ഡിഎംകെ തലവൻ എം കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി ആകില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും സഹോദരനുമായ എം കെ അഴഗിരി. മധുരയിൽ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു അഴഗിരി. 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്ത്രങ്ങൾ താമസിയാതെ പ്രഖ്യാപിക്കുമെന്നും അഴഗിരി വ്യക്തമാക്കി.
താൻ എടുക്കുന്ന എന്ത് തീരുമാനത്തിനും കൂടെ നിൽക്കാൻ അഴഗിരി അനുയായികളോട് ആവശ്യപ്പെട്ടു, “ഞാൻ തീരുമാനം ഉടൻ പ്രഖ്യാപിക്കും. എല്ലാവരും അതിനെ ബഹുമാനിച്ച് പ്രവർത്തിക്കണം.”ഡി എം കെ നേതാവ് അന്തരിച്ച എം കരുണാനിധിയുടെ മൂത്ത മകൻ അഴഗിരി വ്യക്തമാക്കി.
യോഗത്തിൽ സ്റ്റാലിനെതിരെ അഴഗിരി ആഞ്ഞടിച്ചു.”ഞാനാണ് സ്റ്റാലിനെ ഖജാൻജി ആക്കാൻ നിർദ്ദേശിച്ചത്. കരുണാനിധിക്ക് ശേഷം സ്റ്റാലിൻ പാർട്ടിയെ നയിക്കണമെന്നും താൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് തന്നെ പുറത്താക്കുകയാണ് ഉണ്ടായത്.”