Month: January 2021
-
Lead News
ബീഹാർ കോൺഗ്രസ് നെടുകെ പിളരുമെന്ന് പാർട്ടി നേതാവ്, 11 എംഎൽഎമാർ ഉടൻ രാജി വയ്ക്കുമെന്ന് ഭരത് സിംഗ്
11 എംഎൽഎമാർ രാജിവെച്ച് പാർട്ടി വിടുമെന്ന് ബീഹാർ കോൺഗ്രസ് നേതാവ്. മുൻ എംഎൽഎ ഭരത് സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്.മൊത്തം 19 എംഎൽഎമാരിൽ 11 പേർ പാർട്ടി വിടുമെന്നാണ് ഭരത് സിംഗ് പറയുന്നത്.പാർട്ടി വിടുന്ന എംഎൽഎമാർ തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിയിൽ ചേക്കേറിയവർ ആണെന്നും ഭരത് സിംഗ് പറഞ്ഞു. ” ഇവർ പൈസ കൊടുത്ത് സീറ്റ് വാങ്ങിച്ചു. ഇപ്പോൾ എംഎൽഎമാർ ആയി. “ഭരത് സിംഗ് ആരോപിച്ചു. രാജ്യസഭ അംഗം അഖിലേഷ് പ്രസാദ് സിംഗും പാർട്ടി വിടുമെന്ന് ഭരത് സിംഗ് ആരോപിച്ചു.” കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മദൻമോഹൻ ജാ, രാജ്യസഭാംഗം അഖിലേഷ് പ്രസാദ് സിംഗ്, മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ് സിംഗ് എന്നിവരും പാർട്ടി വിടും.”ഭരത് സിംഗ് പറഞ്ഞു. ആർജെഡിയുമായുള്ള ബന്ധമാണ് കോൺഗ്രസിനെ തുലച്ചത് എന്നും ഭരത് സിംഗ് ആരോപിച്ചു. സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥിതി ഹൈക്കമാൻഡിനെ അറിയിക്കുന്നതിൽ മന:പൂർവം വീഴ്ച വരുത്തിയെന്ന ആരോപണവും ഭരത് സിംഗ് ഉന്നയിക്കുന്നുണ്ട്.
Read More » -
Lead News
കെ.എസ്.ആര്‍.ടി.സിയെ പുനർജ്ജീവിപ്പിക്കുക; കേന്ദ്ര ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എ.കെ ശശീന്ദ്രന്‍
കെ.എസ്.ആര്‍.ടി.സിയെ പുനർജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന ഗതാഗത മന്ത്രി എ കെ. ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഗ്രഗേറ്റർ ലൈസൻസ് രീതിയോട് സംസ്ഥാനത്തിനുള്ള വിയോജിപ്പ് അറിയിക്കുന്നതിനാണ് പ്രധാനമായും കൂടിക്കാഴ്ച നടത്തിയത്. കെ.എസ്.ആർ.ടി.സി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ബസുകൾക്ക് നാഷണൽ പെർമിറ്റ് നൽകി അഗ്രഗേറ്റർ ലൈസൻസ് സമ്പ്രദായം നടപ്പിലാക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പൊതു- സ്വകാര്യ ബസ് ഗതാഗതത്തിൻ്റെ നട്ടെല്ല് തകർക്കും. കോവിഡ് ലോക്ക് ഡൗണിനുശേഷം കെ.എസ്. ആർ.റ്റി.സിയുടെ വരുമാനത്തിൽ 50% കുറവാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം 6 – 6.50 കോടി വരുമാനമുണ്ടായിരുന്നത് ഇപ്പോൾ 3 കോടിയായി കുറഞ്ഞു. പുതിയ രീതി കൂടിയാകുമ്പോൾ പൊതുഗതാഗതം കൂടുതൽ കേന്ദ്ര നിയന്ത്രണത്തിലാകുന്നു. മറ്റൊരു വിഷയം ഡീസൽ ബസുകളുടെ നടത്തിപ്പിന് വേണ്ടി വരുന്ന കനത്ത ചെലവാണ്. ഇപ്പോൾ പ്രതിദിനം ലഭിക്കുന്ന മൂന്നു കോടി രൂപയിൽ 50 % വും ഡീസലിനാണ് ചെലവാകുന്നത്. സി.എൻ.ജി.,…
Read More » -
Lead News
മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ?; ജസ്റ്റിസ് ബി. കെമാൽപാഷ
വൈറ്റില മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ വിഫോര്‍ കൊച്ചി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല ജനങ്ങളുടെ വകയാണ് പാലം കെമാല്‍ പാഷ പറഞ്ഞു. പൊറുതിമുട്ടിയ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയില്‍ മണിക്കൂറുകള്‍ കിടന്ന് വീര്‍പ്പു മുട്ടിയാണ് ജനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിഷേധമാണ് വൈറ്റിലയില്‍ കണ്ടതെന്നും ജസ്റ്റിസ് ബി.കെമാല്‍ പാഷ പറഞ്ഞു. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മാണം പൂര്‍ത്തിയായിട്ടും തെരഞ്ഞെടുപ്പു വരുമ്പോഴേക്കുമുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചെന്നു പറഞ്ഞ് പാലം തുറന്നവര്‍ക്കെതിരെ കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ…
Read More » -
LIFE
ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് പൂട്ടും
വാട്സാപ്പിലെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും മാറുന്നു. ഇത് സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള സന്ദേശം ഇന്നലെ വൈകിട്ട് മുതൽ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. വാട്സ്ആപ്പ് ഉപയോഗനിബന്ധനകൾ, സ്വകാര്യതാനയം എന്നിവ പരിഷ്കരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദേശം. ചാറ്റ് വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കു വയ്ക്കാം എന്നതടക്കമുള്ള അപ്ഡേറ്റുകൾ ആണ് വരുന്നത്. അടുത്ത മാസം എട്ടിന് പുതിയ നിബന്ധനകൾ നിലവിൽ വരും. നിബന്ധനകൾ അംഗീകരിച്ചു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ മുന്നോട്ടു പോകാനാവൂ. ഹാർഡ്വെയർ മോഡൽ, ഓപ്പറേറ്റിങ് സിസ്റ്റം,ബാറ്ററി ചാർജ്,സിഗ്നൽ, കണക്ഷൻ, ഭാഷ തുടങ്ങിയ വിവരങ്ങൾ വാട്സപ്പ് പരിശോധിക്കും.
Read More » -
Lead News
നേമത്ത് കുമ്മനം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വാടക വീട് എടുത്തു
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നേമത്ത് കുമ്മനം രാജശേഖരൻ വാടക വീട് എടുത്തു. 91 കാരനായ ഒരു രാജഗോപാലിനെ ഇനി മത്സരിക്കേണ്ടതില്ലെന്നും ബിജെപി തീരുമാനിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കുമ്മനം രാജശേഖരൻ നേമത്ത് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. കൂടാതെ 40 നിയോജകമണ്ഡലങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ നിർണായക ശക്തിയായി മാറുക എന്നതാണ് ബിജെപി ഇതിലൂടെ ഉന്നം വയ്ക്കുന്നത്.
Read More » -
ഗ്രീന്‍ റിബേറ്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും
പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിച്ച ‘ഗ്രീന്‍ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തില്‍ കൂടിയാലോചന നടത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്‍റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ’് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read More » -
Lead News
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗസമിതി
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗസമിതി. ഹൈക്കമാൻഡാണ് സമിതിയെ നിയോഗിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമാണ് സമിതി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുഖ്യമന്ത്രിയായ ലുസീഞ്ഞോ ഫെലെറോ, കർണാടക മുൻ മുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വര എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
Read More » -
Lead News
പിറവത്ത് 54 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
എറണാകുളം പിറവത്ത് 54 കാരിയെ വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ ശിവരാമനെ (56) അറസ്റ്റ് ചെയ്തു. ഇവരോടുളള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വീടിനുളളില്‍ വെച്ച് ശ്യാമളയെ കൊന്നശേഷം ശിവരാമന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരുടെ ആദ്യ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. തുടര്‍ന്നാണ് ശിവരാമനോടൊപ്പം താമസമാക്കിയത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Read More » -
Lead News
മനുഷ്യാവകാശ കമ്മീഷൻ തുണച്ചു; ജീവൻ നിലനിർത്താനുള്ള ശസ്ത്രക്രിയക്ക് സർക്കാർ പെൻഷൻ കുടിശിക അനുവദിച്ചു
തിരുവനന്തപുരം: രോഗബാധിതയായ മുൻ ജീവനക്കാരിക്ക് ജീവൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാലു തുല്യ ഗഡുക്കളായി നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് സർക്കാർ നടപ്പിലാക്കി. ആനുകൂല്യങ്ങൾ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കൊടുത്തു തീർക്കണമെന്ന കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവാണ് സർക്കാർ നടപ്പാക്കിയത്. കേരള കരകൗശല വികസന കോർപ്പറേഷനിലെ മുൻ ജീവനക്കാരിക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചത്. ടെർമിനൽ സറണ്ടറും പേ ഫിക്സേഷൻ കുടിശികയുമായി നൽകാനുണ്ടായിരുന്ന 1,12,483 രൂപയാണ് ഡിസംബർ മുതൽ നാല് ഗഡുക്കളായി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ ഡിസംബറിൽ നൽകാനുള്ള 28,121 രൂപ സർക്കാർ പരാതിക്കാരിക്ക് കൈമാറി. പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ബന്ധപ്പെട്ട അധികാരികൾ സമാധാനം പറയേണ്ടി വരുമെന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കരകൗശല വികസന കോർപ്പറേഷൻ എം.ഡിക്കുമാണ് ഉത്തരവ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ചത്. കുടിശിക നൽകണമെന്ന് …
Read More »