Month: January 2021

  • Lead News

    പാലായിൽ മാണി സി കാപ്പനെ അനുകൂലിക്കുമെന്ന് പി സി ജോർജ്

    പാലാ മണ്ഡലത്തിന്റെ കാര്യത്തിൽ നിലപാട് മയപ്പെടുത്തി പിസി ജോർജ് എംഎൽഎ.പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് പിസി ജോർജ് വ്യക്തമാക്കി. നേരത്തെ പാലായിൽ മത്സരിക്കുമെന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നു.കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നൽകാൻ യുഡിഎഫ് തയ്യാറായാൽ വിട്ടുവീഴ്ച ചെയ്യാം എന്നും പിസി ജോർജ് പറഞ്ഞു. പാലാ നഷ്ടമായാൽ മലപ്പുറം ജില്ലയിൽ ഒരു സീറ്റ് ആവശ്യപ്പെടാനാണ് പി സി ജോർജിന്റെ തീരുമാനം. ഷോൺ ജോർജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം നാളത്തെ ജനപക്ഷം യോഗത്തിൽ ഉണ്ടാകുമെന്നും പി സി ജോർജ് വ്യക്തമാക്കി

    Read More »
  • Lead News

    അമേരിക്കയിൽ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം, ഒരു മരണം, അമേരിക്കൻ പാർലമെന്റ് മന്ദിരം ഒഴിപ്പിച്ചു

    അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് അനുകൂലികൾ പാർലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ട്രംപ് അനുകൂലികൾ അക്രമാസക്തരായി. ക്യാപിറ്റോൾ മന്ദിരത്തിന് ഉള്ളിൽ ഒരു സ്ത്രീ വെടിയേറ്റുമരിച്ചു. അഞ്ചു പേർ പരിക്കേറ്റ് ചികിത്സയിലാണ്. മന്ദിരത്തിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നു. തുടർന്ന് ഇരുസഭകളും അടിയന്തരമായി നിർത്തിവെച്ചു. അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാർലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികൾ ബാരിക്കേഡുകൾ തകർത്താണ് അകത്തു കയറിയത്. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികൾ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു ട്രംപ്. എന്നാൽ…

    Read More »
  • Lead News

    മുൻമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

    മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. എ ഐ സി സി അംഗമായും കെപിസിസി സെക്രട്ടറിയായും പ്രവർത്തിച്ചു. ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിൽ നിന്ന് 27 വർഷത്തോളം എംഎൽഎ ആയിരുന്നു. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയും ആയിരുന്നു. കണ്ണൂർ സ്വദേശിയാണ് കെ കെ രാമചന്ദ്രൻ മാസ്റ്റർ.

    Read More »
  • Lead News

    ആലിബാബയുടെ സ്ഥാപകൻ ജാക്ക് മാ എവിടെയാണ്?

    പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷനായി ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ. ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജാക്ക് മാ. ചൈനീസ് സർക്കാരിനെയും ബാങ്കുകളെയും നിശിതമായി വിമർശിച്ചുകൊണ്ടുള്ള ഒൿടോബർ പ്രസംഗത്തിനുശേഷം ജാക്ക് മായെ പൊതുമധ്യത്തിൽ കാണാനില്ല. 2020 നവംബർ മുതലാണ് ജാക്ക് മായെ കാണാതായത്. തന്റെ തന്നെ ഷോ ആയ “ആഫ്രികാസ് ബിസിനസ് ഹീറോ”സിന്റെ അവസാന എപ്പിസോഡിൽ ജാക്ക് മാ പങ്കെടുത്തില്ല. പരിപാടിയുടെ ജഡ്ജിംഗ് പാനലിൽ ജാക്ക് മാ ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ പകരം ആലിബാബയുടെ ഉദ്യോഗസ്ഥനാണ് ഫൈനലിൽപങ്കെടുത്തത്. ജാക്ക് മായുടെ ചിത്രം ദുരൂഹസാഹചര്യത്തിൽ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.ജാക്ക് മായുടെ ബിസിനസ് സാമ്രാജ്യം ഇപ്പോൾ ചൈനീസ് സർക്കാരിന്റെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം.

    Read More »
  • Lead News

    അനിൽ അംബാനിയുടെ 3 റിലയൻസ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഞ്ചന അക്കൗണ്ടുകൾ ആയി പ്രഖ്യാപിച്ച് എസ് ബി ഐ

    റിലയൻസ് കമ്മ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നീ മൂന്ന് കമ്പനികളുടെ അക്കൗണ്ടുകൾ വഞ്ചന അക്കൗണ്ടുകൾ എന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് കമ്പനികളുടെയും ഉടമ അനിൽ അംബാനി ആണ്. അക്കൗണ്ടുകളുടെ നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി എസ്ബിഐയോട് നിർദേശിച്ചു. ഓഡിറ്റിങ്ങിൽ ഈ സ്ഥാപനങ്ങളിൽ പണം വകമാറ്റി ചെലവഴിക്കൽ,വെട്ടിപ്പ് തുടങ്ങിയവ കണ്ടെത്തിയതോടെയാണ് അനിൽ അംബാനിയുടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഞ്ചനാ അക്കൗണ്ടുകൾ ആയി പ്രഖ്യാപിക്കപ്പെട്ടത്. ഒരു ബാങ്ക് വഞ്ചനാ അക്കൗണ്ട് കണ്ടെത്തിയാൽ ഏഴുദിവസത്തിനകം റിസർവ് ബാങ്കിന് അറിയിച്ചിരിക്കണം. തട്ടിപ്പ് ഒരു കോടിയുടെ മുകളിലാണെങ്കിൽ സിബിഐക്ക് പരാതി നൽകണം. ഒരു മാസത്തിനുള്ളിൽ ആണ് ഈ പരാതി നൽകേണ്ടത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് അനിൽ അംബാനിയുടെ ഈ മൂന്ന് സ്ഥാപനങ്ങളും കൂടി 49 ആയിരം കോടി രൂപ എസ് ബി ഐ യുടെ കടപ്പെട്ടിരിക്കുന്നു എന്നാണ് വിവരം. ഇതിൽ ഇൻഫ്രാടെൽ 12000 കൂടിയും ടെലികോം 24000 കോടിയുമാണ് എസ് ബി ഐയ്ക്ക് നൽകാൻ…

    Read More »
  • Lead News

    പക്ഷിപ്പനിക്കാലത്ത് മാംസവും മുട്ടയും കഴിക്കാമോ ?മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടർ ഡോ .റെനി ജോസഫ് പറയുന്നത് തീർച്ചയായും ശ്രദ്ധിക്കണം

    കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ് .ആലപ്പുഴ ജില്ലയിലെ തകഴി ,നെടുമുടി ,കരുവാറ്റ ,പള്ളിപ്പാട് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട വൈറസ് ആണ് പക്ഷിപ്പനിയ്ക്ക് കാരണം. പക്ഷിപ്പനിയെ തുടർന്ന് മുട്ടയും മാംസവും കഴിക്കുന്നത് അസുഖ കാരണം ആകുമോ എന്നാണ് ഏവരും ചോദിക്കുന്നത് .കഴിക്കാമെങ്കിൽ എങ്ങിനെ പാചകം ചെയ്യണം എന്നതിലും നിരവധി പേർക്ക് സംശയം ഉണ്ട് .ഈ സംശയത്തിന് മറുപടി നൽകുകയാണ് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .റെനി ജോസഫ്.

    Read More »
  • Lead News

    കെ അയ്യപ്പന് കസ്റ്റംസിന് മുമ്പാകെ ഹാജരാകാൻ ആകില്ലെന്ന് സ്പീക്കറുടെ ഓഫീസ്

    ഡോളർ കടത്തു കേസിൽ കസ്റ്റംസ് നോട്ടീസിന് സ്പീക്കറുടെ ഓഫീസിന്റെ മറുപടി.അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ഹാജരാകാൻ കഴിയില്ല. സഭാ സമ്മേളനം നടക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് വീണ്ടും നോട്ടീസ് നൽകിയിരുന്നു.ഇതിനുപിന്നാലെയാണ് സ്പീക്കറുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് മറുപടി അയച്ചത്.

    Read More »
  • LIFE

    സീരിയൽ താരം ശ്രീലയയ്ക്ക് വിവാഹം – Video

    സീരിയൽ താരം ശ്രീലയ വിവാഹിതയായി. വരൻ റോബിൻ. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംസ്കാരചടങ്ങിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ ഭാഗമായി. ഇത് ശ്രീലയയുടെ രണ്ടാം വിവാഹമാണ്. കുവൈത്തിൽ എഞ്ചിനീയറായിരുന്ന നിവിൽ ചാക്കോയായിരുന്നു ശ്രീലയയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇവർ വേർപിരിഞ്ഞു. മഴവിൽ മനോരമയിലെ “ഭാഗ്യദേവത” എന്ന സീരിയലിലൂടെ പ്രശസ്തയാണ് ശ്രീലയ. “മൂന്നുമണി” എന്ന സീരിയലിലെ കഥാപാത്രവും ശ്രീലയയ്ക്ക് കയ്യടി നേടിക്കൊടുത്തു. നടി ലിസി ജോസിന്റെ മകളാണ് ശ്രീലയ. നടി ശ്രുതി ലക്ഷ്മി ആണ് ശ്രീലയയുടെ സഹോദരി.

    Read More »
  • Lead News

    കോവിഡ് വ്യാപനം :കേരളത്തിലേക്ക് കേന്ദ്രസംഘം

    കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലിൽ കേന്ദ്രസംഘം സംസ്ഥാനത്തേയ്ക്ക് വരുന്നു. രോഗ വ്യാപനം വിലയിരുത്താനാണ് ഉന്നതതല കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. മറ്റന്നാൾ സംഘം കേരളത്തിൽ എത്തും . ഉയർന്ന രോഗവ്യാപനം കണക്കിലെടുത്താണ് സംഘമെത്തുന്നത്. ഒരാഴ്ചയ്ക്കിടെ 35038 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തെന്ന് കേന്ദ്രം. എൻ സി ഡി സി ഡയറക്ടർ ഡോക്ടർ എസ് കെ സിങ്ങിനെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ എത്തുക. അതേസമയം രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റൺ മറ്റന്നാൾ നടക്കും. വാക്സിൻ വിതരണത്തിന് മുന്നോടിയായാണ് ഡ്രൈ റൺ.

    Read More »
  • Lead News

    പക്ഷിപ്പനി ആശങ്ക വേണ്ട ; മുട്ടയും ഇറച്ചിയും കഴിക്കാം

    സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതൽ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

    Read More »
Back to top button
error: