Month: January 2021
-
Lead News
യുഡിഎഫിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം,വെൽഫയർ പാർട്ടിയുമായുള്ള ബന്ധം തിരിച്ചടിയായി, ബിജെപിയുടെ മതേതര മുഖം കാപട്യം
യുഡിഎഫിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. വെൽഫെയർ പാർട്ടി ബന്ധം യുഡിഎഫ് തിരിച്ചടിയായെന്ന് പ്രസിദ്ധീകരണത്തിൽ പറയുന്നു. യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായെന്ന തോന്നൽ ഉണ്ടായെന്നും സത്യദീപം ചൂണ്ടിക്കട്ടുന്നു . പരമ്പരാഗത ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ ഉണ്ടായെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാത്രമല്ലെന്നും സത്യദീപം വ്യക്തമാക്കുന്നു.കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് യു ഡി എഫിന്റെ ലീഗ് ഗ്രഹണം പൂർത്തിയാക്കുന്നുവെന്നും സത്യദീപം വിമർശിക്കുന്നു. കേരളത്തിലെ ബിജെപിയുടെ മതേതര മുഖം കാപട്യമാണെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.
Read More » -
Lead News
സുരേഷ് ഗോപി മത്സരിക്കും,40 മണ്ഡലങ്ങളിൽ പൊതുസമ്മതർ,കേരള യാത്രയുമായി കെ സുരേന്ദ്രൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ബിജെപി തീരുമാനം. മുതിർന്ന നേതാക്കളെയും പൊതുസമ്മതരെയും മത്സരരംഗത്ത് അണിനിരത്തും.സുരേഷ് ഗോപി മത്സരിക്കും. മത്സരിക്കേണ്ട പൊതുസമ്മതരുടെ പട്ടിക കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരള യാത്ര നടത്തും. ഫെബ്രുവരി രണ്ടാംവാരം ആണ് കെ സുരേന്ദ്രൻ കേരള യാത്ര തുടങ്ങുക.
Read More » -
Lead News
അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും, അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽപനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടരയ്ക്ക് ആയിരുന്നു അന്ത്യം.പോസ്റ്റ്മോർട്ടം നടത്തണമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംസ്കരിക്കും. അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടെ പരാതിയെതുടർന്നാണ് നടപടി.
Read More » -
Lead News
അതിൽ എഴുതാത്തത് എനിക്ക് ഇതിൽ എഴുതണം,അനിൽ പനച്ചൂരാന്റെ വാക്കുകൾ- ഓഡിയോ
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന “യൗവനതീക്ഷ്ണവും പ്രേമസുരഭിലവും” എന്ന പുതിയ സിനിമയുടെ ചർച്ചകളിൽ ആയിരുന്നു അവസാനകാലത്ത് അനിൽ പനച്ചൂരാൻ. തീഷ്ണമായ സമരത്തെ പശ്ചാത്തലമാക്കി നിസാം റാവുത്തർ എഴുതിയ സിനിമയുടെ പാട്ടിനു വേണ്ടിയുള്ള ചർച്ചകൾ ആയിരുന്നു അത്. കൊച്ചിയിലെ ബിജിപാലിന്റെ സ്റ്റുഡിയോയുടെ മുകളിൽ വച്ചായിരുന്നു ചർച്ചകൾ. “അനിൽ ഞങ്ങൾക്ക് വേണ്ടത് പാട്ടല്ല കവിതയാണ്. കൂട്ടുകാരൻ എഴുതി പൂർത്തിയാക്കിയ സിനിമയുടെ തിരക്കഥ ആയുസ്സു മുഴുവൻ ഭദ്രമാക്കി കൊണ്ടുനടക്കുന്ന കവി ഈ സിനിമയിലുണ്ട്.ഒടുവിൽ വിശ്വസ്തനായ ഒരു സംവിധായകനെ കണ്ടുപിടിച്ച് കഥ ഏൽപ്പിച്ച് അയാൾ പോകുന്നത് മരണത്തിലേക്കാണ്. അയാളുടെ മൃതദേഹത്തിന്റെ കൈമടക്കിൽ നിന്ന് കിട്ടുന്ന കവിതയാണ് അനിൽ നിങ്ങൾ തരേണ്ടത്.” ” ഞാനത് പാടി അഭിനയിച്ചോട്ടെ ” എന്നാണ് മറുപടിയായി അനിൽ ചോദിച്ചത്. “ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പോലിക്കവേ ” അതിൽ എഴുതാതെ പോയ വരികൾ എനിക്ക് ഇതിൽ എഴുതണം. എന്നാൽ വരികൾ എഴുതാതെ അനിൽ പോയി.നിസാം…
Read More » -
Lead News
വിട്ടുവീഴ്ചയ്ക്കില്ലെന്ന് എൻസിപി, നാല് സിറ്റിംഗ് സീറ്റുകൾ വേണം
നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റുകൾ വേണമെന്ന് എൻസിപി. എൻസിപി കേന്ദ്രനേതൃത്വത്തിന്റേതാണ് തീരുമാനം. സിറ്റിംഗ് സീറ്റ് തിരിച്ചെടുത്താൽ എൻസിപി യുഡിഎഫിലേക്ക് എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. നഷ്ടം സഹിച്ച് എൽഡിഎഫിൽ തുടരേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചു എന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഫുൽ പട്ടേൽ സംസ്ഥാന ഘടകത്തെ അറിയിക്കും.എ കെ ശശീന്ദ്രനെയും പ്രഫുൽ പട്ടേൽ ഇക്കാര്യം അറിയിക്കും. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്രനേതൃത്വത്തെ കാണും. ഡൽഹിയിലെത്തി പ്രഫുൽ പട്ടേലുമായി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തും. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.
Read More » -
Lead News
കർഷക സമരത്തിൽ ഇന്ന് നിർണായക ചർച്ച, പ്രക്ഷോഭം നാല്പതാം ദിവസത്തിലേക്ക്
പ്രക്ഷോഭം തുടരുന്ന കർഷകരും കേന്ദ്ര സർക്കാർ പ്രതിനിധികളും ഇന്ന് വീണ്ടും ചർച്ച നടത്തും. സമരം തുടങ്ങി ഇത് ഏഴാം വട്ടമാണ് കർഷകരും സർക്കാരും തമ്മിൽ ചർച്ച നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചർച്ച. ചർച്ചയിൽ 40 കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.ചർച്ച നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് ആകണമെന്നും അല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി. ചർച്ച പരാജയം ആണെങ്കിൽ മറ്റന്നാൾ മുതൽ 20 വരെ രാജ്യത്തെ പ്രധാന ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്കകത്ത് ട്രാക്ടർ റാലി സംഘടിപ്പിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമാനമായ റാലികൾ ഉണ്ടാകും. ജനുവരി 18ന് സ്ത്രീകളെ അണിനിരത്തിയുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. അതേസമയം പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആരംഭിച്ച സമരം നാല്പതാം ദിവസത്തിലേക്ക് കടന്നു. കടുത്ത തണുപ്പിലും മഞ്ഞിലും മഴയിലും വീര്യം ചോരാതെ കർഷകർ പ്രക്ഷോഭരംഗത്താണ്.
Read More » -
Lead News
ഡിഎംകെ തലവൻ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി ആകില്ല, പ്രവചനം സഹോദരൻ അഴഗിരിയുടെത്
ഡിഎംകെ തലവൻ എം കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി ആകില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും സഹോദരനുമായ എം കെ അഴഗിരി. മധുരയിൽ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു അഴഗിരി. 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്ത്രങ്ങൾ താമസിയാതെ പ്രഖ്യാപിക്കുമെന്നും അഴഗിരി വ്യക്തമാക്കി. താൻ എടുക്കുന്ന എന്ത് തീരുമാനത്തിനും കൂടെ നിൽക്കാൻ അഴഗിരി അനുയായികളോട് ആവശ്യപ്പെട്ടു, “ഞാൻ തീരുമാനം ഉടൻ പ്രഖ്യാപിക്കും. എല്ലാവരും അതിനെ ബഹുമാനിച്ച് പ്രവർത്തിക്കണം.”ഡി എം കെ നേതാവ് അന്തരിച്ച എം കരുണാനിധിയുടെ മൂത്ത മകൻ അഴഗിരി വ്യക്തമാക്കി. യോഗത്തിൽ സ്റ്റാലിനെതിരെ അഴഗിരി ആഞ്ഞടിച്ചു.”ഞാനാണ് സ്റ്റാലിനെ ഖജാൻജി ആക്കാൻ നിർദ്ദേശിച്ചത്. കരുണാനിധിക്ക് ശേഷം സ്റ്റാലിൻ പാർട്ടിയെ നയിക്കണമെന്നും താൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് തന്നെ പുറത്താക്കുകയാണ് ഉണ്ടായത്.”
Read More » -
LIFE
ബോബി ചെമ്മണ്ണൂർ മികച്ച ബിസിനസ് മാൻ- ജസ്‌ലാ മടശ്ശേരി
പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നത് കേള്‍ക്കുമ്പോളും ഞാനവരോട് പറയും അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ലെന്ന്… 2 വര്‍ഷം കുത്തിയിരുന്ന് ഞാന്‍ പുസ്തകത്തില്‍ പഠിച്ച MBA യുടെ പ്രാക്ടിക്കല്‍ വിഷ്യല്‍ study ആണ് ബോബി ചെമ്മണ്ണൂരിലൂടെ ഞാന്‍ അറിഞ്ഞത്… ഓരോ ബിസിനസ് കാരനും തന്‍റെ ബ്രാന്‍റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നമെടുക്കുന്നു..അതിന് വേണ്ടിയുള്ള പരസ്യങ്ങളും ചിത്രങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും കോടികള്‍ മുടക്കി ചെയ്യുന്നു..എന്നിട്ട് പോലും പേരറിയുന്ന പലരുടെയും ലോഗോ പോലും നമ്മുടെ മനസ്സിലില്ല..അതാരുടെ ബ്രാന്‍റ് ആണ് ഹാര്‍ഡ് വര്‍ക്കാണ് എന്ന് പോലും നമുക്കറിയില്ല.. എന്നാല്‍ ഏറ്റവും മികച്ച എന്നാല്‍ വ്യത്യസ്ഥമായ മാര്‍ക്കറ്റിങ് & പ്രമോഷന്‍ രീതിയിലൂടെ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്ന ബ്രാന്‍റ് നെയിം ആണ് boby യും ചെമ്മണ്ണൂരും. സാധാരണക്കാരന് സ്വപ്നം കാണാന് മാത്രം കഴിയുന്ന പല സൗഭാഗ്യങ്ങളും നല്‍കിയത് ബോബി തന്നെയാണ്….മറഡോണയും ബോബിയുടെ കാര്‍ കലക്ഷനുമടക്കം സാധാരണക്കാരന്‍റെ സ്നേഹമായി. അത് ബ്രാന്‍റിന്‍റെ ട്രസ്റ്റും ലോയല്‍റ്റിയും…
Read More » -
Lead News
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ അയേക്കും
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ ആലോചന. ഏപ്രിലിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. സിബിഎസ്ഇ ഐസിഎസ്ഇ പരീക്ഷാ കാലത്തിനു മുമ്പ് തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. മെയ് 4 മുതൽ ജൂൺ 10 വരെയാണ് 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷ. മാർച്ച് മാസത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളും ഉണ്ട്. അതിനാലാണ് മേയ് രണ്ടാം വാരത്തോടെ രണ്ടുഘട്ടമായി നടത്താൻ ഉദ്ദേശിച്ച തെരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ കമ്മീഷൻ ആലോചിക്കുന്നത്. അടുത്ത ആഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ യോഗം ചേരുന്നുണ്ട്. യോഗത്തിൽ കേരളത്തിന്റെ കാര്യം ചർച്ച ചെയ്യും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താം എന്നാണ് ഇപ്പോൾ കമ്മീഷൻ കരുതുന്നത്. 2016ൽ മെയ് 16നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ 19നും. മെയ് 25ന് മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു.
Read More » -
Lead News
കോവിഡ് വീണ്ടും രൂക്ഷമാകും, മുന്നറിയിപ്പ്
കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ജനുവരി പതിനഞ്ചാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9,000 വരെ ആയേക്കാം. മരണനിരക്ക് 0.5ലേക്ക് ഉയർന്നേക്കാം. ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 90,000 വരെ ആയേക്കാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോക്ടർ രാജൻ കൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം സീറോ സർവ്വേ മൂന്നാംഘട്ടം കേരളത്തിൽ പൂർത്തിയായി. ഐസിഎംആർ നേരത്തെ നടത്തിയ എറണാകുളം,പാലക്കാട്,തൃശൂർ ജില്ലകളിൽ തന്നെയാണ് സർവ്വേ വീണ്ടും നടത്തിയത്. കോവിഡ് ബാധിതരെ നിർണയിക്കാനുള്ള പരിശോധനകളിൽ ആർ ടി -പി സി ആർ കുറയ്ക്കാനും ആന്റിജൻ കൂട്ടാനുമാണ് ഇപ്പോഴത്തെ തീരുമാനം. ആന്റിജൻ ആണ് കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുന്നത് എന്നാണ് വിലയിരുത്തൽ.
Read More »