യുഡിഎഫിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. വെൽഫെയർ പാർട്ടി ബന്ധം യുഡിഎഫ് തിരിച്ചടിയായെന്ന് പ്രസിദ്ധീകരണത്തിൽ പറയുന്നു. യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായെന്ന തോന്നൽ ഉണ്ടായെന്നും സത്യദീപം ചൂണ്ടിക്കട്ടുന്നു .
പരമ്പരാഗത ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ ഉണ്ടായെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാത്രമല്ലെന്നും സത്യദീപം വ്യക്തമാക്കുന്നു.കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് യു ഡി എഫിന്റെ ലീഗ് ഗ്രഹണം പൂർത്തിയാക്കുന്നുവെന്നും സത്യദീപം വിമർശിക്കുന്നു.
കേരളത്തിലെ ബിജെപിയുടെ മതേതര മുഖം കാപട്യമാണെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.