NEWS
കോടീശ്വരനായ രത്തൻ ടാറ്റയുടെ എളിമയിൽ കയ്യടിച്ച് സോഷ്യൽ മീഡിയ
രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻടാറ്റ എത്തിയതാണ് സാമൂഹിക മാധ്യമങ്ങൾ ആഘോഷമാക്കി ഇരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിലാണ് 83 കാരനായ രത്തൻ ടാറ്റ മുംബൈയിൽനിന്നും പൂനയിൽ എത്തി രോഗബാധിതനായ മുൻ ജീവനക്കാരനെ കണ്ടത് എന്നതാണ് സവിശേഷത.
ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി പങ്കുവച്ച് തോടെയാണ് സംഭവം വൈറലായത്. ജീവനക്കാരൻ രണ്ടു വർഷമായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയാണെന്ന് അറിഞ്ഞതോടെയാണ് രത്തൻടാറ്റ ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരനായ രത്തൻടാറ്റ മാധ്യമങ്ങളുടെ അകമ്പടിയോ, സുരക്ഷാ ജീവനക്കാരോ ഇല്ലാതെയാണ് തന്റെ ജീവനക്കാരനെ കാണാനെത്തിയത് എന്നതും ശ്രദ്ധേയമായി. സംഭവം വൈറലായതോടെ രത്തൻ ടാറ്റയെ അഭിനന്ദിച്ചു ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.