Month: January 2021
-
LIFE
അന്തിക്കാട്ട് നിന്നൊരു സംവിധായകന്‍ കൂടി: പാച്ചും അത്ഭുത വിളക്കുമായി അഖില്‍ സത്യന്‍
മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട 10 ചിത്രമെടുത്താല്‍ അതിലൊന്ന് സത്യന്‍ അന്തിക്കാടിന്റെയാവും. അച്ചനും പിന്നാലെ മകനായ അനൂപ് സത്യന്‍ കഴിഞ്ഞ വര്‍ഷം സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സുരേഷ് ഗോപിയേയും ദുല്‍ഖര്‍ സല്‍മാനേയും കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന ചിത്രം വാണിജ്യപരമായും വലിയ വിജയമാവുകും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അനൂപിന് പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു മകനായ അഖില്‍ സത്യനും തന്റെ ആദ്യ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. 2021 ല്‍ ചിത്രം തീയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന…
Read More » -
NEWS
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം കല്ലുവാതുക്കല്‍ രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരിയിലകളുടെ കൂട്ടത്തില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരിയിലകള്‍ക്കിടയില്‍ നിന്നുള്ള കരച്ചില്‍ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
Read More » -
NEWS
പതിനാലുകാരിക്ക് ഓണ്‍ലൈന്‍ ക്ലാസ്സിന്റെ മറവില്‍ പീഡനം
കമ്പംമേട്ടില്‍ 14 വയസ്സുകാരിയെ 16 വയസ്സുകാരനായ ബന്ധു പീഡിപ്പിച്ചു. ഓണ്‍ലൈന്‍ ക്ലാസ്സിന്റെ മറവില്‍ പെണ്‍കുട്ടിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങളയച്ചും വീഡിയോകള്‍ കൈമാറിയുമാണ് പ്രതി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയത്. തോട്ടം തൊഴിലാളികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയങ്ങളിലാണ് പ്രതി വീട്ടിലെത്തിയിരുന്നത്. പെണ്‍കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമേട്ട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും
Read More » -
Lead News
അതിതീവ്ര വൈറസ് കേരളത്തിലും: ജാഗ്രത വേണം
കോവിഡ് വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണില്‍ നിന്നെത്തിയ 6 പേര്‍ക്കാണ് അതിതീവ്ര വൈറസ് കണ്ടെത്തിയത്. ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. പുതിയ വൈറസിന്റെ രോഗവ്യാപന സാധ്യത 70 ശതമാനത്തിലും അധികമാണെന്ന കാര്യം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതേസമയം കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്കില്‍ വ്യതിയാനമില്ലാത്തത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. രാജ്യത്താകെ 44 പേരില്‍ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ വകഭേദത്തിന് രോഗതീവ്രതയോ മരണനിരക്കോ നേരത്തെയുള്ളതില്‍ നിന്നും വ്യത്യാസമില്ലെന്നുള്ളക് വലിയ ആശ്വാസമാണ്. കേരളത്തിലെ നാല് ജില്ലകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കോഴിക്കോട് ജില്ലയിലെ ഒരോ കുടുംബത്തിലെ രണ്ട് പേര്‍ക്കും ആലപ്പുഴ ജില്ലയിലെ ഒരേ കുടുംബത്തിലെ 2 പേര്‍ക്കും കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് വീതവുമാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
Read More » -
NEWS
തീയേറ്ററുകൾ ഇന്ന് തുറക്കില്ല
സംസ്ഥാനത്ത് തീയേറ്ററുകൾ ഇന്ന് തുറക്കില്ല. ഭാവി കാര്യങ്ങൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്തയോഗം ഇന്ന് കൊച്ചിയിൽ നടക്കും. നികുതിയിനത്തിലും മറ്റും ഇളവുകൾ വേണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നു.ഫിലിം ചേംബറിൻ്റെ നിർണായക യോഗം നാളെ ചേരും.മൾട്ടിപ്ലക്സ് തീയേറ്ററുകളും തൽകാലം തുറക്കില്ല
Read More » -
Lead News
ഡോളർ കടത്ത് കേസിൽ കസ്റ്റംസിൻ്റെ സുപ്രധാന നീക്കം
ഡോളർ കടത്ത് കേസിൽ സുപ്രധാന നീക്കവുമായി കസ്റ്റംസ്.സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യും ഇന്ന് രാവിലെ 11ന് കൊച്ചിയിൽ ഹാജരാകാൻ നിർദേശം.അസിസ്റ്റൻ്റ് പ്രോട്ടോക്കോൾ ഓഫീസറേയും കസ്റ്റംസ് ചോദ്യം ചെയ്യും
Read More » -
Lead News
സൗദി -ഖത്തർ അതിർത്തി തുറന്നു
ജിസിസി ഉച്ചകോടി സൗദിയിൽ നടക്കാനിരിക്കെ സൗദി – ഖത്തർ അതിർത്തി തുറന്നു 2017 ജൂണിൽ പ്രഖ്യാപിച്ച ഖത്തർ ഉപരോധത്തിന് ശേഷം ആദ്യമായാണ് അതിർത്തി തുറക്കുന്നത്. മാധ്യ പൗരസ്ത്യ ദേശത്തെ സുപ്രധാന സംഭവം എന്നാണ് ഗൾഫ് മാധ്യമങ്ങൾ ഈ സംഭവ വികാസത്തെ വിശേഷിപ്പിക്കുന്നത്.
Read More » -
LIFE
ഓർമകളുടെ പൂക്കാലം വരവായി -പ്രവീൺ ഇറവങ്കര
അനിൽ.. ഇത് ഞാൻ ആണ് പ്രവീൺ ഇറവങ്കര.നിന്നെ ഓർക്കുമ്പോൾ ഒരു ഇഷ്ടിക ചൂടാടോ എനിക്ക് ഓർമ്മ വരുന്നത്.അന്ന് നീ ടി കെ എം മെമ്മോറിയൽ കോളേജിൽ പഠിക്കുന്ന കാലം.ഞാൻ പന്തളം എൻ എസ് എസിലും. തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ്.ഞങ്ങൾ നിന്റെ കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയ ക്വട്ടേഷനുമായി വന്നതാണ്.ഞങ്ങളുടെ ഗാങ്ങിനെ ഒരു സംഘം “ചോര വീണ ചെങ്കൊടി “ക്കാർ ഓടിക്കുമ്പോൾ നിന്നെ ഞാനന്ന് കണ്ടു.കാരണം ഇഷ്ടിക എടുത്ത് എന്റെ നടുവിൽ എറിഞ്ഞത് നീയായിരുന്നല്ലോ! ആ താടിക്കാരനെ ഞാൻ മറന്നിരുന്നില്ല.പിന്നെ നിന്നെ കണ്ടത് പൂണെ ഹോസ്റ്റലിൽ വച്ചായിരുന്നു.കണക്കു തീർക്കാൻ വന്നോ എന്ന് ആ പാതിരാത്രി ഞാൻ കരുതി.പക്ഷെ നീ കെട്ടിപ്പിടിച്ചു വിതുമ്പുകയായിരുന്നു.അന്നാദ്യമായി “അളിയാ “എന്ന് നീ വിളിച്ചു. നിനക്കെന്നും കവിതയുടെ മണമായിരുന്നെടോ.നീ പാടിയ കവിതകൾ… നമ്മൾ ഒരുമിച്ചപ്പോൾ ആയിരുന്നു നിന്റെ ആദ്യ സിനിമാ ഗാനം.. പൂർത്തിയാവാതെ പോയ സിനിമ. അനിൽ നീയെറിഞ്ഞ ആ ഇഷ്ടികയുടെ ആഘാതം പണ്ടെനിക്ക് വേദന ആയിരുന്നു.ഇന്നിപ്പോൾ മധുര നൊമ്പരവും.ഋതുക്കൾ തോറും അതെന്നെ…
Read More » -
LIFE
അനിൽ പനച്ചൂരാൻ യാത്രയായി -എം.കെ.ബിജു മുഹമ്മദ്
ഇടവമാസ പെരുമഴ പെയ്താതാരാവിൽ തെരുവിന്ന് കൂട്ടായിരുന്ന പെൺകുട്ടിയുടെ ഹൃദയ വ്യഥകൾ പാടിയ അനിൽ പനച്ചൂരാൻ്റെ ഭൗതിക ശരീരം നൂറുകണക്കിന്നു ജനസഞ്ചയത്തെ സാക്ഷിയാക്കി പെരുമഴ നിർത്താതെ പെയ്ത ധനുമാസ സന്ധ്യയിൽ ചിതയിലേക്ക് … കായംകുളത്തെ, ഗോവിന്ദ മുട്ടത്തെ കുടുംബ വീടിൻ്റെ വളപ്പിലാണ് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ക്കരച്ചടങ്ങു നടന്നത്. അനിൽ പനച്ചൂരാൻ എന്ന കവിയുടെ വളർച്ച പഥങ്ങളിൽ തണൽ ആയി നിന്നത് ഓണാട്ടുകര എന്ന നാട്ടുപ്രദേശവും നാട്ടുകാരുമായിരുന്നു. കരുനാഗപ്പള്ളിയിലും കവിക്ക് ഒരു വീടുണ്ടായിരുന്നു. നഗരസഭ പത്തൊൻപതാം ഡിവിഷനിൽ കേശവപുരത്ത്, പള്ളിക്ക’ലാറിൻ്റെ തീരത്ത് 35 സെൻ്റ് ഭൂമിയിലുള്ള ഈ വീടിനെ കവി ഏറെ സനേഹിച്ചു. ഈ വീട്ടിലിരുന്ന് പ്രശസ്തമായ ഒട്ടേറെ കവിതകൾ രചിച്ചിട്ടുണ്ട്. കായലും, തെങ്ങും തോപ്പും, കായൽക്കാറ്റും കവിയുടെ ഭാവനക്ക് ചിറക് വിടർത്തി. അതുകൊണ്ട് തന്നെ ഒഴിവ് കിട്ടുന്ന നേരങ്ങളിൽ അദ്ദേഹം ഇവിടെ ഓടിയെത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ നാട്ടുകാരിൽ മുതിർന്നവരെ പനച്ചൂരാൻ അക്കച്ചിയെന്നും, ചേട്ടൻ എന്നുമാണ് സംബോധന ചെയ്തിരുന്നത്.രണ്ട് ദിവസങ്ങൾക്ക് മുമ്പും…
Read More » -
NEWS
പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ ക്രിമിനൽ നടപടി നിയമ സംഹിത സെക്ഷൻ 144 പ്രകാരം നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്.ഉത്തരവ് ജനുവരി 4 മുതൽ നിലവിൽ വരും. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഫാമിനു പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും മുന്‍കരുതലിന്‍റെ ഭാഗമായി കൊല്ലുന്നതിനുള്ള നടപടികള്‍ക്ക് നാളെ രാവിലെ തുടക്കം കുറിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമാണ് ഓരോ സംഘത്തിലും ഉണ്ടാകുക. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. ഇന്ന് വൈകുന്നേരം സ്ഥലം…
Read More »