ഡോളർ കടത്തു കേസിൽ കസ്റ്റംസ് നോട്ടീസിന് സ്പീക്കറുടെ ഓഫീസിന്റെ മറുപടി.അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ഹാജരാകാൻ കഴിയില്ല.
സഭാ സമ്മേളനം നടക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് വീണ്ടും നോട്ടീസ് നൽകിയിരുന്നു.ഇതിനുപിന്നാലെയാണ് സ്പീക്കറുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് മറുപടി അയച്ചത്.