പക്ഷിപ്പനിബാധയുമായി ബന്ധപ്പെട്ട് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. മുൻവർഷത്തെ പോലെയാണ് നഷ്ടപരിഹാരം നൽകുക.
2 മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷി ഒന്നിന് 200 രൂപ നൽകും.2 മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയാണ് നൽകുക.നശിപ്പിക്കുന്ന മുട്ട ഒന്നിന് 5 രൂപ നൽകും.
താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളിൽ 10 ദിവസം കർശന നിരീക്ഷണം തുടരാൻ തീരുമാനിച്ചു.ഇവിടങ്ങളിൽ നിന്നും വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധിക്കും.