തകളിലെ താരമായത്. നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് അവരുടെ അച്ചനും അമ്മയും ഉറങ്ങുന്ന മണ്ണ്് അയല്‍ക്കാരി വസന്തയില്‍ നിന്നും വില കൊടുത്ത് വാങ്ങിയാണ് ബോബി ചെമ്മണ്ണൂര്‍ ഏവര്‍ക്കും പ്രിയങ്കരനായത്. ഇന്നലെ രാവിലെയാണ് വസന്തയുടെ പേരിലുള്ള 4 സെന്റ് സ്ഥലം ബോബി ചെമ്മണ്ണൂര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയത്. വൈകുന്നേരം സ്ഥലത്തിന്റെ രേഖ രാജന്റെ മക്കള്‍ക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം രേഖ കൈമാറാനെത്തിയ ബോബിയോട് കുട്ടികളിലൊരാള്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. തങ്ങളാണ് ഈ ഭൂമിയുടെ അവകാശികളെന്ന് രേഖ നല്‍കേണ്ടത് സര്‍ക്കാരാണെന്നാണ് രാജന്റെ മക്കളുടെ ആവശ്യം. ബോബി ചെമ്മണ്ണൂരിന്റെ സത്പ്രവര്‍ത്തിക്ക് നന്ദിയുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു സത്യത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തിയുടെ പിന്നിലെ നന്മ മാനിച്ചുകൊണ്ട് തന്നെ ചോദിക്കട്ടേ, 100 രൂപ പത്രത്തില്‍ എഴുതുന്ന കരാറിന് പോലും സാധുത വണെമെങ്കില്‍ അത് ഔദ്യോഗികമായി രജിസ്‌ട്രേഷന്‍…

    Read More »
  • Lead News

    മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സിന് അനുമതി നല്‍കുന്നത് അപകടത്തിലേക്ക്: ശശി തരൂര്‍

    തിരുവനന്തപുരം: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് അടിയന്തര അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എം.പി രംഗത്ത്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സിന് അനുമതി നല്‍കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നും അതിനാല്‍ വാക്സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കോവാക്സിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നേരത്തേയാണ് കോവാക്സിന് അടിയന്തരാനുമതി നല്‍കിയത്. അത് അപകടകരവുമാണ്. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ട്രയലുകള്‍ പൂര്‍ത്തിയാകുന്നത് വരെ കോവാക്സിന്റെ ഉപയോഗവും ഒഴിവാക്കണം. അതിനിടയില്‍ ആസ്ട്രസെനകയുടെ വാക്സിന്‍ ആരംഭിക്കാം ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ രണ്ടു ട്രയലുകളാണ് നിലവില്‍ പൂര്‍ത്തിയായിട്ടുളളത്. ആദ്യഘട്ട പരീക്ഷണങ്ങളില്‍ തന്നെ വാക്സിന്‍ എഴുപതുശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. The Covaxin has not yet had Phase 3 trials. Approval was premature and could be dangerous. @drharshvardhan should please clarify. Its use should be avoided…

    Read More »
  • Lead News

    ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം

    ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. വൈകല്യമുളള വ്യക്തികളും സാധാരണക്കാരും തമ്മിലുളല വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സാമൂഹിക ഐക്യം വര്‍ധിപ്പിക്കുന്നതിനും വൈകല്യമുളള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പുവരുന്നതിനുളള വകുപ്പാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നവദമ്പതിമാരുടെ വിവരങ്ങള്‍ കത്യമായി പരിശോധിച്ച ശേഷം ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂര്‍ത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണം. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്. വിവാഹസര്‍ട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. സംയുക്ത അക്കൗണ്ടായി മുന്ന് വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നല്‍കുന്നത്. അതിന് ശേഷം ഇരുവരുടേയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിന്‍വലിക്കാം.

    Read More »
  • Lead News

    വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 5 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

    രാജപുരം: വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 5 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികപം രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്കചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് കാസര്‍ഗോഡ് പാണത്തൂരിലാണ് ദാരുണമായ സംഭവം. ഇറക്കത്തില്‍ വെച്ച് ബസിന്റെ നിയന്ത്രണം വിട്ട് സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുളളില്‍ ആരുംഇല്ലാതിരുന്നു. 40ഓളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

    Read More »
  • Lead News

    കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു

    കോട്ടയം: കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു. ജോജോ ചീരാംകുഴിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായാണ് ജോജോ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുതന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗാവസ്ഥയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

    Read More »
  • Lead News

    ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    ആലപ്പുഴയില്‍ ബൈക്ക് മരത്തിടിച്ച് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് നാടാലില്‍ തെക്കേതില്‍ ഹരിദാസിന്റെ മക്കളായ ഷണ്‍മുഖന്‍ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയില്‍ ചെറിയനാട്-പുലിയൂര്‍ റോഡില്‍ കുളിക്കാം പാലം ജംക്ഷനു സമീപമായിരുന്നു അപകടം. സുജിതയാണ് മാതാവ്.

    Read More »
  • LIFE

    ശകുന്തളയായി സാമന്ത

    കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം സിനിമയാകുന്നു. ഗുണശേഖര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ശകുന്തളയായി വേഷമിടുന്നത് സാമന്തയാണ്. ചിത്രത്തിന്റെ മോഷ്ന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു പാന്‍ ഇന്ത്യന്‍ സിനിമായി ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം തുടങ്ങുക. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മണി ശര്‍മ്മയാണ്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്ന് ദുഷ്യന്തന്റേയും ശകുന്തളയുടേയും പ്രണയകഥയാവും ചിത്രം പറയുകയെന്നാണ് പുറത്തുവരുന്ന സൂചന.

    Read More »
Back to top button
error: