Lead NewsNEWS

ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം

ലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജേഷ് എന്നിവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

സഹോദരന്മാര്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോള്‍ കുത്തിയതോട് സ്‌റ്റേഷനിലെ സിപിഒ വിജേഷിന് കുത്തേറ്റു. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്‌റ്റേഷനിലെ സിപിഒ സജേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികളെ പിന്നീട് പിടികൂടി.

Signature-ad

തിങ്കളാഴ്ച രാത്രിയാണ് സംഭവം. വലിയചുടുകാട് തെക്കുഭാഗത്ത് കൃഷ്ണനിവാസില്‍ ജീവന്‍കുമാറിന്റെ വീട്ടില്‍ ലിനോജ് , കപില്‍ എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറുകയും ജീവന്റെ ഇളയമകനെ അന്വേഷിക്കുകയും ചെയ്തു മകനെ കാണാതെ വന്നതോടെ ജീവന്‍കുമാറിനും മൂത്തമകനും പരിക്കേറ്റു. വിവരമറിഞ്ഞ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസ് എത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഒടുവില്‍ ലിനോജിനെ കണ്ടെത്തിയെങ്കിലും കൈയ്യിലുളള വാള്‍ കൊണ്ട് ലിനോജ് പോലീസിനെ ആക്രമിക്കുകയും ആ പരിക്കില്‍ ആഴത്തിലുളള മുറിവുണ്ടാവുകയും ചെയ്തു. പ്രതി കപില്‍ ഷാജിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: