മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന് അന്തിക്കാട്. മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട 10 ചിത്രമെടുത്താല്‍ അതിലൊന്ന് സത്യന് അന്തിക്കാടിന്റെയാവും. അച്ചനും പിന്നാലെ മകനായ അനൂപ് സത്യന് കഴിഞ്ഞ വര്‍ഷം സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സുരേഷ് ഗോപിയേയും ദുല്‍ഖര്‍ സല്‍മാനേയും കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന ചിത്രം വാണിജ്യപരമായും വലിയ വിജയമാവുകും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അനൂപിന് പിന്നാലെ സത്യന് അന്തിക്കാടിന്റെ മറ്റൊരു മകനായ അഖില്‍ സത്യനും തന്റെ ആദ്യ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ശരണ്‍ വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിന് പ്രഭാകരനാണ്. 2021 ല്‍ ചിത്രം തീയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം