Month: January 2021
-
ഫ്‌ളാറ്റില്‍ നിന്ന് വീണ പതിനഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് വീണ് കുട്ടി മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു -സേവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യു(15)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒന്‍പതാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രയാന്‍ മാത്യൂ.
Read More » -
Lead News
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു.എ.പി.എ നിലനില്‍ക്കും
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ യു.എ.പി.എ നിലനില്‍ക്കുമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. നേരത്തെ, ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം മടക്കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനു കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന് ആരോപിച്ചാണ് സിബിഐ അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയത്. 1999-ല്‍ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാന്‍ മുഖ്യപ്രതിയായ വിക്രമന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍, തെളിവു നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസില്‍ 25-ാം പ്രതിയാണ് ജയരാജന്‍. 19 പ്രതികള്‍ക്കെതിരായ കുറ്റപത്രം നേരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.…
Read More » -
NEWS
കോവിഡ് വ്യാപനം; യു.കെയിലെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യു.കെയിലെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചു. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചത്. സ്‌കോട്ട്‌ലണ്ടിലെ എല്ലാ സ്‌റ്റോറുകളും അടച്ചു. യു.കെയില്‍ ആകെ 38 സ്‌റ്റോറുകളാണുളളത്. ഇതില്‍ ഡിസംബര്‍ 22ന് മുമ്പായി 20 സ്റ്റോറുകള്‍ അടച്ചിരുന്നു. കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടെത്തുകയും വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനം തുടങ്ങിയത് മുതല്‍ ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
Read More » -
Lead News
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
ആലപ്പുഴ: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകള്‍ പരിശോധിച്ചു. എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ എച്ച്5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് കാരണമായതെന്നു കണ്ടെത്തി. വൈറസിന്റെ ജനിതകമാറ്റം അനുസരിച്ച് ഇവ മാരകമാവുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.
Read More » -
Lead News
പുതിയ പാര്‍ലമെന്റ് മന്ദിരം; ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിക്ക് അനുമതി നല്‍കി സുപ്രീംകോടതി
രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അനുമതി നല്‍കി സുപ്രീംകോടതി. പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന പദ്ധതിയുടെ കടലാസ് ജോലികളുമായി കേന്ദ്ര സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നു സുപ്രീംകോടതി അറിയിച്ചു. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റീസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും അംഗീകരിച്ചു. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് നടത്താന്‍ സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണു പദ്ധതി സ്റ്റേ ചെയ്യില്ലെന്നു വ്യക്തമാക്കിയത്. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രിയായിരുന്നു ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍. 971 കോടി രൂപ ചെലവിലാണ് നിര്‍മാണം. ടാറ്റ പ്രോജക്ട്സ്…
Read More » -
Lead News
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നു. നിരവധി വെല്ലുവിളികള്‍ നേരിട്ട പദ്ധതി കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ 2019 ജൂണിലാണ് കമ്മീഷന്‍ ചെയ്തിരുന്നത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍എന്‍ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000…
Read More » -
Lead News
യുഎപിഎ കേസ്; താഹ ഫസല്‍ എന്‍ഐഎ കോടതിയില്‍ കീഴടങ്ങി
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് താഹ കീഴടങ്ങിയത്. കോടതിയിലെത്തുന്നതിനു മുന്‍പ് താഹ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജാമ്യം റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താഹ മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. മാവോയിസ്റ്റ് പ്രചാരകനല്ലെന്നും താഹ വ്യക്തമാക്കി കേസിലെ പ്രതികളായ താഹ ഫസലിനും അലന് ഷുഹൈബിനും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടിയെടുത്തത്. അലന് ഷുഹൈബിന് ജാമ്യം അനുവദിച്ചതില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സയും തുടർ പഠനവും ആണ് അലന്റെ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം. 2019 നവംബര്‍ ഒന്നിനാണ് ഇരു പ്രതികളെയും കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതോടെ…
Read More » -
Lead News
ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം
ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജേഷ് എന്നിവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സഹോദരന്മാര്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോള്‍ കുത്തിയതോട് സ്‌റ്റേഷനിലെ സിപിഒ വിജേഷിന് കുത്തേറ്റു. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്‌റ്റേഷനിലെ സിപിഒ സജേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികളെ പിന്നീട് പിടികൂടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വലിയചുടുകാട് തെക്കുഭാഗത്ത് കൃഷ്ണനിവാസില്‍ ജീവന്‍കുമാറിന്റെ വീട്ടില്‍ ലിനോജ് , കപില്‍ എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറുകയും ജീവന്റെ ഇളയമകനെ അന്വേഷിക്കുകയും ചെയ്തു മകനെ കാണാതെ വന്നതോടെ ജീവന്‍കുമാറിനും മൂത്തമകനും പരിക്കേറ്റു. വിവരമറിഞ്ഞ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസ് എത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഒടുവില്‍ ലിനോജിനെ കണ്ടെത്തിയെങ്കിലും കൈയ്യിലുളള വാള്‍ കൊണ്ട് ലിനോജ് പോലീസിനെ ആക്രമിക്കുകയും ആ പരിക്കില്‍ ആഴത്തിലുളള മുറിവുണ്ടാവുകയും ചെയ്തു. പ്രതി കപില്‍ ഷാജിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
NEWS
24 മണിക്കൂറിനിടെ 16,375 കോവിഡ് കേസുകള്‍
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,56,845 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 298,091 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ 99,75,958 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2,31,036 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 201 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,49,850 ആയി. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ ഉള്ളതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അതിതീവ്ര കോവിഡ് വൈറസ് കേരളത്തിലും കണ്ടെത്തി. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചത്.
Read More » -
Lead News
സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഇന്ന് കസ്റ്റംസിന് മുമ്പാകെ ഹാജരാകില്ല
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷണന്റെ അസി. പ്രെെവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11ന് ഹാജരാകണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലന്ന് അയ്യപ്പന്‍ പറഞ്ഞു. കസ്റ്റംസ് ഫോണില്‍ മാത്രമാണ് വിളിച്ചത് നോട്ടീസ് നല്‍കിയാല്‍ മാത്രമെ ഹാജരാകു എന്നാണ് അയ്യപ്പന്റെ നിലപാട്. എന്നാല്‍ ബന്ധപ്പെട്ടപ്പോള്‍ ഹാജരാകും എന്ന് അയ്യപ്പന്‍ പറഞ്ഞുരുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ഔദ്യോഗിക തിരക്കുള്ളതിനാല്‍ അല്‍പ്പം വൈകുമെന്നും അയ്യപ്പന്‍ പറഞ്ഞതായും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറിയത് സ്പീക്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്ന സ്വപ്‌നയുടേയും സരിത്തിന്റെയും മൊഴിയാണ് ശ്രീരാമകൃഷ്ണന് കുരുക്കായത്. ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു…
Read More »