Month: January 2021
-
Lead News
നിയമസഭ തെരഞ്ഞെടുപ്പ് നയിക്കാൻ ഉമ്മൻ ചാണ്ടി വരണമെന്ന ആവശ്യം എൻ എസ് എസിന്റേത്,ആവശ്യം ഉന്നയിച്ചത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ്,രമേശ് ചെന്നിത്തലയ്ക്ക് മാസ് അപ്പീൽ ഇല്ല എന്ന് സുകുമാരൻ നായർ മുകുൾ വാസ്നിക്കിനോട്
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി വരണമെന്ന ആവശ്യം എൻ എസ് എസിന്റേത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അന്ന് കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന മുകൾ വാസ്നിക്കിനോടാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഈ ആവശ്യം ഉന്നയിച്ചത്.രമേശ് ചെന്നിത്തലയ്ക്ക് മാസ് അപ്പീൽ ഇല്ലെന്നും ക്രൗഡ് പുള്ളർ ആയ ഉമ്മൻ ചാണ്ടി യു ഡി എഫിനെ നയിച്ചാലേ തെരഞ്ഞെടുപ്പിൽ രക്ഷയുള്ളൂ എന്നും സുകുമാരൻ നായർ മുകൾ വാസ്നിക്കുമായുള്ള ചർച്ചയിൽ അറിയിച്ചു. രമേശ് ചെന്നിത്തലയെ അല്ല കെ സി വേണുഗോപാലിനെ ആണ് തങ്ങൾ പിന്തുണക്കുന്നത് എന്നും സുകുമാരൻ നായർ ഹൈക്കമാൻഡ് പ്രതിനിധിയെ അറിയിച്ചു.ഭാവിയിൽ കേരള രാഷ്ട്രീയത്തിലേയ്ക്ക് കെ സി വേണുഗോപാൽ വരുമെന്ന് മുൻകൂട്ടി കണ്ടാണ് എൻ എസ് എസിന്റെ നീക്കം.
Read More » -
NEWS
മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ
പോക്സോ കേസിൽ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ വക്കം സ്വദേശിനിയായ യുവതിയെ റിമാൻഡ് ചെയ്തു.
Read More » -
LIFE
40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാമിന് 40 കോടി രൂപ സമ്മാനം ലഭിച്ചു. 2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ ആണ് കണ്ടു പിടിക്കാൻ സാധിച്ചത്
Read More » -
Lead News
എം പ്രകാശൻ മാസ്റ്ററെ ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നത് അഴീക്കോട് മത്സരിപ്പിക്കാൻ, തീരുമാനം സിപിഐഎം സംസ്ഥാന സമിതിയുടെത്, ഇ പി ജയരാജന് പുതിയ പ്രൈവറ്റ് സെക്രട്ടറി ഇല്ല
എം പ്രകാശൻ മാസ്റ്ററെ ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നത് അഴീക്കോട് മത്സരിപ്പിക്കാൻ, തീരുമാനം സിപിഐഎം സംസ്ഥാന സമിതിയുടെത്, ഇ പി ജയരാജന് പുതിയ പ്രൈവറ്റ് സെക്രട്ടറി ഇല്ല എം പ്രകാശൻ മാസ്റ്ററിലൂടെ അഴീക്കോട് മണ്ഡലം പിടിച്ചെടുക്കാൻ സിപിഐഎം തീരുമാനം.ഇത് സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചു.മണ്ഡലത്തിൽ സജീവമാകാൻ ആണ് പ്രകാശൻ മാസ്റ്റർക്കുള്ള നിർദേശം.അഴീക്കോട് മുൻ എം എൽ എ ആണ് പ്രകാശൻ മാസ്റ്റർ. മുസ്ലീം ലീഗിലെ കെ എം ഷാജി ആണ് ഇപ്പോൾ അഴീക്കോട് എം എൽ എ.കഴിഞ്ഞ തവണ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ആയിരുന്നു അഴീക്കോട് ഷാജിയ്ക്കെതിരെ മത്സരിച്ചത്.എന്നാൽ പരാജയപ്പെട്ടു. കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും അംഗീകരിക്കുക ആയിരുന്നു.അതേസമയം മന്ത്രി ഇ പി ജയരാജന് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ വെക്കേണ്ടെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.
Read More » -
NEWS
പൃഥ്വിരാജിന്റെ ‘കുരുതി’ പായ്ക്ക് അപ് ആയി
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിമ്മാണം. കുരുതിയില്‍ പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ അനിഷ് പള്ളിയാല്‍, ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
Read More » -
NEWS
കര്‍ഷക സമരം: ഏഴാംവട്ട ചര്‍ച്ചയും പരാജയം; വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച
സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണിത് വെള്ളിയാഴ്ച വീണ്ടും ചർച്ച നടക്കും. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്ന് കേന്ദ്രം നിലപാട് എടുത്തു. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് വ്യക്തമാക്കിയത്. തുടർ നടപടികളുമായി സർക്കാർ മുന്നോട്ടു പോയിക്കഴിഞ്ഞു. കാർഷിക മേഖലയിലെ സമഗ്ര പരിഷ്കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാലിന അജണ്ട മുൻനിർത്തിയാണ് കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ കഴിഞ്ഞ തവണ തയ്യാറായത്. ഇതിൽ രണ്ട് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുത്തിരുന്നു. വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു. എന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട്…
Read More » -
Lead News
പി എസ് സി ഉദ്യോഗാർഥികളെ നോക്കുകുത്തി ആക്കി സ്ഥിരം നിയമനം,കെൽട്രോണിൽ സ്ഥിരപ്പെടുത്തുന്നത് 296 താൽക്കാലിക ജീവനക്കാരെ,ഉത്തരവ് NewsThen പുറത്ത് വിടുന്നു
പി എസ് സി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇരുട്ടടി നൽകി വ്യവസായ വകുപ്പ്.പിൻവാതിൽ വഴി കെൽട്രോൺ എന്ന സംസ്ഥാന സർക്കാർ സ്ഥാപനം സ്ഥിരപ്പെടുത്തുന്നത് 296 താൽക്കാലിക ജീവനക്കാരെ. ഇത് സംബന്ധിച്ച വ്യവസായ വകുപ്പിന്റെ ഉത്തരവ് NewsThen – ന് ലഭിച്ചു.സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.കെൽട്രോണിനെ കൂടാതെ അനുബന്ധ സ്ഥാപനങ്ങൾ ആയ കെ എസ് എ ഡി സി,കെ എ സി എൽ എന്നീ കമ്പനികളിലെ കരാർ ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്തുന്നുണ്ട്. ധനവകുപ്പിന്റെയും നിയമ വകുപ്പിന്റെയും പ്രത്യേക അനുമതിയോടെയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.2019 ഓഗസ്റ്റ് 31 ന് 10 വർഷം പൂർത്തിയായവർക്കാണ് സ്ഥിരം നിയമനം. സ്റ്റേറ്റ് ഓഫ് കർണാടക വേഴ്സസ് ഉമാദേവി എന്ന വിഖ്യാതമായ കേസിലെ 10.4.2006 ലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് ഈ നിയമനങ്ങൾ.പൊതു സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ എല്ലാവർക്കും അവസരസമത്വം ഉറപ്പുവരുത്തിക്കാണ്ട് മാത്രമാകണമെന്നും പിൻവാതിൽ നിയമനങ്ങൾ മേലിൽ നടത്താൻ പാടില്ലെന്നുമുള്ള സുപ്രീം കോടതി വിധിക്ക്…
Read More » -
Lead News
ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലും, 6 പേർക്കാണ് ഈ കോവിഡ് വൈറസ് ബാധിച്ചത്
തിരുവനന്തപുരം: യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി (35), കോഴിക്കോട് സ്വദേശിനി (2), ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂര്‍ സ്വദേശി (29), എന്നിവരാണവര്‍. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നു. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. പുതിയ ജനിതക വകഭേദം വന്ന…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 12 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍…
Read More » -
Lead News
പക്ഷിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ട: കോട്ടയം ജില്ല കളക്ടർ എം.അഞ്ജന
പക്ഷിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കോട്ടയം ജില്ല കളക്ടര്‍ എം.അഞ്ജന. താറാവുകളെ കണ്ടു തുടങ്ങിയത്. 1650 താറാവുകളാണ് ചത്തത്. ആകെ 8000 താറാവുകളാണ് ഇവിടെ ഉള്ളത്. ബാക്കിയുള്ളതിനെയും കൊല്ലും. ഇവിടം ഒറ്റപെട്ട സ്ഥലമായതിനാൽ പടരാൻ സാധ്യത കുറവാണ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത നിലവിൽ ഇല്ല. 5 അംഗങ്ങൾ ഉള്ള 8 ടീമുകളെ പ്രതിരോധ നടപടികൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിൽ മറ്റെങ്ങും ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലന്നും കളക്ടർ പറഞ്ഞു.
Read More »