NEWS

അന്തരീക്ഷ വൈറസുകളിൽ നിന്ന് സംരക്ഷണം, ‘വൂൾഫ് എയർമാസ്കു’മായി സാമൂഹിക പ്രതിബദ്ധതാ കൂട്ടായ്മ

ന്തരീക്ഷ വായുവിലൂടെ പകരുന്ന വൈറസ്, ബാക്ടീരിയ ജന്യരോഗങ്ങളിൽ നിന്ന് സ്കൂളുകൾ, കോളേജുകൾ സ്വകാര്യസ്ഥാപനങ്ങൾ, വീടുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് പരിപൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന ” വൂൾഫ് എയർ മാസ്ക് “, ഉടൻ തന്നെ കേരളത്തിലെ വിപണികളിൽ എത്തും. വായുസഞ്ചാരം കുറഞ്ഞ വലിയ മുറികൾ ഓഡിറ്റോറിയങ്ങൾ എന്നിവയിലെ അന്തരീക്ഷം പൂർണ്ണമായും അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് വൂൾഫ് എയർ മാസ്കിൽ ഉള്ളത്.

ജർമ്മൻ രൂപകല്പനയിൽ ഡെന്മാർക്കിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ എയർ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. സി. ഇ. ആർ. ഒ. എച്ച്. എസ്, തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം.

Signature-ad

കേന്ദ്ര സർക്കാരിൻറെ സ്റ്റാർട്ട് അപ്പ് ഇന്ത്യ അംഗീകാരം ലഭിച്ചിട്ടുണ്ട്. എം. എസ്. എം. ഇ. ടൈം ടു ലീപ് – കോവിഡ സൊല്യൂഷൻ ഓഫ് ദ ഇയർ- 2020 അവാർഡ്, (MSME Time-2-Leap COVID Solution of the Year Award), ബിസിനസ് മിന്റ് നേഷൻ വൈഡ് അവാർഡ് : സ്സോഷ്യൽ ഇന്നവേഷൻ ഓഫ് ദ ഇയർ ( Business Mint – Nationwide Award – Social Innovation of the year -2020)- , എന്നിവയുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്

ഗവണ്മെന്റ് അംഗീകൃത എൻ എ ബി എൽ ലാബുകളിൽ പരീക്ഷിച്ച 99.9% കൊറോണേറ്റഡ് എം എസ് 2 സറോഗേറ്റ് വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി വ്യക്തമാക്കുന്ന എഫിക്കസി റിപ്പോർട്ടും കൂടുതൽ പ്രതീക്ഷ നൽകുന്നു.

“മെയ്ക് ഇൻ ഇന്ത്യ ” വിഭാഗത്തിൽ ആൾ എബൗട്ട് ഇന്നൊവേഷൻസ് നിർമ്മിച്ച, വൂൾഫ് ബ്രാൻഡ് ഓസോൺ ജനറേറ്ററുകളും അയോൺ ത്രസ്റ്ററുകളും , അത് പ്രവർത്തിക്കുന്ന മേഖലകളിലെ അന്തരീക്ഷം ആരോഗ്യപ്രദമായ രീതിയിൽ ശുദ്ധീകരിക്കാൻ കഴിയുന്നവയാണ്. കൊറോണ വൈറസുകളിലെ സ്പൈക്ക് പ്രോട്ടീനുകളിൽ പ്രവർത്തിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ ജനിതകമാറ്റം വന്ന വൈറസുകളേയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ഉപകരണത്തിന് കഴിയും.

സാധാരണ ഗതിയിൽ മുറികളും ഹാളുകളും അണുവിമുക്തമാക്കേണ്ടി വരുമ്പോൾ ആളുകളെ ഒഴിപ്പിക്കേണ്ടി വരാറുണ്ട്, എന്നാൽ ഈ ഉപകരണത്തിലെ നവീന സങ്കേതികവിദ്യയിലൂടെ, ഉപഭോക്താക്കളുടെയും പ്രേക്ഷകരുടെയും സാന്നിധ്യത്തിൽ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണം സ്ഥാപനങ്ങൾക്കും തിയേറ്ററുകൾക്കും നടപ്പാക്കാൻ കഴിയുമെന്ന ഒരു വലിയ പ്രത്യേകതയും ഇതിനുണ്ട്.

സെന്റിമീറ്റർ ക്യുബിന് പത്ത് കോടിയിലധികം നെഗറ്റീവ് അയോണുകൾ വരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന് , ബാക്റ്റീരിയകളുടെയും മറ്റ് ദോഷകരമായ വൈറസുകളുടെയും പോസിറ്റീവ് ചാർജ്ജുള്ള എസ് പ്രോട്ടീനുകളേയും തൽക്ഷണം തന്നെ പൊതിഞ്ഞ് നിർവ്വീര്യമാക്കാൻ കഴിയും .

മുറികളിലും ഹാളുകളിലും ഉള്ള ഉപകരണങ്ങൾക്ക് യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിച്ചു കൊണ്ട്, സ്കൂളുകളിലും കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുവാൻ പൂർണ്ണമായും അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഒന്നാണ് ഈ ‘എയർ മാസ്ക് ‘.

എഞ്ചിനീയർമാർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, സാമൂഹിക സംരംഭകർ എന്നിവരടങ്ങുന്ന സാമൂഹ്യ നവീകരണ ഗവേഷണ സ്ഥാപനമായ ആൾ എബൌട്ട് ഇന്നൊവേഷൻസിന്റെ ഈ ഉപകരണം വികസിപ്പിച്ചെടുത്തത് കോവിഡ് കാലഘട്ടത്തിലാണ്. ആലപ്പുഴ ജില്ലയിലെ കോവിഡ് സെല്ലിന്റെ ഭാഗമായി ജോലിചെയ്തിരുന്ന ഇവർ ജോലിയുടെ ഭാഗമായി ജപ്പാനിലെയും ജർമനിയിലെയും കോവിഡ് സെല്ലുകളുമായി നിരന്തരസമ്പർക്കം പുലർത്തിയിരുന്നു. ഇത്തരം വികസിതരാജ്യങ്ങളിലെ കോവിഡ് സെല്ലിൽ സമാന സാഹചര്യം കൈകാര്യം ചെയ്യുവാൻ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വഴി കേരളത്തിലെ സ്ഥാപനങ്ങൾക്കു കൂടി പ്രയോജനപ്രദമാക്കുവാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും ആരോഗ്യ സുരക്ഷാ രംഗത്തെ കൂടുതൽ കണ്ടുപിടുത്തങ്ങൾക്കായി മുതൽമുടക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഓൾ എബൗട്ട് ഇന്നൊവേഷൻസ് ഭാരവാഹികൾ അറിയിച്ചു. വൂൾഫ് എയർ മാസ്കിനു വേണ്ടി ബോണിഫേസ്, ശ്യാം കുറുപ്പ് , ബാലു എന്നിവരും ഏരീസ് ഗ്രൂപ്പിനുവേണ്ടി ഡയറക്ടർ സതീഷ് ചന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.

നിരവധി സ്കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവ ഇതിനകം തന്നെ വൂൾഫ് എയർമാസ്കിന്റെ ഉപഭോക്താക്കളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് വൂൾഫ് എയർ മാസ്ക് വിപണിയിലെത്തുക ഒരു ലക്ഷം യൂണിറ്റുകൾ അടുത്ത ആറുമാസത്തിനുള്ളിൽ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

Back to top button
error: