കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയും അമ്മയും അറസ്റ്റില്‍. തിരുവല്ല നിരണം പടിഞ്ഞാറെ മുറിയില്‍ നിരണപ്പെട്ടി വീട്ടില്‍ അഭിലാഷ് ശ്രീ വിഷ്ണു നാരായണന് (40) നിഷ്(36) എന്നിവരാണ് അറസ്റ്റിലായത്.
13 വയസ്സുളള പെണ്‍കുട്ടിയെ വാടകവീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കുട്ടിയുടെ അമ്മും കാമുകനായ വ്യാജപൂജാരിയേയും ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലയിലുളള വ്യാജപൂജാരിയെ കുട്ടിയുടെ അമ്മ ഫലം നോക്കാന്‍ പോയപ്പോഴാണ് പരിചയപ്പെടുന്നത്. രണ്ട് കല്യാണം കഴിഞ്ഞ സ്ത്രീയാണ് അമ്മ നിഷ. രണ്ടും വിവിധ കാരണങ്ങളാല്‍ തെറ്റിപ്പിരിഞ്ഞു. തുടര്‍ന്നാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒന്നാം പ്രതിയുമായി പ്രണയത്തിലാവുന്നത്. ഒന്നാം പ്രതി അഭിലാഷ് വിഷ്ണുനാരായണന്‍ പൂജാരി ചമഞ്ഞ് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുമായിരുന്നു. കൂടാതെ ടിയാന് വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വാടക വീടെടുത്ത് താമസിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. അത്തരം സ്ഥലങ്ങളില്‍ അനാവശ്യപ്രവര്ത്തനങ്ങളാണ് നടത്തിയിരുന്നത്.
കുട്ടിയുടെ അമ്മയ്ക്കും കരുനാഗപ്പളളിയില്‍ ഒന്നാംപ്രതി വാടക വീട് സംഘടിപ്പിച്ച് കൊടുത്തിരുന്നു. അതിന് മുമ്പ് ശൂരനാട് പോലീസ് സ്റ്റേഷന് ലിമിറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് പെണ്‍കുട്ടിക്ക് പീഢനമേല്‍ക്കേണ്ടി വന്നത്. ഈ വാടകവീട്ടില്‍ വെച്ച് ഒന്നിലേറെ തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കാര്യങ്ങള്‍ കുട്ടി അമ്മയോട് നിരവധി തവണ പറഞ്ഞെങ്കിലും അമ്മ ഇക്കാര്യം മറച്ചുപിടിച്ചു. ഇത് പ്രതിക്ക് കൂടുതല്‍ സഹായമേകി. തുടര്‍ന്ന് കുട്ടി അമ്മൂമ്മയെ വിവരം ധരിപ്പിക്കുകയും അമ്മൂമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ശൂരനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് അറിഞ്ഞ അമ്മ കാമുകനോടൊപ്പം ഒളിവില്‍ പോയി.
പൂജാരിയും അമ്മയും തങ്ങളെ ആക്രമിക്കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ വന്നു എന്ന വ്യാജപരാതി പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ കൊടുത്ത ശേഷമാണ് പ്രതികള്‍ മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ തിരുവല്ല ഭാഗത്തുനിന്നും ശൂരനാട് പോലീസിന്റെ പിടിയിലാകുന്നത്. കുട്ടിയെ പീഡിപ്പിച്ചതിന് വ്യാജപൂജാരിക്കെതിരെയും പീഡന വിവരം മറച്ചുപിടിച്ചതിനും പ്രതിയെ സഹായിച്ചതിനും കുട്ടിയുടെ അമ്മയ്ക്കെതിരെയും കുറ്റം ചുമത്തിയത്. പോക്സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സിഐ ഫിറോസ് .എ, എസ്.എ ശ്രീജിത്ത് .പി, എസ്.ഐ ചന്ദ്രമോന്‍, എ.എസ്.ഐമാരായ ഹരി, നര്‍ഷാദ്, മധു, ശിവകുമാര്‍, സിപിഒ മന്‍ഷാദ്, ഹെലന് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.