Month: January 2021
-
Lead News
അനിൽ പനച്ചൂരാൻ അവസാനം കുറിച്ച വരികൾ,അവസാന സിനിമാ ഗാനത്തെ കുറിച്ച് സംഗീത സംവിധായകൻ -വീഡിയോ
നാളെ കുളത്തുപ്പുഴയില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന ഇന്ദ്രന്‍സ് നായകനാവുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ പനച്ചുരാന്‍ അവസാനമായി വരികള്‍ എഴുതി കൊടുത്തത്. രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധായകന്‍.അനിൽ പനച്ചൂരാനുമായുള്ള വികാര തീവ്ര ബന്ധം രഞ്ജിൻ രാജ് പങ്കുവെക്കുന്നു
Read More » -
NEWS
ഓണാട്ടുകരയുടെ കവി: എം.കെ.ബിജു മുഹമ്മദ്
മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ യാത്രയായി. തെരുവിലെ അനാഥൻ്റെ ഹൃദയ നൊമ്പരങ്ങൾ സ്വന്തം ദു:ഖമായി ഏറ്റുവാങ്ങിയ കവി… വലയിൽ വീണ കിളികളെയോർത്ത് ചിറകൊടിഞ്ഞ ഇണകളാണന്ന് നൊമ്പരത്തോടെ കോറിയിട്ട കവി… ചോര വീണ മണ്ണിൽ നിന്നും ഉയർന്നു വന്ന പൂമരമെന്നും, തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കുമെന്നും വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നുംതാരകമലരുകൾ പൂക്കും പാടം അങ്ങ് ദൂരെ എന്നും പാടിയ കവി… 1990 കളിൽ കായംകുളത്തെയും, ഓച്ചിറയിലേയും സാംസ്ക്കാരിക സന്ധ്യകളിൽ കവിതയുടെ വ്യത്യസ്ത ശബ്ദംദം മുഴക്കിയ കവി… അനിൽ പനച്ചൂരാൻ ഓച്ചിറയിലെ വൃശ്ചികോൽസവ വേദിയിലെ കവിയരങ്ങുകളിൽ മുടങ്ങാതെ കവിത ചൊല്ലിയ കവിയായിരുന്നു.ആ പ്രതിഭ ആദ്യം തൊട്ടറിഞ്ഞത് ഓണാട്ടുകരക്കാർ ആയിരുന്നല്ലോ. 1995 ൽ നടന്ന കേരള സർവ്വകലാശാല യുവജനോൽസവത്തിൽ കായംകുളം എം എസ്.എം കോളേജിൽ നിന്നും കവിതാപാരായണത്തിന് തിരഞ്ഞെടുത്തത് പനച്ചൂരാൻ്റെ ‘അനാഥൻ’ എന്ന കവിതയായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ അനാഥന് ഒന്നാം സ്ഥാനം കിട്ടി. പ്രഗൽഭരായ പല…
Read More » -
TRENDING
മറക്കാനാകുമോ സഖാക്കളെ “ചോരവീണ മണ്ണിൽ നിന്ന്” എന്ന ഗാനം-video
അന്തരിച്ച അനിൽപനച്ചൂരാനെ കേരള സമൂഹത്തിൽ ഏവരുടെയും പരിചിതനാക്കിയത് അറബിക്കഥയിലെ “ചോര വീണ മണ്ണിൽ നിന്ന് “എന്ന വിപ്ലവ ഗാനമാണ്.ആ ഗാനം പിന്നീട് സഖാക്കൾ ഏറ്റെടുത്തു.അനിൽ മറഞ്ഞെങ്കിലും ആ ഗാനമടക്കമുള്ള അനിലിന്റെ സൃഷ്ടികൾ നിലനിൽക്കും.
Read More » -
LIFE
സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടം,അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
NEWS
അനിൽ പനച്ചൂരാൻ പോയത് കാട് എന്ന തന്റെ സിനിമ പൂർത്തിയാക്കാതെ
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ വിട പറഞ്ഞത് കാട് എന്ന തന്റെ സിനിമ പൂർത്തിയാക്കാതെ.സിനിമയുടെ തിരക്കഥ പൂർത്തിയായിരുന്നു. ഇന്നു രാവിലെ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ എത്തിച്ചു. 7.30 ന് കിംസിൽ എത്തിച്ച അദ്ദേഹം 830 ഓടെ മരിച്ചു. ഹൃദയാഘാതമുണ്ടായാണ് മരണം. 1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായി. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കവിതാസമാഹാരങ്ങള്‍. അറബിക്കഥയിലെ ‘ ‘ചോരവീണ…
Read More » -
Lead News
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്ന് രാത്രി എട്ടരയോട് കൂടിയാണ് അന്ത്യം ഉണ്ടായത്. അറബിക്കഥയിലെ ഗാനത്തിലൂടെ ശ്രദ്ധേയനായി. ചില സിനിമകളിലും അനിൽ പനച്ചൂരാൻ അഭിനയിച്ചിട്ടുണ്ട്.
Read More » -
Lead News
ആർഎസ്എസിന് മോഡി – ഷാ കൂട്ടുകെട്ടിന്റെ പൂട്ട്, ബിജെപി ജോയിന്റ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നാലിൽ നിന്ന് ഒന്നാക്കി
ജോയിന്റ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നാലിൽ നിന്ന് ഒന്നാക്കി ബിജെപി. പാർട്ടിയുടെ പ്രവർത്തനം ഏകീകരിക്കാൻ ആണ് ഇത് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ആർഎസ്എസിന് മേൽ ബിജെപിയുടെ മേധാവിത്വത്തിനുള്ള ശ്രമമായാണ് ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നത്. സാധാരണ ജോയിന്റ് ജനറൽ സെക്രട്ടറിമാർ ആർഎസ്എസ് നോമിനികളാണ്. സംഘടനാ കാര്യങ്ങൾ, സംസ്ഥാനങ്ങളിലെ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ ധർമ്മം. അമിത് ഷാ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ രണ്ട് ജോയിന്റ് ജനറൽ സെക്രട്ടറിമാരാണ് ബിജെപിയ്ക്കുണ്ടായിരുന്നത്.2014 ലെ കാര്യമാണിത്. പിന്നീടത് നാലാക്കി ഉയർത്തി. വി സതീഷ്, സൗധൻ സിംഗ്, ശിവ് പ്രകാശ്, ബി എൽ സന്തോഷ് എന്നിവരായിരുന്നു ആ നാലുപേർ. കഴിഞ്ഞവർഷം ജൂലായിൽ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി സന്തോഷിനെ ഉയർത്തി. അതിനുശേഷം വ്യാഴാഴ്ച വരെ 3 ജോയിന്റ് ജനറൽ സെക്രട്ടറിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ സതീഷിനെ സംഘാടക് ചുമതലയിലേയ്ക്ക് മാറ്റി. സിങ്ങിനെ ദേശീയ വൈസ് പ്രസിഡണ്ടും ആക്കി. ഇപ്പോൾ…
Read More » -
NEWS
ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പ് 2021
പത്തനംതിട്ട ജില്ല ജനുവരി 10, ഞായർ 6.30 am to 10.30 am സൈറ്റുകൾ 1. കരിങ്ങാലി പുഞ്ച – 1 2. കരിങ്ങാലി പുഞ്ച – 2 3. ആറൻമുള- നാൽക്കാലിക്കൽ . നീർത്തടം (Airport site, Pannivelichira) 4. ഓതറ -തിരുവാമനപുരം ഇഞ്ചൻചാൽ 5. ഉളനാട് പോളച്ചിറയും ബന്ധപ്പെട്ട നീർത്തടങ്ങളും 6. കവിയൂർ പുഞ്ച. 7. മേപ്രാൽ & ഇടിഞ്ഞില്ലം. ഓരോ സ്ഥലത്തേക്കുള്ള ടീമിൽ ഒരു senior birder, ഒരു ഫോട്ടോഗ്രാഫർ, ഒരു നിരീക്ഷകൻ എങ്കിലും ഉണ്ടാവണം. ടീം ലീഡറുമായി ചേർന്ന് തീരുമാനിച്ച് അതാത് സ്ഥലങ്ങളിലേക്ക് പോയി സർവ്വേ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5/1/21 നു മുമ്പായി അറിയിക്കണം. Hari Mavelikara AWC District Coordinator 9447224651
Read More » -
LIFE
സഹായങ്ങൾ നൽകുന്നത് നല്ലത് തന്നെ. പക്ഷെ അത് ക്യാമറകണ്ണിലെ കാഴ്ച്ചകൾക്കുവേണ്ടി മാത്രം ചെയ്യുന്നവർ സാമൂഹിക ദുരന്തങ്ങളാണ്-ജെ എസ് അടൂർ
കേരളം വിചിത്രമാണ്. ദുരിതത്തിൽ അനുദിനം ജീവിക്കുന്ന ഒരുപാടു പേരുണ്ട്. നമുക്ക് ചുറ്റും. കടത്തിൽ മുങ്ങി നിൽക്കുന്നവർ. ഭൂമി ഇല്ലാത്തവർ. വീടില്ലാത്തവർ. വീട് ചോർന്നു ഒലിക്കുന്നവർ.. രോഗം വന്നു വല്ലാതെ സാമ്പത്തികമായും ശരീരകമായും കഷ്ട്ടപ്പെടുന്നവർ. ആരോരും ഇല്ലാത്തവർ. അവിടെയൊന്നും ടി വി ക്യാമറകൾ പോകാറില്ല. ടി വി ക്യാമറകൾ ഇല്ലാത്തിടത്തു സെലിബ്രിറ്റികളോ വലിയ നേതാക്കളോ സാധാരണ പോകാറില്ല. എന്നാൽ ദുരിതങ്ങൾ ദുരന്തമാവുമ്പോൾ അതു ടി വി കാഴ്ചകളാകുമ്പോൾ അതുവരെ തിരിഞ്ഞു നോക്കാത്തവർ എല്ലാം ടി വി ക്യാമറകൾക്കൊപ്പം അങ്ങോട്ട് പോകും. അവർ ടി വി ക്യാമറകൾക്ക് മുന്നിൽ വാഗ്ദാനങ്ങൾ നിരത്തും. സത്യത്തിൽ അതിന് മുൻപും പിൻപും പലപ്പോഴും അങ്ങനെയുള്ളവർക്ക് സഹായം എത്തിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ലോക്കൽ രാഷ്ട്രീയ നേതാക്കളോ പഞ്ചായത്ത് അംഗങ്ങളോക്കെയാണ്. മീഡിയ അടുത്ത സെൻസേഷന് പിറകെ പോകുമ്പോൾ ക്യാമറകൾ പാക്ക് ചെയ്യുമ്പോൾ മിക്കവാറും ടി വി നന്മ മരങ്ങൾ അപ്രത്യക്ഷമാകും. ഇന്ന് രാവിലെ കണ്ടത് ഏതാണ്ട് 8 കോടി രൂപവിലയുള്ള സ്വർണം…
Read More » -
Lead News
ഇർഷാദിന്റെ മൃതദേഹം മാലിന്യം നിറഞ്ഞ കിണറ്റിൽ കണ്ടെത്തി
എടപ്പാളിൽ ആറുമാസം മുമ്പ് കാണാതായ കാളച്ചാൽ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി. പൂക്കരത്തറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം നിറഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ നൽകിയ വിവരത്തെ തുടർന്നാണ് കിണറ്റിൽ തിരച്ചിൽ നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് ഇർഷാദിൽ നിന്ന് പ്രതികൾ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു.വിഗ്രഹം കിട്ടാത്തതിനെ തുടർന്ന് ഇർഷാദ് പ്രതികളോട് പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു കൊലപാതകം.
Read More »