NEWS

കോവിഡ് വ്യാപനം :കേരളത്തിലേക്ക് കേന്ദ്രസംഘം

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലിൽ കേന്ദ്രസംഘം സംസ്ഥാനത്തേയ്ക്ക് വരുന്നു. രോഗ വ്യാപനം വിലയിരുത്താനാണ് ഉന്നതതല കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. മറ്റന്നാൾ സംഘം കേരളത്തിൽ എത്തും .

ഉയർന്ന രോഗവ്യാപനം കണക്കിലെടുത്താണ് സംഘമെത്തുന്നത്. ഒരാഴ്ചയ്ക്കിടെ 35038 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തെന്ന് കേന്ദ്രം. എൻ സി ഡി സി ഡയറക്ടർ ഡോക്ടർ എസ് കെ സിങ്ങിനെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ എത്തുക.

അതേസമയം രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റൺ മറ്റന്നാൾ നടക്കും. വാക്സിൻ വിതരണത്തിന് മുന്നോടിയായാണ് ഡ്രൈ റൺ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button