NEWS
വസന്തയുടെ ഭൂമി രാജൻ കയ്യേറി,കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് തഹസീൽദാർ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് തഹസീൽദാർ. വിവാദ ഭൂമി പുറമ്പോക്കല്ലെന്ന് തഹസിൽദാർ വ്യക്തമാക്കുന്നു. വസന്ത വില കൊടുത്തു വാങ്ങിയതാണ് ഭൂമിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സുഗന്ധി എന്ന ആളിൽ നിന്നാണ് വസന്ത ഭൂമി വാങ്ങിയതെന്നാണ് രേഖകൾ. വസന്തയുടെ ഭൂമി രാജൻ കൈയേറിയത് ആണെന്നും തഹസീൽദാറുടെ റിപ്പോർട്ടിൽ പറയുന്നു.
വസന്തയുടെ ഹർജിയിൽ കോടതി അനുകൂലമായി വിധിച്ചതോടെ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെ രാജൻ പ്രതിരോധിച്ചതിനെത്തുടർന്നാണ് ദാരുണമായ സംഭവവികാസങ്ങൾ ഉണ്ടായത്. മണ്ണെണ്ണയൊഴിച്ച് എത്തിയ രാജനും ഭാര്യയിൽ നിന്നും പൊലീസ് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയും ദമ്പതികൾ മരിക്കുകയുമായിരുന്നു.