Month: January 2021
-
Lead News
കാര്യക്ഷമമായ സർവ്വീസ് ഉറപ്പാക്കാൻ; യാത്രക്കാരെ ഉൾപ്പെടുത്തി സർവ്വേ സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കാര്യക്ഷമമായ സർവ്വീസ് നടത്തുന്നതിന് വേണ്ടി യാത്രക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസി സർവ്വേ ആരംഭിക്കുന്നു. കെഎസ്ആർടിസിയിലെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് സർവ്വേ നടത്തുന്നത്. ഇതിൽ യാത്രക്കാർക്ക് ആശയങ്ങളും ആവശ്യങ്ങളും പങ്കുവെക്കാവുന്നതാണ്. കൂടാതെ കെഎസ്‌ആർടിസി സേവനങ്ങളിൽ യാത്രക്കാരുടെ സംതൃപ്തിയും രേഖപ്പെടുത്താം. ഇതിൽ ആദ്യഘട്ടമായി മെഡിക്കൽ കോളേജ്, ഫോർട്ട് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, പേരൂർക്കട ആശുപത്രികളിലാണ് സർവ്വെ നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് സർവ്വീസ് നടത്താനുള്ള സൗകര്യം ഉണ്ടോ എന്നാണ് ഈ സർവ്വെ കൊണ്ട് പരിശോധിക്കുന്നത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് തുടങ്ങി പബ്ലിക് ഓഫീസുകളിലും, അത് കഴിഞ്ഞ് ജനങ്ങൾ കൂടുതൽ യാത്രക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളെക്കുറിച്ചുമാണ് സർവ്വെ നടത്തുക. യാത്രക്കാർ ഇടയ്ക്ക് ഇറങ്ങി കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ഒറ്റ സർവ്വീസ് എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ പ്രായോഗിക വശങ്ങളാണ് പരിശോധിക്കുന്നത്. യാത്രക്കാർക്ക് ബസ് ടെർമിനലുകളിൽ ആവശ്യമായ സൗകര്യങ്ങൾ നിർദ്ദേശിക്കാനും അവസരം ഉണ്ട്. കെഎസ്‌ആർടിസിയുടെ സേവന നിലവാരം ഉയർത്തുന്നതിന് യാത്രക്കാരിൽ നിന്ന് നൂതന ആശയങ്ങളും…
Read More » -
Lead News
വിജയത്തിന് ഒരുമയും കൂട്ടായ്മയും അനിവാര്യം: മുല്ലപ്പള്ളി
കൂട്ടായ നേതൃത്വത്തിന്‍ കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടാന്‍ സാധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോഷകസംഘടനകളുടെ യോഗത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാകില്ല.പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊരു വികാരവും.ആ ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. നാം ഓരോരുത്തരും തന്നെയാണ് സംഘടനയുടെ ശക്തി.സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി ഓര്‍മ്മപ്പെടുത്തി. ജയസാധ്യതയും ജനങ്ങള്‍ക്ക് വിശ്വാസ്യതയുമുള്ള വ്യക്തികളെ തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടുപലകയാണ്. സ്വീകാര്യതയില്ലാത്തവരെ ജനം തള്ളിക്കളയും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയും അനൈക്യവും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇത് യാഥാര്‍ത്ഥ്യമാണ്. അത് നാം ഉള്‍ക്കൊള്ളുകയും തെറ്റുകള്‍ തിരുത്തുകയും വേണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വാര്‍ഡുകളിലും അനവധാനതയോടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഉണ്ടായത്. അതേസമയം കെപിസിസി നിര്‍ദ്ദേശിച്ച മാനദണ്ഡം അനുസരിച്ചും സമവാക്യങ്ങള്‍ ഉള്‍ക്കൊണ്ടും ജനസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച ഇടങ്ങളിലും കോണ്‍ഗ്രസിന്…
Read More » -
Lead News
ലിംഗസമത്വ ബോധവത്കരണ വെബിനാര്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും
യുവാക്കളില്‍ സ്ത്രീ പുരുഷ തുല്യത എന്ന മൂല്യബോധം വളര്‍ത്തുന്നതിനായി കേരള വനിതാ കമ്മിഷനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നാഷണല്‍ സര്‍വീസ് സ്‌കീം വിഭാഗവും സംയുക്തമായി ലിംഗസമത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിന് വൈകുന്നേരം അഞ്ചിനാണ് കലാലയജ്യോതി-സമദര്‍ശന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അധ്യക്ഷത വഹിക്കുന്ന ബോധവത്കരണ പരിപാടി ആരോഗ്യവും സാമൂഹ്യനീതിയും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര സ്വാഗതവും ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് മേഖലാ കണ്‍വീനര്‍ പി.ബി. ബിനു നന്ദിയും പറയും. മുഖ്യ പ്രഭാഷണവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ. ജീവന്‍ ബാബു നിര്‍വഹിക്കും. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി.പി.പ്രകാശന്‍ സമദര്‍ശന്‍ സന്ദേശം നല്‍കും. എന്‍എസ്എസ് റീജണല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു മുഖ്യാതിഥിയായിരിക്കും. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്‍.എസ്.എസ് സന്ദേശം…
Read More » -
Lead News
ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, മത്സരിക്കാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം
ഇബ്രാഹിംകുഞ്ഞിനെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്നായിരുന്നു കോടതിയുടെ വിമർശനം. നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതി മുമ്പാകെ എത്തിയപ്പോൾ ജയിലിൽ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് വീണ്ടും കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയ ഘട്ടത്തിലായിരുന്നു വിമർശനം. ഇബ്രാഹിംകുഞ്ഞ് മുസ്ലിം എജുക്കേഷനൽ സൊസൈറ്റി യുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.മാത്രമല്ല ജാമ്യാപേക്ഷയിൽ അനാരോഗ്യ കാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും ഇബ്രാഹിംകുഞ്ഞ് തയ്യാറാകണം എന്നായിരുന്നു കോടതിയുടെ വിമർശനം. മേലിൽ ഇത്തരം കാര്യങ്ങളുമായി വരരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും
Read More » -
NEWS
ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവ്
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക . അവസാന തീയതി 2021 ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800-425-3939 ൽ ബന്ധപ്പെടുക.
Read More » -
NEWS
മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ, നാല് ജില്ലകളിൽ വായ്പാ ക്യാമ്പ്
പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റര്‍ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെൻറ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു. ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20 ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ആഡിറ്റോറിയത്തിലും 27 ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ കർൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്‌മെൻ്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. സംരഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ…
Read More » -
കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണം, പ്രവാസികൾക്ക് ഓൺലൈൻ ഗ്രാമസഭ; പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും 1.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. ആയിരം പേര്‍ക്ക് അഞ്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിജയിപ്പിക്കുന്നതിന് ഓരോ സ്ഥാപനവും പ്രത്യേകം പദ്ധതി ആവിഷ്കരിക്കണം. കാര്‍ഷികരംഗത്ത് വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും. ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് നിയമവിധേയമായ എല്ലാ സഹാവും നല്‍കണം. സംരംഭകര്‍ പ്രാദേശിക സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങി മനംമടുക്കുന്ന സ്ഥിതി ഉണ്ടാവരുത്. അവരെ ഒരിക്കലും ശത്രുക്കളായി കാണരുത്. അവര്‍ തൊഴില്‍ നല്‍കുന്നവരാണ് എന്ന ചിന്തയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. സംരംഭകരുടെ പ്രശ്നങ്ങള്‍ അങ്ങോട്ട് ചെന്ന് ചോദിച്ചറിഞ്ഞ് പരിഹരിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണം. 2.ചെറുകിട ഉല്പാദരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഒരുക്കണം. സഹകരണ സംഘങ്ങളുടെ പിന്തുണയും സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കണം. 3.ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാനത്ത് വിജയകരമായി മുന്നോട്ടുപോവുകയാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പുള്ള…
Read More » -
NEWS
കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കൂ…
കോവിഡിനെ തുരത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും കഴിഞ്ഞ ദിവസമാണ് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഇതോടെ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുളള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാജ്യത്തുടനീളം ഡ്രൈ റണും നടത്തിയിരുന്നു. അത് മാത്രമല്ല വാക്‌സിന് വേണ്ടി മാത്രം ഒരു ആപ്പും കൂടി. കൊവിന്‍ എന്നാണ് ആപ്പിന്റെ പേര്. കോവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കപേരാണിത്. ഇതുവഴിയാകും വാക്‌സിനേഷന്‍ നടപടികള്‍ നിയന്ത്രിക്കുക. വാക്‌സിനുകള്‍ എടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്നാമതായി, ക്രമക്കേട് തടയുന്നതിനായി ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തും. വാക്സിനേഷനു വേണ്ടി സന്നദ്ധരാവേണ്ടവര്‍ക്കായി 12 ഭാഷകളില്‍ നിര്‍ദേശങ്ങളടങ്ങിയ എസ്.എം.എസ് എത്തും. രണ്ടു ഡോസുകളും നല്‍കിയ ശേഷം ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാനുമാകും. രണ്ടാമതായി,കൊവിഡ് ആപ്പ് നിലവില്‍ സജ്ജമാണെങ്കിലും പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാവില്ല. ഏറ്റവും ആദ്യം വാക്സിനേറ്റ് ചെയ്യപ്പെടേണ്ട 75 ലക്ഷം…
Read More » -
NEWS
സൗദിയിൽ വനിതാ നഴ്‌സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്സുമാർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ, പീഡിയാട്രിക് ), എമർജൻസി, ജനറൽ (ബി.എസ്. സി), സി.ഐ.സി.യു , എൻ. ഐ.സി.യു ,പി.ഐ.സി.യു ,ഹോം ഹെൽത്ത് കെയർ , ഐ.സി.സി.യു (കൊറോണറി), മെറ്റെർനിറ്റി /മിഡ് വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
Read More » -
Lead News
അക്ഷയ കേരളം: രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്. ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കേരളം നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യ വകുപ്പ് ‘എന്റെ ക്ഷയരോഗമുക്ത കേരളം’ എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി…
Read More »