NEWS

24 മണിക്കൂറിനിടെ 16,375 കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,56,845 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 298,091 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ 99,75,958 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2,31,036 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 201 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,49,850 ആയി.

രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ ഉള്ളതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അതിതീവ്ര കോവിഡ് വൈറസ് കേരളത്തിലും കണ്ടെത്തി. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചത്.

Back to top button
error: