കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ ആലോചന. ഏപ്രിലിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. സിബിഎസ്ഇ ഐസിഎസ്ഇ പരീക്ഷാ കാലത്തിനു മുമ്പ് തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
മെയ് 4 മുതൽ ജൂൺ 10 വരെയാണ് 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷ. മാർച്ച് മാസത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളും ഉണ്ട്. അതിനാലാണ് മേയ് രണ്ടാം വാരത്തോടെ രണ്ടുഘട്ടമായി നടത്താൻ ഉദ്ദേശിച്ച തെരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ കമ്മീഷൻ ആലോചിക്കുന്നത്.
അടുത്ത ആഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ യോഗം ചേരുന്നുണ്ട്. യോഗത്തിൽ കേരളത്തിന്റെ കാര്യം ചർച്ച ചെയ്യും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താം എന്നാണ് ഇപ്പോൾ കമ്മീഷൻ കരുതുന്നത്.
2016ൽ മെയ് 16നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ 19നും. മെയ് 25ന് മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു.